Friday, 26 September 2014

കമ്പനി നിയമം: കമ്പനി സൂക്ഷിക്കേണ്ട കണക്കു ബുക്കുക ള്‍, മുതലായവ


അദ്ധ്യായം ഒന്‍പത്

കമ്പനിയുടെ കണക്കുക ള്‍

കമ്പനി സൂക്ഷിക്കേണ്ട കണക്കു ബുക്കുക ള്‍, മുതലായവ

ഓരോ കമ്പനിയും അതിന്റെ റെജിസ്റ്റേഡ് ഓഫീസില്‍, കമ്പനിയുടെയും ഉണ്ടെങ്കില്‍ അതിന്റെ ശാഖ ഓഫിസ്, അല്ലെങ്കില്‍ ഓഫീസുകളുടെയും സ്ഥിതിഗതികള്‍ സത്യവും ന്യായയുക്തവുമായി കാണിക്കുന്നതും കൂടാതെ റെജിസ്റ്റേഡ് ഓഫീസ്, അതിന്റെ ശാഖകള്‍ എന്നിവിടങ്ങളി ല്‍ നടത്തിയ  ഇടപാടുകള്‍ വിശദീകരിക്കുന്നതുമായ കണക്കു ബുക്കുകളും യുക്തമായ മറ്റു ബുക്കുകളും പേപ്പറുകളും ഓരോ സാമ്പത്തിക വര്‍ഷത്തെയും സാമ്പത്തിക സ്റ്റേറ്റ്മെന്‍റുകളും തയ്യാറാക്കുകയും സൂക്ഷിക്കുകയും അത്തരം ബുക്കുകള്‍ അക്രുവ ല്‍ അടിസ്ഥാനമാക്കി സൂക്ഷിക്കുകയും ഡബി ള്‍ എന്‍ട്രി സിസ്റ്റെം ഓഫ് അക്കൌണ്ടിംഗ് പ്രകാരം ആയിരിക്കുകയും വേണം.

മുന്‍പറഞ്ഞ ഏതെങ്കിലും അല്ലെങ്കി ല്‍ എല്ലാ കണക്കു ബുക്കുകളും മറ്റു യുക്തമായ പേപ്പറുകളും ഇന്ത്യയിലെ മറ്റേതെങ്കിലും സ്ഥലത്തു സൂക്ഷിക്കാന്‍ ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാര്‍ക്ക് തീരുമാനിക്കാം. അങ്ങനെ തീരുമാനിക്കുന്നെങ്കില്‍ കമ്പനി ഏഴു ദിവസത്തിനുള്ളി ല്‍ ആ സ്ഥലത്തിന്റെ മുഴുവന്‍ വിലാസവും ചേര്‍ത്ത നോട്ടീസ് റെജിസ്ട്രാര്‍ക്ക് എഴുതി ഫയ ല്‍ ചെയ്യണം.

അത്തരം കണക്കു ബുക്കുകളും മറ്റു യുക്തമായ പേപ്പറുകളും ഇലക്ട്രോണിക് മോഡില്‍ നിര്‍ദ്ദേശിച്ച വിധത്തി ല്‍ കമ്പനിക്ക്‌ സൂക്ഷിക്കാം.

[വ. 128 (1) ]

കമ്പനിക്ക്‌ ഇന്ത്യയിലോ പുറത്തോ ഒരു ശാഖാ ഓഫിസ് ഉണ്ടെങ്കി ല്‍ ശാഖാ ഓഫിസ് നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട വേണ്ടപോലെയുള്ള കണക്കു ബുക്കുകള്‍ ആ ഓഫീസി ല്‍ സൂക്ഷിക്കുകയും വേണ്ടപോലെ സംക്ഷിപ്തമാക്കിയ റിട്ടേണുകള്‍ ആനുകാലികമായി ശാഖാ ഓഫിസ് കമ്പനിക്ക്‌ അതിന്റെ റെജിസ്റ്റേഡ് ഓഫീസ് അല്ലെങ്കി ല്‍ ഉ.വ.(1) പറഞ്ഞ സ്ഥലത്തേക്ക് അയയ്ക്കുകയും ചെയ്‌താ ല്‍ ഉ.വ.(1) - ലെ വ്യവസ്ഥകള്‍ പാലിച്ചതായി പരിഗണിക്കും.

[വ. 128 (2) ]

കമ്പനി ഇന്ത്യയ്ക്കകത്ത് നിലനിര്‍ത്തുന്ന കണക്കു ബുക്കുകളും മറ്റു ബുക്കുകളും പേപ്പറുകളും കമ്പനിയുടെ റെജിസ്റ്റേഡ് ഓഫീസിലോ മറ്റു സ്ഥലത്തോ ഡയറക്ടര്‍ക്ക് ബിസിനസ്‌ സമയങ്ങളി ല്‍ പരിശോധനക്കായി തുറക്കും. രാജ്യത്തിന്‌ വെളിയി ല്‍ നിലനിര്‍ത്തുന്ന സാമ്പത്തിക വിവരങ്ങളുടെ കാര്യത്തില്‍, നിര്‍ദ്ദേശിച്ച ഉപാധികള്‍ക്ക് വിധേയമായി അത്തരം സാമ്പത്തിക വിവരങ്ങളുടെ പകര്‍പ്പ് നിലനിര്‍ത്തുകയും ഡയറക്ടറുടെ പരിശോധനക്ക് വിധേയമാക്കുകയും ചെയ്യണം.

കമ്പനിയുടെ ഏതെങ്കിലും സബ്സിഡിയറിയുടെ പരിശോധന ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാരുടെ ഒരു പ്രമേയം വഴി അധികാരപ്പെടുത്തിയ ആള്‍ക്കു മാത്രമേ പറ്റൂ.

[വ. 128 (3) ]

ഉ.വ.(3) പ്രകാരം ഒരു പരിശോധന നടത്തുമ്പോള്‍, ഓഫീസര്‍മാരും കമ്പനിയുടെ മറ്റു ജീവനക്കാരും പരിശോധന നടത്തുന്ന ആള്‍ക്ക് കമ്പനിയില്‍ നിന്നും ന്യായമായി പ്രതീക്ഷിക്കാവുന്ന പരിശോധനക്ക് വേണ്ട സര്‍വ സഹായവും ചെയ്തു കൊടുക്കണം.

[വ. 128 (4) ]

ഒരു സാമ്പത്തിക വര്‍ഷത്തിനു തൊട്ടു മുന്‍പുള്ള എട്ട് സാമ്പത്തിക വര്‍ഷത്തി ല്‍ കുറയാതെയുള്ള കാലയളവിലെയും  അല്ലെങ്കി ല്‍ കമ്പനി എട്ട് വര്‍ഷത്തി ല്‍ കുറഞ്ഞ കാലയളവി ല്‍ മാത്രം  നിലനില്ക്കുന്നെങ്കി ല്‍ എല്ലാ മുന്‍വര്‍ഷങ്ങളിലെയും കണക്കു ബുക്കുക ള്‍ അത്തരം കണക്കു ബുക്കുകളിലെ ഏതെങ്കിലും ചേര്‍പ്പുമായി ബന്ധപ്പെട്ട വൌച്ചറുക ള്‍ സഹിതം നല്ല രീതിയില്‍ സൂക്ഷിക്കണം.

അദ്ധ്യായം XIV പ്രകാരം കമ്പനിയില്‍ അന്വേഷണത്തിന് ഉത്തരവായിട്ടുണ്ടെങ്കില്‍ കേന്ദ്ര ഗവര്‍ന്മേണ്ടിന് അതിനു യുക്തമെന്നു തോന്നുന്ന നീണ്ട കാലയളവിലേക്ക് കണക്കു ബുക്കുക ള്‍ സൂക്ഷിക്കാ ന്‍ നിര്‍ദ്ദേശിക്കാം.

[വ. 128 (5) ]

മാനേജിംഗ് ഡയറക്ടര്‍, ഫിനാന്‍സിന്റെ ചുമതലയുള്ള മുഴുവന്‍ സമയ ഡയറക്ടര്‍, ചീഫ് ഫിനാന്‍ഷ്യ ല്‍ ഓഫീസ ര്‍ അല്ലെങ്കി ല്‍ ഈ വകുപ്പിന്റെ വ്യവസ്ഥകള്‍ പാലിക്കാ ന്‍ ബോര്‍ഡ്‌ ചുമതലപ്പെടുത്തിയ കമ്പനിയിലെ മറ്റു ഏതെങ്കിലും വ്യക്തി, എന്നിവരി ല്‍ ആരെങ്കിലും  വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നെങ്കി ല്‍, ആ  മാനേജിംഗ് ഡയറക്ടര്‍, ഫിനാന്‍സിന്റെ ചുമതലയുള്ള മുഴുവന്‍ സമയ ഡയറക്ടര്‍, ചീഫ് ഫിനാന്‍ഷ്യ ല്‍ ഓഫീസ ര്‍ അല്ലെങ്കി ല്‍ മറ്റു വ്യക്തി ഒരു വര്‍ഷം വരെ ജയില്‍വാസത്തിനും അല്ലെങ്കി ല്‍ അന്‍പതിനായിരം രൂപയി ല്‍ കുറയാതെ എന്നാല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴയും  ചിലപ്പോ ള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.

[വ. 128 (6) ]
#CompaniesAct

കമ്പനി നിയമം: ലാഭവീത വിതരണത്തില്‍ വീഴ്ച വന്നാല്‍ ശിക്ഷ


ലാഭവീത വിതരണത്തില്‍ വീഴ്ച വന്നാല്‍ ശിക്ഷ

ഒരു കമ്പനി ലാഭവീതം പ്രഖ്യാപിക്കുകയും പക്ഷെ ലാഭവീതം കിട്ടാന്‍ അര്‍ഹതയുള്ള ഏതെങ്കിലും ഓഹരിയുടമയ്ക്ക് പ്രഖ്യാപന ദിവസം മുതല്‍ മുപ്പതു ദിവസത്തിനുള്ളി ല്‍   അത് കൊടുക്കാതിരിക്കുകയും അല്ലെങ്കില്‍ അതിനുള്ള വാറണ്ട് അയയ്ക്കാതിരിക്കുകയും ചെയ്‌താല്‍, കമ്പനിയുടെ ഓരോ ഡയറക്ടറും, അയാള്‍ അറിഞ്ഞുകൊണ്ട് വീഴ്ച വരുത്തുന്നതില്‍ കക്ഷിയാണെങ്കില്‍, രണ്ടു വര്‍ഷം വരെ ജയില്‍വാസവും വീഴ്ച തുടരുന്ന ഓരോ ദിവസവും ആയിരം രൂപായില്‍ കുറയാതെ  പിഴയും ശിക്ഷിക്കപ്പെടും. കൂടാതെ, വീഴ്ച തുടരുന്ന കാലത്ത് വര്‍ഷം പതിനെട്ടു ശതമാനം നിരക്കില്‍ സാധാരണ പലിശ നല്‍കാ ന്‍ കമ്പനിക്ക്‌ ബാദ്ധ്യത ഉണ്ട്. എന്നാ ല്‍ -

(a)   ഏതെങ്കിലും നിയമം മൂലം ലാഭവീതം കൊടുക്കാനായില്ലെങ്കില്‍,

(b)  ഒരു ഓഹരിയുടമ ലാഭവീതം നല്‍കുന്നതിനുവേണ്ടി കമ്പനിക്ക്‌ നിര്‍ദ്ദേശങ്ങ ള്‍ നല്‍കുകയും ആ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ പറ്റാതിരിക്കുകയും അത് അയാളെ അറിയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍,

(c)   ലാഭവീതം നേടാനുള്ള അവകാശത്തെപ്പറ്റി തര്‍ക്കം നിലവിലുണ്ടെങ്കില്‍,

(d)  ഓഹരിയുടമയില്‍ നിന്നും കമ്പനിക്ക്‌ ലഭിക്കാനുള്ള ഏതെങ്കിലും തുകയിലേക്ക് ലാഭവീതത്തുക  കമ്പനി നിയമാനുസൃതമായി വരവ് വെയ്ക്കുന്നെങ്കില്‍,

(e)   മറ്റു കാരണങ്ങളാല്‍, കമ്പനിയുടെ ഭാഗത്തു നിന്നും ഉള്ള വീഴ്ചയാല്‍ അല്ലാതെ ഈ വകുപ്പ് പ്രകാരമുള്ള സമയപരിധിക്കുള്ളില്‍ ലാഭവീതം നല്‍കുന്നതി ല്‍ അല്ലെങ്കില്‍ വാറണ്ട് അയയ്ക്കുന്നതില്‍ വീഴ്ച വന്നാല്‍,

ഈ വകുപ്പ് അനുസരിച്ചുള്ള ഒരു കുറ്റവും ചെയ്തതായി കണക്കിലെടുക്കില്ല.

 [വ. 127 ]

  അദ്ധ്യായം എട്ട് സമാപ്തം
#CompaniesAct

കമ്പനി നിയമം: ഓഹരി അവകാശങ്ങളി ല്‍ കാലവിളംബം


കൈമാറ്റം റെജിസ്റ്റര്‍ ചെയ്യുന്നതുവരെ ഓഹരി അവകാശങ്ങളി ല്‍ കാലവിളംബം

ഏതെങ്കിലും കമ്പനിക്ക്‌ ഓഹരികളുടെ കൈമാറ്റത്തിന്റെ ഏതെങ്കിലും പ്രമാണം റെജിസ്ട്രെഷനുവേണ്ടി ഏല്‍പ്പിക്കുകയും കമ്പനി അത്തരം ഓഹരികളുടെ കൈമാറ്റം റെജിസ്റ്റെര്‍ ചെയ്യാതിരിക്കുകയുമാണെങ്കി ല്‍ അത്,

ഈ നിയമത്തിലെ മറ്റു വ്യവസ്ഥകളില്‍ എന്തുതന്നെ പറഞ്ഞിരുന്നാലും –

(a)   കമ്പനിയെ അത്തരം ഓഹരികളുടെ റെജിസ്റ്റെഡ് ഓഹരിയുടമ, കൈമാറ്റ പ്രമാണത്തില്‍ പറഞ്ഞിട്ടുള്ള ഓഹരികളുടെ സ്വീകര്‍ത്താവിന്  ലാഭവീതം നല്‍കാ ന്‍ എഴുതി അധികാരപ്പെടുത്തിയിട്ടില്ലെങ്കില്‍ വകുപ്പ് 124 പറയുന്ന അണ്‍പെയ്ഡ് ഡിവിഡന്റ് അക്കൗണ്ടിലേയ്ക്ക് അത്തരം ഓഹരികളുടെ ലാഭവീതം മാറ്റണം. കൂടാതെ,

(b)  അത്തരം ഓഹരികളുമായി ബന്ധപ്പെട്ട; വകുപ്പ് 62 (1) (a) പ്രകാരമുള്ള അവകാശ ഓഹരികളുടെ ഓഫര്‍, വകുപ്പ് 123 (5) –ലെ ആദ്യ ഉപാധി പ്രകാരമുള്ള മുഴുവന്‍ പണമടച്ച ലാഭ ഓഹരിക ള്‍ ഇറക്കുന്നത്‌ എന്നിവ നീട്ടിവെയ്ക്കണം.

[വ. 126 ]
#CompaniesAct

Thursday, 25 September 2014

കമ്പനി നിയമം: നിക്ഷേപക വിദ്യാഭ്യാസ സംരക്ഷണ ഫണ്ട്‌


നിക്ഷേപക വിദ്യാഭ്യാസ സംരക്ഷണ ഫണ്ട്‌
കേന്ദ്ര ഗവര്‍ന്മെണ്ട്, നിക്ഷേപക വിദ്യാഭ്യാസ സംരക്ഷണ ഫണ്ട്‌ എന്നു വിളിക്കപ്പെടുന്ന ഒരു ഫണ്ട്‌ സ്ഥാപിക്കും. (ഇനിമുതല്‍ ഫണ്ട്‌ എന്ന് പറയപ്പെടും).
[വ. 125 (1) ]
ഫണ്ടി ല്‍ വരവ് വെയ്ക്കുന്നത്:

(a)   ഫണ്ടിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റ്, അതിനായി നിയമത്തിലൂടെ സംഗതമാക്കിയ ശേഷം കേന്ദ്ര ഗവര്‍ന്മേണ്ട് ഗ്രാന്റ് ആയി നല്‍കുന്ന തുക;

(b)  കേന്ദ്ര, സംസ്ഥാന ഗവര്‍ന്മെണ്ടുകള്‍, കമ്പനികള്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനം ഫണ്ടിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഫണ്ടിലേക്ക് നല്‍കുന്ന സംഭാവന;

(c)   വകുപ്പ് 124 (5) പ്രകാരം കമ്പനികളുടെ അണ്‍പെയ്ഡ് ഡിവിഡന്റ് അക്കൗണ്ടില്‍ നിന്നും ഫണ്ടിലേക്ക് മാറ്റിയ തുക;

(d)  കമ്പനി (ഭേദഗതി) നിയമം 1999 തുടങ്ങുന്നതിനു തൊട്ടു മുന്‍പ് കമ്പനി നിയമം 1956 - വകുപ്പ് 205A (5) അനുസരിച്ച് അക്കൗണ്ടിലേയ്ക്ക് മാറ്റിയതും കേന്ദ്ര ഗവര്‍ന്മേണ്ടിന്റെ ജനറ ല്‍ റെവന്യു അക്കൗണ്ടില്‍ നിലനിന്നതും ഈ നിയമത്തിന്റെ തുടക്കത്തില്‍ കൊടുക്കാതെയും അവകാശപ്പെടാതെയും നില്‍ക്കുന്നതുമായ തുക;

(e)   കമ്പനി നിയമം 1956, വകുപ്പ് 205C പ്രകാരം നിക്ഷേപക വിദ്യാഭ്യാസ സംരക്ഷണ ഫണ്ടി ല്‍ കിടക്കുന്ന തുക;

(f)    ഫണ്ടില്‍ നിന്നും തുടങ്ങിയ നിക്ഷേപങ്ങളി ല്‍ നിന്നും സ്വീകരിച്ച പലിശയോ മറ്റു വരുമാനമോ;

(g)   വകുപ്പ് 38 (4) പ്രകാരം സ്വീകരിച്ച തുക;

(h)  സെക്യുരിറ്റികള്‍ അനുവദിക്കാനായി കമ്പനിക ള്‍ സ്വീകരിച്ചതും
ഉട
ന്‍ മടക്കി നല്‍കേണ്ടതുമായ അപേക്ഷാ നേരത്തെ തുക;

(i)    ബാങ്കിംഗ് കമ്പനികള്‍ അല്ലാത്ത കമ്പനികളി ല്‍ കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങ ള്‍;

(j)    കമ്പനികളില്‍ കാലാവധി പൂര്‍ത്തിയായ ഡിബെഞ്ചറുക ള്‍;

(k)  (h) മുതല്‍ (j) വരെ പറഞ്ഞ തുകകളി ല്‍ ഉറവായ പലിശ;

(l)    ഏഴോ അതിലധികമോ വര്‍ഷങ്ങളി ല്‍ ലാഭ ഓഹരിക ള്‍ ഇറക്കുന്നതില്‍ നിന്നോ, ലയനങ്ങളില്‍ നിന്നോ, സംയോജനങ്ങളില്‍ നിന്നോ ആവിര്‍ഭവിച്ച ഭിന്ന ഓഹരികളുടെ വിറ്റുവരവ്;

(m)                         മുന്ഗണനാ ഓഹരികളി ല്‍ ഏഴോ അതിലധികമോ വര്‍ഷങ്ങളായി കൊടുക്കാത്തതോ അവകാശപ്പെടാത്തതോ ആയ പ്രതിദാനത്തുക; എന്നിവയും

(n)  മറ്റു നിര്‍ദ്ദേശിച്ച തുകകളും ആയിരിക്കും.

മടക്കി കൊടുക്കേണ്ട ദിവസത്തിനുശേഷം ഏഴു വര്‍ഷം വരെ കഴിഞ്ഞും  കൊടുക്കാത്തതോ അവകാശപ്പെടാത്തതോ ആയി നിന്ന തുകയല്ലെങ്കില്‍ (h) മുതല്‍ (j) വരെ പറഞ്ഞ തുകകളില്‍ ഒന്നും തന്നെ ഫണ്ടിന്റെ ഭാഗം ആവുകയില്ല.

[വ. 125 (2) ]

ഫണ്ട്‌ ഉപയോഗപ്പെടുത്തുന്നത്, നിര്‍ദ്ദേശിച്ച ചട്ടങ്ങ ള്‍ അനുസരിച്ച് -

(a)   മടക്കി നല്‍കേണ്ട  അവകാശപ്പെടാത്ത ലാഭവീതം, കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍, കാലാവധി പൂര്‍ത്തിയായ ഡിബെഞ്ചറുകള്‍, ഉടന്‍ മടക്കി നല്‍കേണ്ട  അപേക്ഷാത്തുകകള്‍, എന്നിവ പലിശ ഉള്‍പെടെ;

(b)  നിക്ഷേപകരുടെ വിദ്യാഭ്യാസം, തിരിച്ചറിവ്, സംരക്ഷണം എന്നിവയുടെ പ്രോത്സാഹനം;

(c)   വസൂലാക്കാനുള്ള കോടതി ഉത്തരവ് പ്രകാരം വസൂലാക്കിയ തുക ആരുടെയെങ്കിലും തെറ്റായ ചെയ്തികളാല്‍ നഷ്ടം സഹിക്കേണ്ടി വന്ന നിക്ഷേപകര്‍, ഡിബെഞ്ചര്‍ ഉടമകള്‍, ഓഹരി ഉടമകള്‍, യോഗ്യരായ തിരിച്ചറിയാവുന്ന ഓഹരികളുടെയോ ഡിബെഞ്ചറുകളുടെയോ അപേക്ഷകര്‍, എന്നിവര്‍ക്ക് വിതരണം ചെയ്യാന്‍;

(d)  ട്രിബ്യുണല്‍ അനുവദിച്ച പ്രകാരം വകുപ്പ് 37, 245 എന്നിവയില്‍ ക്ലാസ് ആക്ഷന്‍ സ്യൂട്ടുകള്‍ നടത്താന്‍ അംഗങ്ങള്‍, ഡിബെഞ്ചര്‍ ഉടമകള്‍, നിക്ഷേപകര്‍, എന്നിവര്‍ക്ക് വരുന്ന കോടതി ചിലവുക ള്‍ വകവെച്ചുകൊടുക്കാന്‍; പിന്നെ,

(e)   ബന്ധപ്പെട്ട മറ്റു ആവശ്യങ്ങള്‍ക്ക്;

കമ്പനി നിയമം 1956-ലെ വ്യവസ്ഥകള്‍ പ്രകാരം ഏഴു വര്‍ഷത്തിനും ശേഷം നിക്ഷേപക വിദ്യാഭ്യാസ സംരക്ഷണ ഫണ്ടിലേയ്ക്ക് മാറ്റിയ വകുപ്പ് 205C (2) (a) മുതല്‍ (d) വരെ പറഞ്ഞ തുകകള്‍ ആരുടെയാണോ അവര്‍ക്ക് ഈ വകുപ്പ് പ്രകാരം നിര്‍മിച്ച ചട്ടങ്ങ ള്‍ അനുസരിച്ച് അത്തരം അവകാശങ്ങള്‍ ഫണ്ടി ല്‍ നിന്നും മടക്കികിട്ടാ ന്‍ അവകാശമുണ്ട്.

വിശദീകരണം : വസൂലാക്കിയ തുകയെന്നാല്‍ സെക്യുരിറ്റിക ള്‍ തീറെഴുതിയോ വസൂലാക്കിയോ കിട്ടിയ തുകകള്‍.

[വ. 125 (3) ]

ഉ.വ.(2) പറഞ്ഞിരിക്കുന്ന തുക അവകാശപ്പെടുന്ന ഏതൊരു വ്യക്തിക്കും അവകാശപ്പെട്ട പണം നല്‍കാ ന്‍ ഉ.വ.(5) പ്രകാരം സ്ഥാപിച്ച അതോറിറ്റിക്ക് അപേക്ഷ നല്‍കാം.

[വ. 125 (4) ]

ഫണ്ട്‌ ഭരണത്തിനായി കേന്ദ്ര ഗവര്‍ന്മേണ്ട് നോട്ടിഫിക്കേഷ ന്‍ വഴി അദ്ധ്യക്ഷനും എഴില്‍ കൂടാത്ത അംഗങ്ങളും കേന്ദ്ര ഗവര്‍ന്മേണ്ട് നിയമിക്കുന്ന ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഉള്ള ഒരു അതോറിറ്റി സ്ഥാപിക്കും.

[വ. 125 (5) ]

ഫണ്ട്‌ ഭരണം നിര്‍വഹിക്കുന്ന വിധം, അദ്ധ്യക്ഷന്റെയും അംഗങ്ങളുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെയും നിയമനം, അതോറിറ്റിയുടെ യോഗങ്ങള്‍ നടത്തുന്നത് എന്നിവ നിര്‍ദ്ദേശിച്ച ചട്ടങ്ങ ള്‍ പ്രകാരം ആയിരിക്കും.

[വ. 125 (6) ]

കേന്ദ്ര ഗവര്‍ന്മേണ്ട്, അതോറിറ്റിക്ക് ഓഫീസുകള്‍, ഓഫീസര്‍മാര്‍, ജീവനക്കാര്‍, മറ്റു സാമഗ്രികള്‍  എന്നിവ നിര്‍ദ്ദേശിച്ച ചട്ടങ്ങ ള്‍ പ്രകാരം നല്‍കും.

[വ. 125 (7) ]

അതോറിറ്റി, കംട്രോള ര്‍ ആന്‍ഡ്‌ ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യയുമായി ചര്‍ച്ച ചെയ്ത ശേഷം ഫണ്ട്‌ ഭരിക്കുകയും ഫണ്ടുമായി ബന്ധപ്പെട്ട പ്രത്യേകം കണക്കുകളും മറ്റു ഉചിതമായ രേഖകളും നിര്‍ദ്ദേശിച്ച ഫോമില്‍  സൂക്ഷിക്കുകയും ചെയ്യണം.

[വ. 125 (8) ]

ഉ.വ.(3) –ല്‍ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങ ള്‍ നടപ്പി ല്‍ വരുത്താ ന്‍ വേണ്ടി ഫണ്ടില്‍ നിന്നും പണം ചിലവാക്കാ ന്‍ ഉ.വ.(5) പ്രകാരം സ്ഥാപിച്ച അതോറിറ്റിക്ക് യോഗ്യതയുണ്ട്.

[വ. 125 (9) ]

ഫണ്ടിന്റെ കണക്കുകള്‍ കംട്രോള ര്‍ ആന്‍ഡ്‌ ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ച ഇടവേളകളി ല്‍ ആഡിറ്റ് ചെയ്യുകയും അങ്ങനെ ആഡിറ്റ് ചെയ്ത കണക്കുകള്‍ ആഡിറ്റ് റിപ്പോര്‍ട്ട് സഹിതം അതോറിറ്റി വര്‍ഷംതോറും കേന്ദ്ര ഗവര്‍ന്മേണ്ടിനു നല്‍കും.

[വ. 125 (10) ]

ഓരോ സാമ്പത്തിക വര്‍ഷവും നിര്‍ദ്ദേശിച്ച ഫോമിലും സമയത്തും അതോറിറ്റി, സാമ്പത്തിക വര്‍ഷത്തെ  പ്രവര്‍ത്തനങ്ങളുടെ മുഴുവ ന്‍ വിവരങ്ങള്‍ നല്‍കുന്ന അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുകയും പകര്‍പ്പ് കേന്ദ്ര ഗവര്‍ന്മേണ്ടിനു അയയ്ക്കുകയും കേന്ദ്ര ഗവര്‍ന്മേണ്ട് വാര്‍ഷിക റിപ്പോര്‍ട്ട്, കംട്രോളര്‍ ആന്‍ഡ്‌ ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യയുടെ ആഡിറ്റ് റിപ്പോര്‍ട്ട് എന്നിവ ഹൌസ് ഓഫ് പാര്‍ല്മെന്റിനു മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്യണം.

[വ. 125 (11) ]
#CompaniesAct