അംഗങ്ങളുടെ പ്രമേയം പ്രചാരണം ചെയ്യുന്നത്
ഒരു കമ്പനി വകുപ്പ്
100 ആവശ്യപ്പെടുന്നത് പോലെ നിശ്ചിത അംഗങ്ങളുടെ എണ്ണം എഴുതി ആവശ്യപ്പെട്ടാല്‍ -
(a)
ഒരു യോഗത്തില്‍ ഉചിതമായി
നീക്കുകയോ നീക്കാ ന്‍ ഉദ്ദേശിക്കുന്നതോ ആയ ഏതെങ്കിലും
പ്രമേയത്തിന് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കാം.
(b)
ആ യോഗത്തില്‍ ഇടപാട്
ഉദ്ദേശിക്കുന്ന പ്രമേയത്തിലോ വ്യാപാരത്തിലോ ഉള്ള കാര്യങ്ങള്‍ക്ക് വേണ്ടി
ഏതെങ്കിലും പ്രസ്താവന അംഗങ്ങള്‍ക്ക് പ്രചാരണം ചെയ്യാം.
[വ. 111 (1) ]
(a)
അഭ്യര്‍ത്ഥനയുടെ പകര്‍പ്പ്
അഭ്യര്‍ത്ഥിക്കുന്നവരുടെ ഒപ്പോടെ (അല്ലെങ്കില്‍ രണ്ടോ അതിലധികമോ പകര്‍പ്പ്, അവ
തമ്മില്‍, എല്ലാ അഭ്യര്‍ത്ഥനക്കാരുടെയും ഒപ്പോടെ) കമ്പനിയുടെ റെജിസ്റ്റേഡ് ഓഫീസില്‍
നിക്ഷേപിക്കുകയും
(i)
അത് പ്രമേയത്തിന്റെ
നോട്ടീസിനുള്ള അഭ്യര്‍ത്ഥനയെങ്കി ല്‍ യോഗത്തിനു
ആറാഴ്ചയെങ്കിലും മുന്‍പും
(ii)
മറ്റു അഭ്യര്‍ത്ഥനകള്‍ക്ക്
യോഗത്തിനു രണ്ടാഴ്ചയെങ്കിലും മുന്‍പും
(b)
അഭ്യര്‍ത്ഥനയോടൊപ്പം
ഇതിനുള്ള കമ്പനിയുടെ ചിലവിലെയ്ക്കായി ന്യായമായ
മതിയായ ഒരു തുക കെട്ടി വെയ്ക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാതെ
പ്രമേയത്തിനുള്ള
നോട്ടീസോ പ്രചാരണത്തിനുള്ള പ്രസ്താവനയോ കൊടുക്കാന്‍ ഈ വകുപ്പനുസരിച്ച് ഒരു
കമ്പനിക്ക് ബാദ്ധ്യത ഉണ്ടാകുന്നില്ല
പ്രമേയത്തിന്റെ
നോട്ടീസ് ആവശ്യപ്പെട്ടുള്ള അഭ്യര്‍ത്ഥനയുടെ പകര്‍പ്പ് കമ്പനിയുടെ റെജിസ്റ്റേഡ്
ഓഫീസില്‍ നല്‍കിയ ശേഷം, പകര്‍പ്പ് നല്‍കിയതിനു ആറാഴ്ചയ്ക്കുള്ളി ല്‍ ഒരു ദിവസം വാര്‍ഷിക പൊതുയോഗം വിളിച്ചിട്ടുണ്ടെങ്കില്‍ ഈ
ഉ.വ. അനുസരിച്ചുള്ള സമയത്തിനുള്ളില്‍ പകര്‍പ്പ് നല്കിയിട്ടില്ലെങ്കിലും
ഉചിതമായിത്തന്നെ നല്‍കിയതായി കണക്കാക്കും.
[വ. 111 (2) ]
ഉ.വ.(1) (b)
ആവശ്യപ്പെടുന്ന ഏതെങ്കിലും പ്രസ്താവന, കമ്പനിയുടെയോ അല്ലെങ്കില്‍ പീഢിതനായ
മറ്റേതെങ്കിലും വ്യക്തിയുടെയോ അപേക്ഷയിന്മേല്‍ കേന്ദ്രഗവര്‍ന്മേണ്ട് ഉത്തരവ്
പ്രകാരം ഈ വകുപ്പ് നല്‍കുന്ന അവകാശങ്ങ ള്‍ അപകീര്‍ത്തികരമായ
കാര്യത്തിനു അനാവശ്യമായ കുപ്രസിദ്ധിക്ക് വേണ്ടി ദുര്‍വിനിയോഗം ചെയ്യുന്നു എന്ന്
പ്രഖ്യാപിച്ചാല്‍ കമ്പനി പ്രചാരം ചെയ്യേണ്ടതില്ല.
[വ. 111 (3) ]
ഈ വകുപ്പ് മൂലം
കമ്പനിക്ക് നേരിടേണ്ടി വന്ന ചിലവു
അഭ്യര്‍ത്ഥനക്കാ ര്‍ അവ ര്‍ അപേക്ഷയി ല്‍ കക്ഷിക ള്‍ അല്ലെങ്കി ല്‍ കൂടി കമ്പനിക്ക് കൊടുക്കാ ന്‍ ഉ.വ.(3) പ്രകാരമുള്ള ഉത്തരവ് നിര്‍ദ്ദേശിക്കാം.
അഭ്യര്‍ത്ഥനക്കാ ര്‍ അവ ര്‍ അപേക്ഷയി ല്‍ കക്ഷിക ള്‍ അല്ലെങ്കി ല്‍ കൂടി കമ്പനിക്ക് കൊടുക്കാ ന്‍ ഉ.വ.(3) പ്രകാരമുള്ള ഉത്തരവ് നിര്‍ദ്ദേശിക്കാം.
[വ. 111 (4) ]
ഈ വകുപ്പിലെ
വ്യവസ്ഥകള്‍ പാലിക്കുന്നതി ല്‍ എന്തെങ്കിലും
വീഴ്ച വരുത്തിയാല്‍ കമ്പനിയും കമ്പനിയുടെ വീഴ്ച വരുത്തിയ ഓരോ ഓഫീസറും
ഇരുപത്തയ്യായിരം രൂപാ പിഴയ്ക്ക് ബാധ്യസ്ഥരാണ്.
[വ. 111 (5) ]
#CompaniesAct
No comments:
Post a Comment