Showing posts with label Chapter IX. Show all posts
Showing posts with label Chapter IX. Show all posts

Thursday, 16 October 2014

കമ്പനി നിയമം: ആഭ്യന്തര ആഡിറ്റ്

ആഭ്യന്തര ആഡിറ്റ്

നിര്‍ദ്ദേശിച്ച ശ്രേണി അല്ലെങ്കി ല്‍ ശ്രേണികളി ല്‍ ഉള്ള കമ്പനികളോട് ഒരു ആഭ്യന്തര ആഡിറ്ററെ, അയാ ള്‍ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റോ ഒരു കോസ്റ്റ് അക്കൗണ്ടന്റോ ബോര്‍ഡ്‌ നിശ്ചയിക്കുന്ന മറ്റു പ്രോഫെഷനലോ ആവാം, കമ്പനിയുടെ പ്രവര്‍ത്തനങ്ങളും ചുമതലകളും ആഭ്യന്തര ആഡിറ്റ് ചെയ്യാന്‍ നിയമിക്കാ ന്‍ ആവശ്യപ്പെടാം.

[വ. 138 (1)]    

കേന്ദ്ര ഗവര്‍ന്മേണ്ടിന് ചട്ടങ്ങ ള്‍ വഴി, സ്വയം ആഡിറ്റ് ചെയ്യുകയും ബോര്‍ഡിന് റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്യേണ്ട വിധവും ഇടവേളകളും നിര്‍ദ്ദേശിക്കാം.

[വ. 138 (2)]    

 അദ്ധ്യായം ഒന്‍പത് സമാപ്തം
 
#CompaniesAct

കമ്പനി നിയമം: റെജിസ്ട്രാറും സാമ്പത്തിക വിവരണപ്പകര്‍പ്പും


റെജിസ്ട്രാര്‍ പക്ക ല്‍ സാമ്പത്തിക വിവരണപ്പകര്‍പ്പ് ഫയ ല്‍ ചെയ്യണം

സാമ്പത്തിക വിവരണത്തിന്‍റെ ഒരു പകര്‍പ്പ്, ഉണ്ടെങ്കില്‍ ഏകീകൃത സാമ്പത്തിക വിവരണം ഉള്‍പെടെ, ഈ നിയമപ്രകാരം സാമ്പത്തിക വിവരണത്തിന്‍റെ കൂടെ ചെര്‍ത്തുവെയ്ക്കേണ്ടതായ മറ്റെല്ലാ പ്രമാണവും, കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തി ല്‍ ഏറ്റെടുത്ത ശേഷം വാര്‍ഷിക പൊതുയോഗ ദിവസത്തിനു ശേഷം മുപ്പതു ദിവസത്തിനുള്ളി ല്‍ നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഫീസും വകുപ്പ് 403 പറഞ്ഞ സമയത്തിനുള്ളി ല്‍ അധികം ഫീസും ചേര്‍ത്തു റെജിസ്ട്രാര്‍ പക്ക ല്‍ ഫയല്‍ ചെയ്യണം:

വാര്‍ഷിക പൊതുയോഗത്തിലോ മാറ്റിവെച്ച വാര്‍ഷിക പൊതുയോഗത്തിലോ ഉ.വ.(1) പ്രകാരം സാമ്പത്തിക വിവരണങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ അത്തരം ഏറ്റെടുക്കാത്ത സാമ്പത്തിക വിവരണങ്ങ ള്‍, ഉ.വ.(1) പ്രകാരം മറ്റു വേണ്ട പ്രമാണങ്ങളും ചേര്‍ത്ത് വാര്‍ഷിക പൊതുയോഗ ദിവസത്തിനു ശേഷം മുപ്പതു ദിവസത്തിനുള്ളി ല്‍ റെജിസ്ട്രാര്‍ പക്ക ല്‍ ഫയല്‍ ചെയ്യുകയും, ഇതിനായി മാറ്റിവെച്ച വാര്‍ഷിക പൊതുയോഗത്തി ല്‍ സാമ്പത്തിക വിവരണങ്ങ ള്‍ ഏറ്റെടുത്ത ശേഷം റെജിസ്ട്രാ ര്‍ പക്ക ല്‍ ഫയല്‍ ചെയ്യുന്നതുവരെ, റെജിസ്ട്രാര്‍, അദ്ദേഹത്തിന്‍റെ രേഖകളി ല്‍ അവ താല്‍ക്കാലികമായി എടുക്കുകയും ചെയ്യും:

മാറ്റിവെച്ച വാര്‍ഷിക പൊതുയോഗത്തി ല്‍ ഏറ്റെടുത്ത സാമ്പത്തിക വിവരണങ്ങള്‍ മാറ്റിവെച്ച വാര്‍ഷിക പൊതുയോഗ ദിവസത്തിനു ശേഷം മുപ്പതു ദിവസത്തിനുള്ളി ല്‍ ഫീസും വകുപ്പ് 403 പറഞ്ഞ സമയത്തിനുള്ളില്‍ അധികം ഫീസും ചേര്‍ത്തു റെജിസ്ട്രാര്‍ പക്ക ല്‍ ഫയല്‍ ചെയ്യുകയും വേണം:

ഒരു ഒറ്റയാ ള്‍ കമ്പനി അതിന്‍റെ അംഗം ഏറ്റെടുത്ത സാമ്പത്തിക വിവരണത്തിന്‍റെ പകര്‍പ്പ് സാമ്പത്തിക വിവരണത്തിന്‍റെ കൂടെ ചെര്‍ത്തുവെയ്ക്കേണ്ടതായ മറ്റെല്ലാ പ്രമാണവും ചേര്‍ത്ത് സാമ്പത്തിക വര്‍ഷം അവസാനിച്ചു നൂറ്റി എണ്‍പത് ദിവസത്തിനുള്ളി ല്‍ ഫയ ല്‍ ചെയ്യണം:

ഒരു കമ്പനി, റെജിസ്ട്രാ ര്‍ പക്ക ല്‍ ഫയല്‍ ചെയ്യുന്ന സാമ്പത്തിക വിവരണത്തിന്‍റെ കൂടെ, ഇന്ത്യക്ക് പുറത്തു സ്ഥാപിതമായതും ഇന്ത്യയി ല്‍ ബിസിനസ്‌ സ്ഥലം സ്ഥാപിക്കാത്തതുമായ അതിന്‍റെ സബ്സിഡിയറി, അല്ലെങ്കില്‍ സബ്സിഡിയറികളുടെ കണക്കുക ള്‍ ചെര്‍ത്തുവെയ്ക്കണം.

[വ. 137 (1)]    

ഒരു കമ്പനിയുടെ ഏതെങ്കിലും വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം നടത്തിയില്ലെങ്കില്‍, സാമ്പത്തിക വിവരണവും ഉ.വ.(1) പ്രകാരം കൂടെ ചേര്‍ത്തു വെയ്ക്കേണ്ട പ്രമാണങ്ങളും, വാര്‍ഷിക പൊതുയോഗം നടത്താത്തതിനുള്ള കാര്യകാരണ പ്രസ്താവന സഹിതം വേണ്ട വിധം ഒപ്പ് വെച്ച് വാര്‍ഷിക പൊതുയോഗം നടത്തേണ്ടിയിരുന്ന അവസാന ദിവസത്തിനു ശേഷം മുപ്പതു ദിവസത്തിനുള്ളി ല്‍ നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഫീസും വകുപ്പ് 403 പറഞ്ഞ സമയത്തിനുള്ളി ല്‍ അധികം ഫീസും ചേര്‍ത്തു റെജിസ്ട്രാര്‍ പക്ക ല്‍ ഫയല്‍ ചെയ്യണം.

[വ. 137 (2)]    

വകുപ്പ് 403 പറഞ്ഞ കാലപരിധി അവസാനിക്കുന്നതിനു മുന്‍പ് ഉ.വ.(1), അല്ലെങ്കില്‍ (2) പ്രകാരം സാമ്പത്തിക വിവരണങ്ങളുടെ പകര്‍പ്പ് ഫയല്‍ ചെയ്യുന്നതില്‍ ഒരു കമ്പനി വീഴ്ച വരുത്തിയാല്‍, വീഴ്ച തുടരുന്നെങ്കില്‍ കമ്പനിക്ക്‌ ഓരോ ദിവസത്തിനും ആയിരം രൂപാ വെച്ചു പിഴയും എന്നാല്‍ അത് പത്തു ലക്ഷം രൂപായി ല്‍ കൂടാതെയും, ഉണ്ടെങ്കില്‍ കമ്പനിയുടെ മാനേജിങ്ങ് ഡയറക്ട ര്‍, ചീഫ് ഫിനാന്‍ഷ്യ ല്‍ ഓഫീസ ര്‍ എന്നിവര്‍, അവര്‍ ഇല്ലെങ്കി ല്‍ ബോര്‍ഡ്‌ ഈ വകുപ്പിന്‍റെ വ്യവസ്ഥക ള്‍ പാലിക്കാന്‍ ഉത്തരവാദിത്ത്വപ്പെടുത്തിയ മറ്റേതെങ്കിലും ഡയറക്ട ര്‍, അങ്ങനെ ഒരു  ഡയറക്ട ര്‍ ഇല്ലെങ്കി ല്‍, കമ്പനിയുടെ എല്ലാ ഡയറക്ടര്‍മാരും ആറുമാസം വരെ ജയില്‍വാസത്തിനും ഒരു ലക്ഷം രൂപായില്‍ കുറയാതെ എന്നാ ല്‍ അഞ്ചുലക്ഷം രൂപാ വരെ പിഴയും, അല്ലെങ്കില്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.

[വ. 137 (3)]    
#CompaniesAct

കമ്പനി നിയമം: സാമ്പത്തിക വിവരണം അംഗത്തിന്‍റെ അവകാശം


ആഡിറ്റഡ് സാമ്പത്തിക വിവരണം കിട്ടാനുള്ള അംഗത്തിന്‍റെ അവകാശം

വകുപ്പ് 101 –ന്‍റെ വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ,

കമ്പനി അതിന്‍റെ പൊതുയോഗം മുന്‍പാകെ വെയ്ക്കേണ്ട സാമ്പത്തിക വിവരണം, ഉണ്ടെങ്കില്‍ ഏകീകൃത സാമ്പത്തിക വിവരണം ഉള്‍പെടെ, ആഡിറ്ററുടെ റിപ്പോര്‍ട്ട്, സാമ്പത്തിക വിവരണത്തിന്‍റെ കൂടെ ചെര്‍ത്തുവെയ്ക്കേണ്ടതായ ഏതു പ്രമാണവും, എന്നിവയുടെ ഒരു പകര്‍പ്പ് കമ്പനിയുടെ ഓരോ അംഗത്തിനും, കമ്പനി ഇറക്കിയ ഏതെങ്കിലും ഡിബെഞ്ചറുകളുടെ ഉടമകളുടെ ഓരോ ട്രസ്റ്റിക്കും, അവരല്ലാത്ത അവകാശമുള്ള മറ്റു വ്യക്തികള്‍ക്കും, യോഗ ദിവസത്തിനു  ഇരുപത്തൊന്നു ദിവസത്തില്‍ കുറയാതെ മുന്‍പായിട്ട്‌ അയയ്ക്കണം.

ഒരു ലിസ്റ്റഡ് കമ്പനിയുടെ കാര്യത്തില്‍, പ്രമാണങ്ങളുടെ പകര്‍പ്പുക ള്‍ അതിന്‍റെ റെജിസ്റ്റേഡ് ഓഫീസി ല്‍ പ്രവൃത്തി സമയങ്ങളില്‍ യോഗ ദിവസത്തിനു മുന്‍പ് ഇരുപത്തൊന്നു ദിവസം പരിശോധനയ്ക്കായി ലഭ്യമാക്കുകയും, അത്തരം പ്രമാണങ്ങളുടെ സവിശേഷതക ള്‍ ഉള്‍കൊള്ളുന്ന നിര്‍ദ്ദേശിച്ച ഫോമിലുള്ള ഒരു പ്രസ്താവന അല്ലെങ്കി ല്‍ പ്രമാണങ്ങളുടെ പകര്‍പ്പുകള്‍, കമ്പനിക്ക്‌ യുക്തമെന്നു തോന്നുന്നത്, ഓഹരിയുടമകള്‍ മുഴുവ ന്‍ സാമ്പത്തിക വിവരണങ്ങ ള്‍ ആവശ്യപ്പെട്ടിട്ടില്ലെങ്കി ല്‍, കമ്പനിയുടെ ഓരോ അംഗത്തിനും, കമ്പനി ഇറക്കിയ ഏതെങ്കിലും ഡിബെഞ്ചറുകളുടെ ഉടമകളുടെ ഓരോ ട്രസ്റ്റിക്കും, യോഗ ദിവസത്തിനു  ഇരുപത്തൊന്നു ദിവസത്തി ല്‍ കുറയാതെ മുന്‍പായിട്ട്‌ അയയ്ക്കുകയും ചെയ്‌താ ല്‍, ഈ ഉപവകുപ്പിന്‍റെ വ്യവസ്ഥകള്‍ പാലിച്ചെന്നു പരിഗണിക്കപ്പെടും.

നിര്‍ദ്ദേശിച്ച ഋണവിമുക്തമൂലധനവും വാര്‍ഷിക വിറ്റുവരവും ഉള്ള കമ്പനികളുടെ സാമ്പത്തിക വിവരണങ്ങള്‍ ഇന്ന വിധത്തി ല്‍ വിതരണം ചെയ്യണമെന്ന് കേന്ദ്ര ഗവര്‍ന്മേണ്ടിനു നിര്‍ദ്ദേശിക്കാം.

ഒരു ലിസ്റ്റഡ് കമ്പനി, സാമ്പത്തിക വിവരണം, ഉണ്ടെങ്കില്‍ ഏകീകൃത സാമ്പത്തിക വിവരണം ഉള്‍പെടെ, കൂടെ ചെര്‍ത്തുവെയ്ക്കേണ്ടതായ മറ്റെല്ലാ പ്രമാണവും, കമ്പനിയോ അതിനുവേണ്ടിയോ നിലനിര്‍ത്തുന്ന അതിന്‍റെ വെബ്സൈറ്റി ല്‍ ചേര്‍ക്കണം.

സബ്സിഡിയറിയോ, സബ്സിഡിയറികളോ ഉള്ള ഓരോ കമ്പനിയും-

(a)   അതിന്‍റെ ഓരോ സബ്സിഡിയറിയുടെയും ആഡിറ്റഡ് കണക്കുക ള്‍ അതിന്‍റെ വെബ്സൈറ്റ് ഉണ്ടെങ്കില്‍ അതി ല്‍ പ്രത്യേകം ചേര്‍ക്കണം.

(b)  ആവശ്യപ്പെടുന്ന കമ്പനിയുടെ ഏതെങ്കിലും ഓഹരിഉടമക്ക് പ്രത്യേകമായി അതിന്‍റെ ഓരോ സബ്സിഡിയറിയുടെയും ആഡിറ്റഡ് സാമ്പത്തിക വിവരണങ്ങളുടെ പകര്‍പ്പ് നല്‍കണം.

[വ. 136 (1)]    

ഒരു കമ്പനി ഓരോ അംഗത്തിനേയും, കമ്പനി ഇറക്കിയ ഏതെങ്കിലും ഡിബെഞ്ചറുകളുടെ ഉടമകളുടെ ഓരോ ട്രസ്റ്റിയെയും, അതിന്‍റെ റെജിസ്റ്റേഡ് ഓഫീസില്‍ പ്രവൃത്തി സമയങ്ങളില്‍ ഉ.വ.(1) പ്രകാരം പ്രമാണങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കണം.

[വ. 136 (2)]    

ഈ വകുപ്പിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍, കമ്പനിക്ക്‌ ഇരുപത്തയ്യായിരം രൂപാ പിഴയ്ക്കും വീഴ്ച വരുത്തിയ കമ്പനിയുടെ ഓരോ ഓഫീസര്‍ക്കും അയ്യായിരം രൂപാ പിഴയ്ക്കും ബാദ്ധ്യതയുണ്ട്.

[വ. 136 (3)]    
#CompaniesAct

Wednesday, 15 October 2014

കമ്പനി നിയമം: കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത്വം


കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത്വം

ഏതെങ്കിലും സാമ്പത്തിക വര്‍ഷം ഋണവിമുക്തമൂലധനം അഞ്ഞൂറുകോടി രൂപായോ അതിലധികമോ ഉള്ള, അല്ലെങ്കി ല്‍ വിറ്റുവരവ് ആയിരം കോടി രൂപായോ അതിലധികമോ ഉള്ള, അല്ലെങ്കി ല്‍ അറ്റാദായം അഞ്ചു കോടി രൂപായോ അതിലധികമോ ഉള്ള, ഓരോ കമ്പനിയും മൂന്നോ അതിലധികമോ ഡയറക്ടര്‍മാ ര്‍ ഉള്ള ബോര്‍ഡിന്‍റെ ഒരു കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത്വ കമ്മിറ്റി രൂപവത്കരിക്കുകയും അതി ല്‍ ഒരു ഡയറക്ടര്‍ സ്വതന്ത്ര ഡയറക്ട ര്‍ ആയിരിക്കുകയും വേണം.

[വ. 135 (1)]    

വകുപ്പ് 134 (3) –ലെ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത്വ കമ്മിറ്റിയുടെ ഘടന വെളിപ്പെടുത്തണം.

[വ. 135 (2)]    

 

കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത്വ കമ്മിറ്റി:

(a)    കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത്വ നയം രൂപീകരിക്കുകയും ബോര്‍ഡിന് ശുപാര്‍ശ ചെയ്യുകയും, അത് പട്ടിക VII –ല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതി ല്‍ കമ്പനി ഏറ്റെടുക്കുന്ന  പ്രവര്‍ത്തനങ്ങ ള്‍ കാണിക്കുകയും ചെയ്യും.

(b)  ഉ.വ.(a) യില്‍ പറഞ്ഞിരിക്കുന്ന പ്രവര്‍ത്തനങ്ങളി ല്‍ ചിലവഴിക്കേണ്ട തുകകള്‍ ശുപാര്‍ശ ചെയ്യും.

(c)   സമയാസമയം കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത്വ നയം
മേ
ല്‍നോക്കും.

[വ. 135 (3)]    

ഉ.വ.(1) പറഞ്ഞിരിക്കുന്ന ഓരോ കമ്പനിയുടെയും ബോര്‍ഡ്‌-

(a) കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത്വ കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ചശേഷം കമ്പനിയുടെ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത്വ നയം അംഗീകരിക്കുകയും അത്തരം നയത്തിന്‍റെ ഉള്ളടക്കം നിര്‍ദ്ദേശിച്ച വിധത്തില്‍ അതിന്‍റെ റിപ്പോര്‍ട്ടി ല്‍ വെളിപ്പെടുത്തുകയും അത്
ഉണ്ടെങ്കി
ല്‍ കമ്പനിയുടെ വെബ്സൈറ്റി ല്‍ രേഖപ്പെടുത്തുകയും,

(b) കമ്പനിയുടെ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത്വ നയത്തി ല്‍ ഉള്‍പെടുത്തിയ പ്രവര്‍ത്തനങ്ങ ള്‍ കമ്പനി ഏറ്റെടുക്കുന്നു എന്ന് ഉറപ്പു വരുത്തുകയും വേണം.

[വ. 135 (4)]    

ഉ.വ.(1) പറഞ്ഞിരിക്കുന്ന ഓരോ കമ്പനിയുടെയും ബോര്‍ഡ്‌, അതിന്‍റെ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത്വ നയം അനുസരിച്ച് ഓരോ സാമ്പത്തിക വര്‍ഷവും കമ്പനിയുടെ തൊട്ടുമുന്‍പുള്ള മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലെ ശരാശരി അറ്റാദായത്തിന്‍റെ രണ്ടു ശതമാനമെങ്കിലും കമ്പനി ചിലവാക്കുന്നു എന്ന് ഉറപ്പുവരുത്തണം.

കമ്പനി കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ച തുക ചിലവാക്കുമ്പോ ള്‍ അത് പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങള്‍ക്കും ചുറ്റുവട്ടത്തുള്ള പ്രദേശങ്ങള്‍ക്കും മുന്‍ഗണന നല്‍കണം.

കമ്പനി അത്തരം തുക ചിലവാക്കുന്നതി ല്‍ വീഴ്ച വരുത്തിയാല്‍, ബോര്‍ഡ്‌ വകുപ്പ് 134 (3) (o) പ്രകാരമുള്ള അതിന്‍റെ റിപ്പോര്‍ട്ടി ല്‍ തുക ചിലവാക്കാതിരിക്കാനുള്ള കാരണങ്ങള്‍ നല്‍കണം.

വിശദീകരണം: ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി “ശരാശരി അറ്റാദായം” വകുപ്പ് 198-ലെ വ്യവസ്ഥകള്‍ അനുസരിച്ച് കണക്കാക്കണം.

[വ. 135 (5)]    
#CompaniesAct

Tuesday, 14 October 2014

കമ്പനി നിയമം: സാമ്പത്തിക വിവരണം, ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്, മുതലായവ


സാമ്പത്തിക വിവരണം, ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്, മുതലായവ

സാമ്പത്തിക വിവരണം, ഉണ്ടെങ്കില്‍ ഏകീകൃത സാമ്പത്തിക വിവരണം ഉള്‍പെടെ;

ബോര്‍ഡ്‌ അധികാരപ്പെടുത്തിയാ ല്‍ കമ്പനിയുടെ ചെയ ര്‍ പേഴ്സണെങ്കിലും അല്ലെങ്കില്‍ രണ്ടു ഡയറക്ടര്‍മാ ര്‍ -അവരില്‍ ഒരാ ള്‍ മാനേജിങ്ങ് ഡയറക്ടര്‍ ആയിരിക്കണം, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ -അയാള്‍ കമ്പനിയുടെ ഒരു ഡയറക്ടര്‍ ആണെങ്കില്‍, എവിടെയെങ്കിലും നിയമിതരാണെങ്കില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, കമ്പനി സെക്രട്ടറി എന്നിവരും ഒറ്റയാള്‍ കമ്പനിയുടെ കാര്യത്തി ല്‍ ഒരു ഡയറക്ട ര്‍ മാത്രവും;

ആഡിറ്ററുടെ റിപ്പോര്‍ട്ട് നല്‍കാനായി അദ്ദേഹത്തിനു സമര്‍പ്പിക്കുന്നതിന്, ബോര്‍ഡിനു വേണ്ടി ഒപ്പിടുന്നതിനു മുന്‍പുതന്നെ ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാ ര്‍ അംഗീകാരം നല്‍കണം.

[വ. 134 (1)]    

   

എല്ലാ സാമ്പത്തിക വിവരണങ്ങളുടെയും കൂടെ ആഡിറ്ററുടെ റിപ്പോര്‍ട്ട് ചേര്‍ക്കണം.

[വ. 134 (2)]    

ഒരു കമ്പനിയുടെ പൊതുയോഗത്തിനു മുന്‍പാകെ സമര്‍പ്പിക്കുന്ന സ്റ്റേറ്റ്മെന്റ്സിന്‍റെ കൂടെ അതിന്‍റെ ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാരുടെ ഒരു റിപ്പോര്‍ട്ട്, താഴെപ്പറയുന്നവ ഉള്‍പെടെ ചേര്‍ക്കണം-

(a)   വകുപ്പ് 92 (3) വ്യവസ്ഥ ചെയ്യുന്ന വാര്‍ഷിക റിട്ടേണിന്‍റെ ഉദ്ധരണി,

(b)  ബോര്‍ഡ്‌ യോഗങ്ങളുടെ എണ്ണം,

(c)   ഡയറക്ടര്‍മാരുടെ ഉത്തരവാദിത്വ വിവരണം,


(ca) കേന്ദ്ര ഗവര്‍ന്മേണ്ടിനു റിപ്പോര്‍ട്ട് ചെയ്യേണ്ടവ ഒഴികെ, വകുപ്പ് 143 (12) പ്രകാരം ആഡിറ്റര്‍മാ ര്‍ റിപ്പോര്‍ട്ട് ചെയ്ത വഞ്ചനകളുടെ വിവരങ്ങള്‍

†കമ്പനി (ഭേദഗതി) നിയമം 2015 (21/2015) പ്രകാരം ചേര്‍ത്തത്


(d)  വകുപ്പ് 149 (6) പ്രകാരം സ്വതന്ത്ര ഡയറക്ടര്‍മാ ര്‍ നല്‍കുന്ന പ്രഖ്യാപനത്തെക്കുറിച്ച് ഒരു വിവരണം.

(e)   വകുപ്പ് 178 (1) ബാധകമാകുന്ന കമ്പനിയുടെ കാര്യത്തില്‍, ഡയറക്ടര്‍മാരുടെ നിയമനവും വേതനവും, അവരുടെ യോഗ്യതകള്‍, സല്‍സ്വഭാവങ്ങള്‍, ഒരു ഡയറക്ടറുടെ സ്വാതന്ത്ര്യം, വകുപ്പ് 178 (3) വ്യവസ്ഥ ചെയ്യുന്ന മറ്റു കാര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കമ്പനിയുടെ നയം,

(f)    (i) ആഡിറ്റര്‍ അയാളുടെ റിപ്പോര്‍ട്ടിലോ;

(ii) പ്രാക്ടീസിലുള്ള കമ്പനി സെക്രട്ടറി അയാളുടെ സെക്രട്ടറിയല്‍ ആഡിറ്റ് റിപ്പോര്‍ട്ടിലോ;

നടത്തിയ എല്ലാ വിശേഷാരോപണങ്ങ ള്‍, മുന്‍കരുതലോടെയുള്ള അഭിപ്രായങ്ങള്‍, അല്ലെങ്കില്‍ വിപരീതാഭിപ്രായങ്ങ ള്‍ അല്ലെങ്കി ല്‍ നിഷേധം എന്നിവയ്ക്ക് ബോര്‍ഡിന്‍റെ വിശദീകരണം, അല്ലെങ്കില്‍ അഭിപ്രായങ്ങള്‍,

(g)   വകുപ്പ് 186 പ്രകാരമുള്ള ഋണങ്ങള്‍, ഗ്യാരണ്ടികള്‍, അല്ലെങ്കില്‍ നിക്ഷേപങ്ങള്‍, എന്നിവയുടെ വിവരങ്ങള്‍,

(h)  വകുപ്പ് 188 (1) പറയുന്ന ബന്ധുക്കളുമായി ഉള്ള ഉടമ്പടികള്‍, വിന്യാസങ്ങള്‍, എന്നിവയുടെ വിവരങ്ങള്‍ നിര്‍ദ്ദേശിച്ച ഫോമില്‍,

(i)    കമ്പനിയിലെ കാര്യങ്ങളുടെ അവസ്ഥ,

(j)    ഉണ്ടെങ്കില്‍, ഏതെങ്കിലും കരുതല്‍ധനത്തിലേക്ക് നീക്കാന്‍ ഉദ്ദേശിക്കുന്ന തുകകള്‍,

(k)  ഉണ്ടെങ്കില്‍, ലാഭവീതമായി നല്‍കാ ന്‍ അത് ശുപാര്‍ശ ചെയ്യുന്ന തുക,

(l)    സാമ്പത്തിക വിവരണങ്ങ ള്‍ ബന്ധപ്പെടുന്ന കമ്പനിയുടെ സാമ്പത്തിക വര്‍ഷാവസാനദിവസം മുത ല്‍ റിപ്പോര്‍ട്ടിന്‍റെ ദിവസം വരെ സംഭവിച്ചിട്ടുള്ള കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്ന പ്രധാന മാറ്റങ്ങളും ഏറ്റെടുത്ത ചുമതലകളും,

(m)                        ഊര്‍ജ്ജസംരക്ഷണം, സാങ്കേതികവിദ്യയുടെ ആഗിരണം, വിദേശ നാണ്യം നേടിയതും ചിലവായതും, നിര്‍ദ്ദേശിച്ച വിധത്തില്‍,

(n)  കമ്പനിയുടെ റിസ്ക്‌ മാനേജ്മെന്‍റ് നയം വികസിപ്പിക്കുന്നതും നടപ്പാക്കുന്നതും, ബോര്‍ഡിന്‍റെ അഭിപ്രായത്തി ല്‍ കമ്പനിയുടെ നിലനില്പിന് ഭീഷണിയായ റിസ്കിനുള്ള മൂലകങ്ങ ള്‍ ഉണ്ടെങ്കി ല്‍ കണ്ടെത്തുന്നതും ഉള്‍പെടെ ഒരു പ്രസ്താവന,

(o)  ടി വര്‍ഷം തുടങ്ങിവെച്ച, കമ്പനി വികസിപ്പിക്കുന്നതും നടപ്പാക്കുന്നതുമായ, കോര്‍പ്പറേറ്റ് സോഷ്യ ല്‍ ഉത്തരവാദിത്ത്വങ്ങളുടെ നയത്തെക്കുറിച്ച് വിവരങ്ങള്‍,

(p)  ഒരു ലിസ്റ്റഡ് കമ്പനിയുടെ കാര്യത്തിലും നിര്‍ദ്ദേശിച്ച അടച്ചുതീര്‍ത്ത മൂലധനമുള്ള മറ്റു പൊതുകാര്യ കമ്പനിയുടെ കാര്യത്തിലും ബോര്‍ഡ്‌ അതിന്‍റെയും കമ്മിറ്റികളുടെയും സ്വതന്ത്ര ഡയറക്ടര്‍മാരുടെയും പ്രവര്‍ത്തനം ഔപചാരികമായി വാര്‍ഷിക വിലയിരുത്തല്‍ നടത്തിയ വിധം കാണിക്കുന്ന പ്രസ്താവന.

(q)  നിര്‍ദ്ദേശിച്ച മറ്റു കാര്യങ്ങള്‍,

[വ. 134 (3)]    

ഈ വകുപ്പു. പ്രകാരം സാമ്പത്തിക വിവരണത്തോടു ചേര്‍ക്കേണ്ട ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാരുടെ റിപ്പോര്‍ട്ട്, ഒറ്റയാള്‍ കമ്പനിയുടെ കാര്യത്തില്‍ അര്‍ത്ഥമാക്കുന്നത് ആഡിറ്റ ര്‍ അയാളുടെ റിപ്പോര്‍ട്ടി ല്‍ നടത്തിയ വിശേഷാരോപണങ്ങ ള്‍, മുന്‍കരുതലോടെയുള്ള അഭിപ്രായങ്ങള്‍, അല്ലെങ്കില്‍ വിപരീതാഭിപ്രായങ്ങ ള്‍ അല്ലെങ്കി ല്‍ നിഷേധം എന്നിവയ്ക്ക് ബോര്‍ഡിന്‍റെ വിശദീകരണം, അല്ലെങ്കില്‍ അഭിപ്രായങ്ങ ള്‍ ഉള്‍പെടുന്ന റിപ്പോര്‍ട്ട് ആണ്.

[വ. 134 (4)]    

ഉ.വ.(3) (c) യിലെ ഡയറക്ടര്‍മാരുടെ ഉത്തരവാദിത്ത്വ വിവരണം പറയേണ്ടത്:

(a) വാര്‍ഷിക കണക്കുക ള്‍ തയ്യാറാക്കുമ്പോ ള്‍ ബാധകമായ അക്കൗണ്ടിങ്ങ് സ്റ്റാന്‍ഡേര്‍ഡ്സ് പാലിച്ചു എന്നും പ്രധാന വ്യത്യാസങ്ങള്‍ക്ക് ഉചിതമായ വിശദീകരണങ്ങളോടെയും,

(b) ഡയറക്ടര്‍മാ ര്‍ അത്തരം അക്കൗണ്ടിങ്ങ് നയങ്ങ ള്‍ തിരഞ്ഞെടുത്തെന്നും അവ സ്ഥിരതയോടെ പ്രയോഗിച്ചു എന്നും കമ്പനിയുടെ സാമ്പത്തിക വര്‍ഷാവസാനത്തെ കാര്യങ്ങളുടെ സ്ഥിതിയെയും കാലയളവിലെ കമ്പനിയുടെ ലാഭ നഷ്ട കണക്കുകളെപ്പറ്റിയും  സത്യവും ന്യായവുമായ വീക്ഷണം നല്‍കാനായി വിവേകപൂര്‍വവും ന്യായപൂര്‍ണവുമായ അനുമാനങ്ങളും തീര്‍പ്പുകളും എടുത്തു എന്നും,

(c) വഞ്ചനയും മറ്റു ക്രമക്കേടുകളും കണ്ടെത്താനും തടയാനും കമ്പനിയുടെ ആസ്തികള്‍ സംരക്ഷിക്കാനും ഈ നിയമ വ്യവസ്ഥക ള്‍ പ്രകാരം പര്യാപ്തമായ കണക്കു രേഖക ള്‍ സൂക്ഷിക്കാ ന്‍
ഡയറക്ടര്‍മാ
ര്‍ മതിയായ, വേണ്ടത്ര ശ്രദ്ധ എടുത്തു എന്നും,

(d) ഡയറക്ടര്‍മാ ര്‍ വാര്‍ഷിക കണക്കുക ള്‍ തയ്യാറാക്കിയത് തുടര്‍ന്നുപോകുന്ന സ്ഥാപനം എന്ന നിലയിലാണെന്നും,

(e) ഒരു ലിസ്റ്റഡ് കമ്പനിയുടെ കാര്യത്തില്‍, ഡയറക്ടര്‍മാര്‍, കമ്പനി പാലിക്കേണ്ട ആന്തരിക സാമ്പത്തിക നിയന്ത്രണങ്ങള്‍ നടപ്പാക്കിയെന്നും അത്തരം ആന്തരിക സാമ്പത്തിക നിയന്ത്രണങ്ങള്‍ പര്യാപ്തമെന്നും അവ കാര്യക്ഷമമായി നടക്കുന്നു എന്നും,

വിശദീകരണം: ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ആന്തരിക സാമ്പത്തിക നിയന്ത്രണങ്ങ ള്‍ എന്ന പദം അര്‍ത്ഥമാക്കുന്നത് കമ്പനി അതിന്‍റെ ബിസിനസ്‌, ക്രമത്തിലും കാര്യക്ഷമമായും നടക്കുന്നത് ഉറപ്പാക്കാന്‍ സ്വീകരിച്ച നയങ്ങളും നടപടിക്രമങ്ങളും, കമ്പനിയുടെ നയങ്ങള്‍ അവലംബിക്കുന്നതും, അതിന്‍റെ ആസ്തിക ള്‍ സംരക്ഷിക്കുന്നതും, വഞ്ചനയും തെറ്റുകളും കണ്ടെത്തുന്നതും തടയുന്നതും, കണക്കുകളുടെ കൃത്യതയും പൂര്‍ണതയും, വിശ്വാസ്യമായ സാമ്പത്തിക വിവരങ്ങള്‍ സമയാസമയം തയ്യാറാക്കുന്നതും ആണ്.

(f) ബാധകമായ എല്ലാ നിയമങ്ങളുടെ വ്യവസ്ഥകളും പാലിക്കുന്നത് ഉറപ്പുവരുത്താന്‍  ഡയറക്ടര്‍മാ ര്‍  ഉചിതമായ പദ്ധതികള്‍ ആസൂത്രണം ചെയ്തെന്നും അത്തരം പദ്ധതിക ള്‍ പര്യാപ്തമെന്നും കാര്യക്ഷമമായി നടക്കുന്നു എന്നും.

 [വ. 134 (5)]    

ഉ.വ.(3) പ്രകാരമുള്ള ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടും മറ്റു ചേര്‍പ്പുകളും ബോര്‍ഡ്‌ അധികാരപ്പെടുത്തിയിട്ടുണ്ടെങ്കി ല്‍ കമ്പനിയുടെ ചെയ ര്‍ പേഴ്സണും ഇല്ലെങ്കില്‍ രണ്ടു ഡയറക്ടര്‍മാ ര്‍ എങ്കിലും- അതിലൊരാ ള്‍ മാനേജിങ്ങ് ഡയറക്ടര്‍ ആയിരിക്കണം, ഒരു ഡയറക്ടര്‍ മാത്രമുള്ളപ്പോ ള്‍ അദ്ദേഹവും ഒപ്പു വെയ്ക്കണം.

  [വ. 134 (6)]    

ഓരോ സാമ്പത്തിക വിവരണത്തിന്‍റെയും ഒപ്പുവെച്ച ഒരു പകര്‍പ്പ്, ഉണ്ടെങ്കില്‍ ഏകീകൃത സാമ്പത്തിക വിവരണം ഉള്‍പെടെ-

(a)   അത്തരം സാമ്പത്തിക വിവരണത്തിന്‍റെ ഭാഗമാകുന്നതോ അതിനോട് ചേര്‍ത്തതോ ആയ ഏതെങ്കിലും കുറിപ്പുക ള്‍,

(b)  ആഡിറ്ററുടെ റിപ്പോര്‍ട്ട്,

(c)   ഉ.വ.(3) പറയുന്ന ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്,

എന്നിവയില്‍ ഓരോന്നിന്‍റെയും പകര്‍പ്പു സഹിതം, ഇറക്കുകയും, വിതരണം ചെയ്യുകയും, പ്രസാധനം ചെയ്യുകയും വേണം.

  [വ. 134 (7)]    

ഈ വകുപ്പിലെ വ്യവസ്ഥക ള്‍ ഒരു കമ്പനി ലംഘിക്കുന്നെങ്കില്‍, കമ്പനി അന്‍പതിനായിരം രൂപായി ല്‍ കുറയാതെ എന്നാ ല്‍ ഇരുപത്തഞ്ചു ലക്ഷം രൂപാ വരെ പിഴയും വീഴ്ച വരുത്തിയ ഓരോ ഓഫീസറും മൂന്നു വര്‍ഷം വരെ ജയില്‍വാസവും അന്‍പതിനായിരം രൂപായി ല്‍ കുറയാതെ എന്നാല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴയും ചിലപ്പോ ള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.
[വ. 134 (8)]

#CompaniesAct