വോട്ടവകാശത്തിനു നിയന്ത്രണങ്ങ ള്‍
ഈ നിയമത്തില്‍
എന്തുതന്നെ പറഞ്ഞിരുന്നാലും, തന്റെ പേരില്‍ റെജിസ്റ്റെ ര്‍ ചെയ്യപ്പെട്ട ഓഹരികളി ല്‍ ഏതെങ്കിലും ക്ഷണ
പത്രപ്രകാരം ആവശ്യപ്പെട്ട തുക അല്ലെങ്കി ല്‍ മറ്റു തുകക ള്‍ അടച്ചിട്ടില്ലെങ്കിലോ, അവയില്‍ കമ്പനി
ഈടിന്മേലുള്ള അവകാശം പ്രാവര്‍ത്തികമാക്കിയിട്ടുണ്ടെങ്കിലോ, ഒരംഗവും വോട്ടവകാശം
വിനിയോഗിക്കാന്‍ പാടില്ലെന്ന് കമ്പനിയുടെ ആര്‍ട്ടിക്കിള്‍സി ല്‍ വ്യവസ്ഥ ചെയ്യാം.
[വ. 106 (1) ]
ഉ.വ.(1)
പ്രകാരമുള്ള കാരണങ്ങളാല്‍ അല്ലാതെ ഒരു കമ്പനി ഏതെങ്കിലും അംഗത്തിന് തന്റെ
വോട്ടവകാശം വിനിയോഗിക്കുന്നത് മറ്റു കാരണങ്ങളാല്‍ നിഷേധിക്കാ ന്‍ ആവില്ല.
[വ. 106 (2) ]
ഒരു കമ്പനിയുടെ ഒരു
യോഗത്തിലുള്ള ഒരു വോട്ടെടുപ്പി ല്‍ ഓഹരി ഉടമക്കോ അനുവദിച്ച പ്രതിനിധിക്കോ, അയാള്‍ക്ക് വേണ്ടി വോട്ടു
ചെയ്യാന്‍ അവകാശമുള്ള ആള്‍ക്കോ ഒന്നിലേറെ വോട്ടുണ്ടെങ്കി ല്‍ അയാള്‍ വോട്ടു ചെയ്യുന്നെങ്കില്‍, എല്ലാ വോട്ടും ചെയ്യണമെന്നോ അവ ഒരേ
രീതിയി ല്‍ ചെയ്യണം എന്നോ നിര്‍ബന്ധം ഇല്ല.
[വ. 106 (3) ]
#CompaniesAct
No comments:
Post a Comment