Thursday, 4 September 2014

കമ്പനി നിയമം: മിനിറ്റ്സ്


മിനിറ്റ്സ്

 

എല്ലാ ശ്രേണി ഓഹരിയുടമകളുടെയും ഉത്തമര്‍ണരുടെയും എല്ലാ പൊതുയോഗങ്ങളുടെയും, തപാല്‍ വോട്ടുവഴി പാസ്സാക്കിയ എല്ലാ പ്രമേയങ്ങളുടെയും, ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാരുടെ യോഗങ്ങളുടെയും, ബോര്‍ഡ് കമ്മിറ്റികളുടെയും, നടപടികളുടെ മിനിറ്റ്സ്, അത്തരം എല്ലാ യോഗങ്ങളുടെയും സമാപനത്തിന് ശേഷം അല്ലെങ്കി ല്‍ തപാല്‍ ബാലറ്റ് വഴി പ്രമേയം പാസ്സാക്കി മുപ്പതു ദിവസത്തിനുള്ളി ല്‍ നിര്‍ദ്ദേശിച്ച വിധത്തില്‍ തയ്യാറാക്കി ഒപ്പുവെച്ച്, ആ ആവശ്യത്തിന് വേണ്ടിയുള്ള  ബുക്കുകളില്‍ അതിന്റെ പേജുക ള്‍ ക്രമാനുഗതമായ നമ്പ ര്‍ ഇട്ടു സൂക്ഷിക്കണം.

[വ. 118 (1) ]

ഓരോ യോഗത്തിന്റെയും മിനിറ്റ്സി ല്‍ അവിടത്തെ നടപടികളുടെ നീതിയുക്തവും കൃത്യവുമായ സംഗ്രഹം വേണം.

 

[വ. 118 (2) ]

മുന്‍പറഞ്ഞ ഏതെങ്കിലും യോഗങ്ങളി ല്‍ നടത്തിയ എല്ലാ നിയമനങ്ങളും യോഗത്തിന്റെ മിനിറ്റ്സില്‍ ഉള്‍പെടുത്തണം.

[വ. 118 (3) ]

ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാരുടെയോ ബോര്‍ഡിന്‍റെ ഒരു കമ്മിറ്റിയുടെയോ യോഗങ്ങളില്‍ മിനിറ്റ്സ്,

 

(a)   യോഗത്തില്‍ ഹാജരായ ഡയറക്ടര്‍മാരുടെ പേരുകള്‍,

(b)  യോഗത്തില്‍ പാസ്സാക്കിയ ഓരോ പ്രമേയത്തിന്റെയും
കാര്യത്തി
ല്‍, പ്രമേയത്തിന് വിസമ്മതിക്കുന്ന അല്ലെങ്കില്‍ യോജിക്കാത്ത ഡയറക്ടര്‍മാരുടെ പേരുക ള്‍,

-കൂടി ഉള്‍പെടുത്തണം.

[വ. 118 (4) ]

യോഗാദ്ധ്യക്ഷന്റെ അഭിപ്രായത്തി ല്‍ ഏതെങ്കിലും കാര്യം,

 

(a)   ഏതെങ്കിലും വ്യക്തിക്ക് അപകീര്‍ത്തികരമായത് അല്ലെങ്കി ല്‍  അങ്ങനെ ന്യായമായും കരുതാവുന്നത്, അഥവാ

(b)  നടപടികള്‍ക്ക് അസംഗതമായത് അല്ലെങ്കി ല്‍ അഗണ്യമായത്, അഥവാ

(c)   കമ്പനിയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായത്,

 

ആണെങ്കില്‍ മിനിറ്റ്സി ല്‍ ഉ ള്‍പെടുത്തില്ല.

 

[വ. 118 (5) ]

ഉ.വ.(5) പറയുന്ന കാരണങ്ങളാല്‍ ഏതെങ്കിലും കാര്യം
ള്‍പെടുത്തുകയോ ഉ ള്‍പെടുത്താതിരിക്കുകയോ ചെയ്യാനായി യോഗാദ്ധ്യക്ഷന്‍ നിരപേക്ഷമായ വിവേകം കാണിക്കണം.

[വ. 118 (6) ]

ഈ വകുപ്പിന്റെ വ്യവസ്ഥകള്‍ അനുസരിച്ചു സൂക്ഷിച്ച മിനിറ്റ്സ്
അതി
ല്‍ രേഖപ്പെടുത്തിയ നടപടികളുടെ തെളിവായിരിക്കും.

 

[വ. 118 (7) ]

ഉ.വ.(1) പ്രകാരം മിനിറ്റ്സ് സൂക്ഷിക്കുന്നെങ്കില്‍, മറ്റു വിധത്തില്‍ തെളിയിക്കപ്പെട്ടില്ലെങ്കില്‍, യോഗം വേണ്ടവിധത്തില്‍ വിളിച്ചു നടത്തിയതായും എല്ലാ നടപടികളും വേണ്ടവിധത്തില്‍ നടന്നതായും തപാല്‍ ബാലറ്റ് വഴി പാസ്സായ പ്രമേയങ്ങ ള്‍ വേണ്ടപോലെ പാസ്സായതായും, പ്രത്യേകിച്ചു എല്ലാ ഡയറക്ടര്‍മാരുടെ, താക്കോല്‍ ഭരണ ഉദ്യോഗസ്ഥരുടെ, ആഡിറ്ററുടെ, പ്രാക്ടീസില്‍ ഉള്ള കമ്പനി സെക്രട്ടറിയുടെ തുടങ്ങിയ നിയമനങ്ങളും നിയമാനുസൃതവും ആയിരിക്കും.

 

[വ. 118 (8) ]

ഒരു കമ്പനിയുടെ ഏതെങ്കിലും പൊതുയോഗനടപടികളുടെ റിപ്പോര്‍ട്ട്‌ ആയി വ്യാഖ്യാനിക്കുന്ന ഒരു പ്രമാണവും അത്തരം യോഗനടപടികളുടെ മിനിറ്റ്‌സി ല്‍ ഈ വകുപ്പ് പ്രകാരം ഉ ള്‍കൊണ്ടിരിക്കേണ്ട കാര്യങ്ങ ള്‍
ള്‍പെടുത്താതെ കമ്പനിയുടെ ചിലവി ല്‍ വിതരണം ചെയ്യുകയോ പരസ്യം ചെയ്യുകയോ ചെയ്യില്ല.

 

[വ. 118 (9) ]

എല്ലാ കമ്പനികളും പൊതുയോഗങ്ങളിലും ബോര്‍ഡ്‌ യോഗങ്ങളിലും, കമ്പനി സെക്രട്ടറീസ് ആക്ട്‌, 1980, വകുപ്പ് 3 പ്രകാരം സ്ഥാപിക്കുകയും കേന്ദ്ര ഗവണ്മെന്റ് അങ്ങനെ അംഗീകരിക്കുകയും ചെയ്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ച സെക്രട്ടേറിയ ല്‍ സ്റ്റാന്‍ഡേര്‍ഡ്സ് അനുഷ്ഠിക്കണം.

 

[വ. 118 (10) ]

ഏതെങ്കിലും യോഗത്തിനായി ഉള്ള ഈ വകുപ്പിന്റെ വ്യവസ്ഥകള്‍ അനുസരിക്കുന്നതില്‍ വീഴ്ച വരുത്തിയാ ല്‍ കമ്പനിക്ക്‌ ഇരുപത്തയ്യായിരം രൂപാവരെ പിഴയ്ക്കും വീഴ്ച വരുത്തിയ ഓരോ ഓഫീസറും അയ്യായിരം രൂപാ വരെ പിഴയ്ക്കും ബാദ്ധ്യസ്ഥരാകും.

 

[വ. 118 (11) ]

യോഗനടപടികളുടെ മിനിറ്റ്സ് തിരുത്തുന്ന കുറ്റക്കാരനായി ഏതെങ്കിലും വ്യക്തിയെ കണ്ടെത്തിയാല്‍ അയാള്‍ക്ക്‌ രണ്ടു വര്‍ഷം വരെ ജയി ല്‍ ശിക്ഷയും ഇരുപത്തയ്യായിരം രൂപയി ല്‍ കുറയാതെ എന്നാ ല്‍ ഒരു ലക്ഷം രൂപാ വരെ പിഴ ശിക്ഷയും കൊടുക്കും.

[വ. 118 (12) ]
#CompaniesAct

No comments:

Post a Comment