സാമ്പത്തിക വിവരണം
സാമ്പത്തിക വിവരണം, കമ്പനി അല്ലെങ്കി ല്‍ കമ്പനികളുടെ അവസ്ഥയെക്കുറിച്ച് സത്യവും ന്യായയുക്തവുമായ
വീക്ഷണം നല്‍കുകയും വകുപ്പ് 133 പ്രകാരം വിജ്ഞാപനം ചെയ്ത അക്കൗണ്ടിങ്ങ് സ്റ്റാന്‍ഡേര്‍ഡുക ള്‍ അനുസരിക്കുകയും പലതരം കമ്പനികളുടെ ശ്രേണി അല്ലെങ്കില്‍
ശ്രേണികള്‍ക്ക് പട്ടിക III വ്യവസ്ഥ ചെയ്തിട്ടുള്ള ഫോം അല്ലെങ്കില്‍ ഫോമുകളി ല്‍ ആയിരിക്കുകയും
വേണം.
സാമ്പത്തിക
വിവരണങ്ങളില്‍ ഉള്‍കൊള്ളുന്ന ഇനങ്ങ ള്‍ അക്കൗണ്ടിങ്ങ്
സ്റ്റാന്‍ഡേര്‍ഡുക ള്‍ പ്രകാരം ആയിരിക്കണം.
ഈ ഉപവകുപ്പിലുള്ള
ഒന്നും ഏതെങ്കിലും ഇന്‍ഷുറന്‍സ് അല്ലെങ്കി ല്‍ ബാങ്കിംഗ് കമ്പനി, വൈദ്യുതി ഉല്‍പാദിപ്പിക്കുകയോ വിതരണം നടത്തുകയോ
ചെയ്യുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതെങ്കിലും കമ്പനി, ഒരു ശ്രേണിയിലുള്ള മറ്റു
കമ്പനികള്‍ക്ക് മേല്‍നോട്ടമുള്ള നിയമപ്രകാരം സാമ്പത്തിക വിവരണത്തിനു ഒരു ഫോം നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കി ല്‍ അത്തരം ശ്രേണിയിലുള്ള കമ്പനി, എന്നിവയ്ക്ക് ബാധകമല്ല.
സാമ്പത്തിക
വിവരണങ്ങള്‍ കമ്പനിയുടെ അവസ്ഥയെക്കുറിച്ച് സത്യവും ന്യായയുക്തവുമായ വീക്ഷണം വെളിപ്പെടുത്തുന്നില്ല
എന്ന്, അവ താഴെപ്പറയുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ല എന്നത് കൊണ്ടുമാത്രം
കരുതുകയില്ല:
(a)
ഒരു ഇന്‍ഷുറന്‍സ് കമ്പനിക്ക്
ഇന്‍ഷുറന്‍സ് ആക്ട്, 1938 അല്ലെങ്കില്‍, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ്
ഡെവലപ്പ്മെന്റ് അതോറിറ്റി ആക്ട്, 1999 എന്നിവ പ്രകാരം ഏതെങ്കിലും
കാര്യങ്ങ ള്‍ വെളിപ്പെടുത്തേണ്ടതില്ല എങ്കില്‍;
കാര്യങ്ങ ള്‍ വെളിപ്പെടുത്തേണ്ടതില്ല എങ്കില്‍;
(b)
ഒരു ബാങ്കിംഗ് കമ്പനിക്ക്
ബാങ്കിംഗ് റെഗുലേഷ ന്‍ ആക്ട്, 1949 പ്രകാരം
ഏതെങ്കിലും കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല എങ്കില്‍;
(c)
വൈദ്യുതി ഉല്‍പാദിപ്പിക്കുകയോ
വിതരണം നടത്തുകയോ ചെയ്യുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതെങ്കിലും കമ്പനിക്ക്
ഇലക്ട്രിസിറ്റി ആക്ട്, 2003 പ്രകാരം ഏതെങ്കിലും കാര്യങ്ങള്‍
വെളിപ്പെടുത്തേണ്ടതില്ല എങ്കില്‍;
(d)
മറ്റേതെങ്കിലും നിയമം മേല്‍നോട്ടമുള്ള
ഒരു കമ്പനിക്ക് അതേ നിയമ പ്രകാരം ഏതെങ്കിലും കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല
എങ്കി ല്‍;
[വ. 129 (1) ]
ഒരു കമ്പനിയുടെ ഓരോ
വാര്‍ഷിക പൊതുയോഗത്തിലും കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാ ര്‍ സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക വിവരണങ്ങള്‍ അത്തരം
യോഗം മുന്‍പാകെ സമര്‍പ്പിക്കണം.
[വ. 129 (2) ]
ഒരു കമ്പനിക്ക്
ഒന്നോ അതിലധികമോ സബ്സിഡിയറികള്‍ ഉണ്ടെങ്കില്‍, അത് ഉ.വ.(2) വ്യവസ്ഥ ചെയ്ത
സാമ്പത്തിക വിവരണങ്ങള്‍ കൂടാതെ കമ്പനിയുടെയും അതിന്‍റെ എല്ലാ സബ്സിഡിയറികളുടെയും
ഒരു ഏകീകൃത സാമ്പത്തിക വിവരണം, സ്വന്തം ഫോമിലും വിധത്തിലും തന്നെ തയ്യാറാക്കുകയും
ഉ.വ.(2) പ്രകാരം അതിന്‍റെ സാമ്പത്തിക വിവരണം സമര്‍പ്പിക്കുന്നതോടൊപ്പം കമ്പനിയുടെ
വാര്‍ഷിക പൊതുയോഗത്തി ല്‍ സമര്‍പ്പിക്കുകയും
വേണം.
കമ്പനി അതിന്‍റെ
സാമ്പത്തിക വിവരണത്തോടൊപ്പം അതിന്‍റെ സബ്സിഡിയറിയുടെ അല്ലെങ്കി ല്‍ സബ്സിഡിയറികളുടെ സാമ്പത്തിക വിവരണത്തിന്‍റെ സവിശേഷതകള്‍
ഉള്‍പെടുന്ന ഒരു പ്രത്യേക വിവരണം നിര്‍ദ്ദേശിച്ച ഫോമി ല്‍ ചേര്‍ത്തു വെയ്ക്കണം.
കമ്പനികളുടെ
കണക്കുകളുടെ ഏകീകരണം നിര്‍ദ്ദേശിച്ച വിധത്തിലാവണമെന്നു കേന്ദ്ര ഗവര്‍മെന്റിനു
വ്യവസ്ഥ ചെയ്യാം.
വിശദീകരണം: ഈ ഉപ
വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ‘സബ്സിഡിയറി’ എന്ന വാക്കില്‍ അസോസിയേറ്റ്
കമ്പനിയും സംയുക്ത സംരംഭവും ഉള്‍പെടും.
[വ. 129 (3) ]
ഒരു ഹോള്‍ഡിങ്ങ്
കമ്പനിയുടെ സാമ്പത്തിക വിവരണങ്ങ ള്‍
തയ്യാറാക്കുന്നതിനും ഏറ്റെടുക്കുന്നതിനും ആഡിറ്റിനും ബാധകമായ ഈ നിയമവ്യവസ്ഥകള്‍
അതുപോലെതന്നെ ഉ.വ.(3) പ്രകാരമുള്ള ഏകീകൃത സാമ്പത്തിക വിവരണങ്ങള്‍ക്കും ബാധകമാകും.
[വ. 129 (4) ]
ഉ.വ.(1) –നു കോട്ടം
തട്ടാതെ, ഒരു കമ്പനിയുടെ സാമ്പത്തിക വിവരണങ്ങള്‍ ഉ.വ.(1) പ്രകാരം അക്കൗണ്ടിങ്ങ്
സ്റ്റാന്‍ഡേര്‍ഡുക ള്‍
അനുസരിക്കുന്നില്ലെങ്കില്‍, കമ്പനി അതിന്‍റെ സാമ്പത്തിക വിവരണങ്ങളി ല്‍ അക്കൗണ്ടിങ്ങ് സ്റ്റാന്‍ഡേര്‍ഡുകളി ല്‍ നിന്നുള്ള വ്യതിയാനവും അതിന്‍റെ കാരണങ്ങളും അത്തരം
വ്യതിയാനം മൂലം ഉളവാകുന്ന സാമ്പത്തിക വ്യത്യാസങ്ങളും വെളിപ്പെടുത്തണം.
[വ. 129 (5) ]
കേന്ദ്ര ഗവര്‍മെന്റ്
തന്‍റെതന്നെയോ ഒരു ശ്രേണി അല്ലെങ്കി ല്‍ ശ്രേണികളിലുള്ള
കമ്പനികളുടെ അപേക്ഷയിന്മേലോ നല്‍കുന്ന ഒരു വിജ്ഞാപനത്തിലൂടെ ഏതെങ്കിലും ശ്രേണി
അല്ലെങ്കി ല്‍ ശ്രേണികളിലുള്ള കമ്പനികളെ ഈ വകുപ്പിന്റെയോ
അതിനുവേണ്ടി നിര്‍മിച്ച ചട്ടങ്ങളുടെയോ ആവശ്യകതകളില്‍ നിന്നും പൊതുജന ഹിതത്തിനു
ആവശ്യമെങ്കില്‍ ഒഴിവാക്കാം. അത്തരം ഒഴിവ് അതതു വിജ്ഞാപന പ്രകാരം നിബന്ധനകളോടെയോ
നിബന്ധനകളില്ലാതെയോ നല്‍കാം.
[വ. 129 (6) ]
ഒരു കമ്പനി ഈ
വകുപ്പിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നെങ്കില്‍, മാനെജിംഗ്
ഡയറക്ടര്‍, ഫിനാന്‍സിന്‍റെ ചുമതലയുള്ള മുഴുവന്‍ സമയ ഡയറക്ടര്‍, ചീഫ് ഫിനാന്‍ഷ്യ ല്‍
ഓഫീസ ര്‍ അല്ലെങ്കി ല്‍ ഈ വകുപ്പിന്റെ ആവശ്യകതക ള്‍ പാലിക്കാ ന്‍ ബോര്‍ഡ് ചുമതല നല്‍കിയ മറ്റേതെങ്കിലും വ്യക്തി, ഇവരാരുമില്ലെങ്കില്‍ എല്ലാ ഡയറക്ടര്‍മാരും ഒരു വര്‍ഷം വരെ ജയില്‍വാസവും അന്‍പതിനായിരം രൂപായി ല്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാവരെ പിഴയും ചിലപ്പോള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.
ഓഫീസ ര്‍ അല്ലെങ്കി ല്‍ ഈ വകുപ്പിന്റെ ആവശ്യകതക ള്‍ പാലിക്കാ ന്‍ ബോര്‍ഡ് ചുമതല നല്‍കിയ മറ്റേതെങ്കിലും വ്യക്തി, ഇവരാരുമില്ലെങ്കില്‍ എല്ലാ ഡയറക്ടര്‍മാരും ഒരു വര്‍ഷം വരെ ജയില്‍വാസവും അന്‍പതിനായിരം രൂപായി ല്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാവരെ പിഴയും ചിലപ്പോള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.
[വ. 129 (7) ]
വിശദീകരണം: ഈ വകുപ്പിന്‍റെ
ആവശ്യങ്ങള്‍ക്ക് വേണ്ടി, സന്ദര്‍ഭം മറ്റുവിധത്തില്‍ ആവശ്യപ്പെടുന്നില്ലെങ്കില്‍,
സാമ്പത്തിക വിവരണത്തെപ്പറ്റി പറയുമ്പോള്‍ സാമ്പത്തിക വിവരണത്തോടു ചേര്‍ത്തുവെച്ചതോ
അതിന്‍റെ ഭാഗമായതോ ആയ ഏതെങ്കിലും കുറിപ്പുകള്‍, ഈ നിയമപ്രകാരം അതേ കുറിപ്പുകള്‍ക്കുള്ള
ഫോമി ല്‍ നല്‍കാ ന്‍ ആവശ്യപ്പെടുകയോ
അനുവദിക്കുകയോ ചെയ്തിട്ടുള്ള വിവരങ്ങള്‍ നല്‍കുന്നത്, ഉള്‍പെടും.#CompaniesAct
No comments:
Post a Comment