Thursday, 4 September 2014

കമ്പനി നിയമം: ഫയല്‍ ചെയ്യേണ്ട പ്രമേയങ്ങളും കരാറുകളും


ഫയല്‍ ചെയ്യേണ്ട പ്രമേയങ്ങളും കരാറുകളും
 
എല്ലാ പ്രമേയത്തിന്റെയും അല്ലെങ്കില്‍ കരാറിന്റെയും ഒരു പകര്‍പ്പ്

ഉ.വ.(3) വ്യക്തമാക്കിയ കാര്യങ്ങളും കൂടെ പ്രമേയം നീക്കാന്‍ ഉദ്ദേശിക്കുന്ന യോഗം വിളിക്കുന്ന നോട്ടീസിനോട് ചേര്‍ത്ത വകുപ്പ് 102 പ്രകാരമുള്ള വിശദീകരണ പ്രസ്താവനയും വകുപ്പ് 403 വ്യക്തമാക്കിയ സമയത്തിനുള്ളില്‍ നിര്‍ദ്ദേശിച്ച ഫീസ്‌ അടക്കം പ്രമേയം പാസ്സാക്കി അല്ലെങ്കില്‍ കരാ ര്‍ ഉണ്ടാക്കി മുപ്പതു ദിവസത്തിനുള്ളി ല്‍ റെജിസ്ട്രാ ര്‍ പക്കല്‍ ഫയ ല്‍ ചെയ്യണം.
 

ആര്‍ട്ടിക്കി ള്‍സ് ഭേദഗതി ചെയ്യുന്ന ഉ.വ.(3) പ്രകാരമുള്ള എല്ലാ പ്രമേയത്തിന്റെയും കരാറിന്റെയും പകര്‍പ്പ് പ്രമേയം പാസ്സാക്കി അല്ലെങ്കില്‍ കരാ ര്‍ ഉണ്ടാക്കിയ ശേഷം ഇറക്കുന്ന എല്ലാ ആര്‍ട്ടിക്കിള്‍സിന്റെയും പകര്‍പ്പിനോടൊപ്പം ചേര്‍ത്ത് വെയ്ക്കണം.
 

[വ. 117 (1) ]

ഉ.വ.(1) അനുസരിച്ചു പ്രമേയം അല്ലെങ്കില്‍ കരാ ര്‍ വകുപ്പ് 403 പറയുന്ന കാലത്തിനുള്ളില്‍ അധികം ഫീസ്‌ അടച്ചു ഫയ ല്‍ ചെയ്യുന്നതി ല്‍ ഒരു കമ്പനി വീഴ്ച വരുത്തിയാല്‍ കമ്പനി അഞ്ചു ലക്ഷം രൂപയില്‍ കുറയാതെ എന്നാല്‍ ഇരുപത്തഞ്ചു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും. വീഴ്ച വരുത്തിയ ഓരോ ഓഫിസറും , ഉണ്ടെങ്കില്‍  കമ്പനിയുടെ ലിക്വിേഡറ്റര്‍ ഉള്‍പെടെ, ഒരു ലക്ഷം രൂപയില്‍ കുറയാതെ എന്നാല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.

[വ. 117 (2) ]
ഈ വകുപ്പിലെ വ്യവസ്ഥകള്‍;

(a)   വിശേഷ പ്രമേയങ്ങ ള്‍,

(b)  കമ്പനിയുടെ എല്ലാ അംഗങ്ങളും അംഗീകരിച്ച പ്രമേയങ്ങള്‍, അഥവാ അങ്ങനെ അംഗീകരിച്ചില്ലെങ്കില്‍ അവയുടെ ലക്ഷ്യങ്ങള്‍ക്കായി വിശേഷ പ്രമേയങ്ങളായി പാസാക്കാതെ പ്രയോജനപ്പെടാത്തവ,

(c)   ഒരു മാനേജിംഗ് ഡയറക്ടറുടെ നിയമനത്തിനായി, വീണ്ടും നിയമിക്കാനായി, നിയമനം പുതുക്കാനായി അല്ലെങ്കില്‍ നിയമന വ്യവസ്ഥകള്‍ ഭേദപ്പെടുത്താനായി ഒരു കമ്പനി ഏര്‍പ്പെട്ട കരാ ര്‍ അല്ലെങ്കില്‍ കമ്പനിയുടെ ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാരുടെ ഏതെങ്കിലും പ്രമേയം,

(d)  ഏതെങ്കിലും ശ്രേണികളിലുള്ള അംഗങ്ങ ള്‍ അംഗീകരിച്ച
പ്രമേയങ്ങ
ള്‍ അല്ലെങ്കി ല്‍ കരാറുക ള്‍ അഥവാ അങ്ങനെ അംഗീകരിച്ചില്ലെങ്കില്‍ അവയുടെ ലക്ഷ്യങ്ങള്‍ക്കായി നിര്‍ദ്ദേശിച്ച ഭൂരിപക്ഷത്തോടെ അല്ലെങ്കില്‍ നിര്‍ദ്ദേശിച്ച മ േറ്റതെങ്കിലും വിധത്തില്‍ പാസ്സാക്കിയാലല്ലാതെ പ്രയോജനപ്പെടാത്തവ, എല്ലാ അംഗങ്ങളും അംഗീകരിക്കാതെ തന്നെ അവ െര എല്ലാവരെയും ബാദ്ധ്യസ്തരാക്കുന്ന എല്ലാ പ്രമേയങ്ങളും കരാറുകളും,

(e)   വകുപ്പ് 180 (1) (a) യും (c) യും നല്‍കുന്ന അധികാരങ്ങ ള്‍ പ്രയോഗിക്കാന്‍ ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാര്‍ക്ക് അനുവാദം നല്‍കുവാ ന്‍ ഒരു കമ്പനി പാസ്സാക്കുന്ന പ്രമേയങ്ങ ള്‍,

(f)    ഒരു കമ്പനിക്ക്‌ സ്വമേധയാ പിരിഞ്ഞു പോകാ ന്‍ വകുപ്പ് 304 പ്രകാരം പാസ്സാക്കിയ പ്രമേയങ്ങള്‍,


(g)  വകുപ്പ് 179 (3) പ്രകാരം പാസ്സാക്കിയ പ്രമേയങ്ങള്‍, കൂടാതെ

 

എന്നാല്‍, വകുപ്പ് 399 പ്രകാരം അത്തരം പ്രമേയങ്ങ ള്‍ പരിശോധിക്കാനോ പകര്‍പ്പുക ള്‍ നേടാനോ ഒരാള്‍ക്കും അവകാശമില്ല; കൂടാതെ

 

കമ്പനി (ഭേദഗതി) നിയമം 2015 (21/2015) പ്രകാരം വേണ്ടെന്നു വെച്ചതും, ചേര്‍ത്തതും

(h)  നിര്‍ദ്ദേശിക്കുകയും പൊതുജനസമക്ഷം സമര്‍പ്പിക്കുകയും ചെയ്ത മറ്റു പ്രമേയങ്ങളും കരാറുകളും,

 
എന്നിവയ്ക്ക് ബാധകമാകും.
 

[വ. 117 (3) ]
#CompaniesAct

No comments:

Post a Comment