Thursday, 4 September 2014

കമ്പനി നിയമം: ഉത്തമര്‍ണരുടെയും കമ്പനികളുടെയും യോഗങ്ങളി ല്‍ ബോഡികോര്‍പ്പറേറ്റ് പ്രാതിനിധ്യം


ഉത്തമര്‍ണരുടെയും കമ്പനികളുടെയും യോഗങ്ങളി ല്‍ ബോഡികോര്‍പ്പറേറ്റ് പ്രാതിനിധ്യം

ഒരു ബോഡികോര്‍പ്പറേറ്റിന് ഈ നിയമ പ്രകാരം ഒരു കമ്പനിയാണെങ്കിലും അല്ലെങ്കിലും,

(a)   ഈ നിയമപ്രകാരമുള്ള ഒരു കമ്പനിയുടെ അംഗമാെണങ്കി ല്‍ ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാരുടെ അല്ലെങ്കി ല്‍ മറ്റു ഗവേണിങ്ങ് ബോഡിയുടെ പ്രമേയം വഴി അതിനു യുക്തമെന്നു തോന്നുന്ന ഒരാളെ കമ്പനിയുടെ ഏതെങ്കിലും യോഗത്തില്‍ അല്ലെങ്കി ല്‍ കമ്പനിയുടെ അംഗങ്ങളുടെ ഏതെങ്കിലും ശ്രേണിയുടെ യോഗത്തില്‍   പ്രതിനിധിയായി അധികാരപ്പെടുത്താം:

(b)  അത് ഈ നിയമപ്രകാരമുള്ള ഒരു കമ്പനിയുടെ ഒരു ഉത്തമര്‍ണനാെണങ്കി ല്‍, ഡിബെഞ്ചറുടമ ഉള്‍പെടെ, ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാരുടെ അല്ലെങ്കി ല്‍ മറ്റു ഗവേണിങ്ങ് ബോഡിയുടെ പ്രമേയം വഴി  അതിനു യുക്തമെന്നു തോന്നുന്ന ഒരാളെ ഏതെങ്കിലും ഉത്തമര്‍ണരുടെ ഈ നിയമപ്രകാരമുള്ള, അല്ലെങ്കില്‍ അതിനു കീഴില്‍ നിര്‍മിച്ച ഏതെങ്കിലും ചട്ടങ്ങ ള്‍ അല്ലെങ്കില്‍ ഡിബെഞ്ച ര്‍ അല്ലെങ്കി ല്‍ ട്രസ്റ്റ്‌ ഡീഡി ല്‍ ഉ ള്‍പെടുത്തിയ     വ്യവസ്ഥകള്‍ അനുസരിച്ചുള്ള ഏതെങ്കിലും യോഗത്തില്‍ അതിന്റെ പ്രതിനിധിയായി അധികാരപ്പെടുത്താം.

 

[വ. 113 (1) ]

ഉ.വ.(1) പ്രകാരം പ്രമേയം വഴി അധികാരപ്പെടുത്തിയ ഒരു വ്യക്തിക്ക്, മേ ല്‍പറഞ്ഞ ബോഡി കമ്പനിയുടെ ഒരു വ്യക്തിഗത അംഗമായി, ഉത്തമര്‍ണനായി, അല്ലെങ്കില്‍ ഡിബെഞ്ചറുടമ ആയി ചെയ്യുന്നത് പോലെ അയാ ള്‍ പ്രതിനിധാനം ചെയ്യുന്ന ബോഡി കോര്‍പ്പറേറ്റിനു വേണ്ടി അതേ അവകാശങ്ങളും അധികാരങ്ങളും, പ്രതിനിധി വോട്ടിനും തപാ ല്‍ വോട്ടിനും ഉള്ള അവകാശം ഉള്‍പെടെ, പ്രവര്‍ത്തിപ്പിക്കാ ന്‍ സാധിക്കും.

[വ. 113 (2) ]
#CompaniesAct

No comments:

Post a Comment