ലാഭവീത വിതരണത്തില്‍ വീഴ്ച വന്നാല്‍ ശിക്ഷ
ഒരു കമ്പനി ലാഭവീതം
പ്രഖ്യാപിക്കുകയും പക്ഷെ ലാഭവീതം കിട്ടാന്‍ അര്‍ഹതയുള്ള ഏതെങ്കിലും ഓഹരിയുടമയ്ക്ക്
പ്രഖ്യാപന ദിവസം മുതല്‍ മുപ്പതു ദിവസത്തിനുള്ളി ല്‍ അത് കൊടുക്കാതിരിക്കുകയും
അല്ലെങ്കില്‍ അതിനുള്ള വാറണ്ട് അയയ്ക്കാതിരിക്കുകയും ചെയ്‌താല്‍, കമ്പനിയുടെ ഓരോ
ഡയറക്ടറും, അയാള്‍ അറിഞ്ഞുകൊണ്ട് വീഴ്ച വരുത്തുന്നതില്‍ കക്ഷിയാണെങ്കില്‍, രണ്ടു
വര്‍ഷം വരെ ജയില്‍വാസവും വീഴ്ച തുടരുന്ന ഓരോ ദിവസവും ആയിരം രൂപായില്‍ കുറയാതെ പിഴയും ശിക്ഷിക്കപ്പെടും. കൂടാതെ, വീഴ്ച
തുടരുന്ന കാലത്ത് വര്‍ഷം പതിനെട്ടു ശതമാനം നിരക്കില്‍ സാധാരണ പലിശ നല്‍കാ ന്‍ കമ്പനിക്ക് ബാദ്ധ്യത ഉണ്ട്. എന്നാ ല്‍ -
(a)
ഏതെങ്കിലും നിയമം മൂലം
ലാഭവീതം കൊടുക്കാനായില്ലെങ്കില്‍,
(b)
ഒരു ഓഹരിയുടമ ലാഭവീതം നല്‍കുന്നതിനുവേണ്ടി
കമ്പനിക്ക് നിര്‍ദ്ദേശങ്ങ ള്‍ നല്‍കുകയും ആ
നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ പറ്റാതിരിക്കുകയും അത് അയാളെ അറിയിക്കുകയും
ചെയ്തിട്ടുണ്ടെങ്കില്‍,
(c)
ലാഭവീതം നേടാനുള്ള
അവകാശത്തെപ്പറ്റി തര്‍ക്കം നിലവിലുണ്ടെങ്കില്‍,
(d)
ഓഹരിയുടമയില്‍ നിന്നും
കമ്പനിക്ക് ലഭിക്കാനുള്ള ഏതെങ്കിലും തുകയിലേക്ക് ലാഭവീതത്തുക കമ്പനി നിയമാനുസൃതമായി വരവ് വെയ്ക്കുന്നെങ്കില്‍,
(e)
മറ്റു കാരണങ്ങളാല്‍,
കമ്പനിയുടെ ഭാഗത്തു നിന്നും ഉള്ള വീഴ്ചയാല്‍ അല്ലാതെ ഈ വകുപ്പ് പ്രകാരമുള്ള
സമയപരിധിക്കുള്ളില്‍ ലാഭവീതം നല്‍കുന്നതി ല്‍ അല്ലെങ്കില്‍ വാറണ്ട് അയയ്ക്കുന്നതില്‍ വീഴ്ച വന്നാല്‍,
ഈ വകുപ്പ്
അനുസരിച്ചുള്ള ഒരു കുറ്റവും ചെയ്തതായി കണക്കിലെടുക്കില്ല.
[വ. 127 ]
അദ്ധ്യായം എട്ട് സമാപ്തം
#CompaniesAct
No comments:
Post a Comment