ദേശീയ സാമ്പത്തിക വിവരണ അതോറിറ്റി
ഈ നിയമ പ്രകാരം
അക്കൗണ്ടിങ്ങ്, ആഡിറ്റിങ്ങ് സ്റ്റാന്‍ഡേര്‍ഡ്സ്കളുടെ കാര്യങ്ങള്‍ വ്യവസ്ഥ
ചെയ്യാനായി കേന്ദ്ര ഗവര്‍ന്മേണ്ടിന് വിജ്ഞാപനത്തിലൂടെ ദേശീയ സാമ്പത്തിക വിവരണ
അതോറിറ്റി സ്ഥാപിക്കാം.
[വ. 132 (1) ]
പ്രാബല്യത്തിലുള്ള മറ്റു
നിയമങ്ങളി ല്‍ എന്തുതന്നെ പറഞ്ഞിരുന്നാലും ദേശീയ
സാമ്പത്തിക വിവരണ അതോറിറ്റിക്ക്:
(a)
കമ്പനികള്‍ക്കോ കമ്പനികളുടെ
ശ്രേണികള്‍ക്കോ അവരുടെ ആഡിറ്റര്‍ക്കോ അനുവര്‍ത്തിക്കേണ്ട അക്കൗണ്ടിങ്ങ്, ആഡിറ്റിങ്ങ് നയങ്ങളും സ്റ്റാന്‍ഡേര്‍ഡ്സ്കളും
രൂപീകരിക്കാനും നിറുത്തി വെയ്ക്കാനും കേന്ദ്ര ഗവര്‍ന്മേണ്ടിന് മാര്‍ഗ നിര്‍ദ്ദേശം
ചെയ്യാം.
(b)
നിര്‍ദ്ദേശിച്ച വിധത്തി ല്‍ അക്കൗണ്ടിങ്ങും ആഡിറ്റിങ്ങും സ്റ്റാന്‍ഡേര്‍ഡ്സ് പാലിക്കുന്നത്
നിരീക്ഷിക്കുകയും പ്രാബല്ല്യത്തിലാക്കുകയും ചെയ്യാം.
(c)
അത്തരം സ്റ്റാന്‍ഡേര്‍ഡ്സ്
പാലിക്കുന്നത് ഉറപ്പുവരുത്തുന്ന പ്രോഫെഷനുകളുടെ സേവന മേന്മ മേല്‍നോക്കുകയും സേവന
മേന്മയും ബന്ധപ്പെട്ട നിര്‍ദ്ദേശിച്ച മറ്റു കാര്യങ്ങളും മെച്ചപ്പെടുത്താനുള്ള
നടപടികള്‍ നി ര്‍ദ്ദേശിക്കുകയും ചെയ്യാം.
(d)
ഉപ വ്യവസ്ഥകള്‍ (a), (b),
(c) എന്നിവയുമായി ബന്ധപ്പെട്ട മറ്റു നിര്‍ദ്ദേശിച്ച ചുമതലക ള്‍ കൈകാര്യം ചെയ്യാം.
[വ. 132 (2) ]
ദേശീയ സാമ്പത്തിക
വിവരണ അതോറിറ്റിക്ക് കേന്ദ്ര ഗവര്‍ന്മേണ്ട് നിയമിക്കുന്ന അക്കൌണ്ടന്‍സി,
ആഡിറ്റിങ്ങ്, ഫിനാന്‍സ്, അല്ലെങ്കില്‍ നിയമം എന്നിവയില്‍ വൈദഗ്ധ്യമുള്ള ഒരു
ശ്രേഷ്ഠ വ്യക്തി, ചെയര്‍ പേഴ്സണായും നിര്‍ദ്ദേശിച്ച പതിനഞ്ചി ല്‍ കൂടാത്ത മുഴുവ ന്‍ സമയ, ഭാഗിക സമയ അംഗങ്ങളും ഉണ്ടായിരിക്കും.
ചെയര്‍പേഴ്സ േണയും അംഗങ്ങളെയും നിയമിക്കുന്ന വിധവും ഉപാധികളും വ്യവസ്ഥകളും നിര്‍ദ്ദേശിച്ച വിധമായിരിക്കും.
ചെയര്‍പേഴ്സണും
അംഗങ്ങളും അയാളുടെ അല്ലെങ്കി ല്‍ അവരുടെ നിയമനത്തിന് എന്തെങ്കിലും
താത്പര്യ വൈരുദ്ധ്യമോ പരാശ്രയത്ത്വമോ ഇല്ലെന്നു നിര്‍ദ്ദേശിച്ച ഫോമി ല്‍ കേന്ദ്ര ഗവര്‍ന്മേണ്ടിന് ഒരു പ്രഖ്യാപനം നല്‍കണം.
ദേശീയ സാമ്പത്തിക
വിവരണ അതോറിറ്റിയി ല്‍ മുഴുവ ന്‍ സമയ ജീവനക്കാരായ ചെയര്‍പേഴ്സണും
അംഗങ്ങളും അങ്ങനെയുള്ള കാലത്തും നിയമനം ഇല്ലാതായിക്കഴിഞ്ഞ ശേഷം രണ്ടു വര്‍ഷത്തേക്കും
ഏതെങ്കിലും ആഡിറ്റ് ഫേമുമായി ( കണ്‍സള്‍ട്ടന്‍സി ഫേമുക ള്‍ ഉള്‍പെടെ) അസോസിയേറ്റ് ചെയ്യാന്‍ പാടില്ല.
[വ. 132 (3) ]
പ്രാബല്യത്തിലുള്ള മറ്റു
നിയമങ്ങളി ല്‍ എന്തുതന്നെ പറഞ്ഞിരുന്നാലും ദേശീയ
സാമ്പത്തിക വിവരണ അതോറിറ്റിക്ക്;
(a)
തന്നെത്താനോ കേന്ദ്ര ഗവര്‍ന്മേണ്ട്
റെഫെറന്‍സിലോ ബോഡി കോര്‍പ്പറേറ്റുകളുടെ ശ്രേണിക്കോ അല്ലെങ്കി ല്‍ വ്യക്തികള്‍ക്കോ വേണ്ടി നിര്‍ദ്ദേശിച്ച വിധത്തി ല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ആക്ട്, 1949 പ്രകാരം റെജിസ്റ്റെര്‍ ചെയ്ത ഏതെങ്കിലും
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഫേമോ അംഗമോ ചെയ്ത പ്രൊഫെഷണല്‍
അല്ലെങ്കി ല്‍ മറ്റു പെരുമാറ്റ ദൂഷ്യങ്ങ ള്‍ അന്വേഷിക്കാനുള്ള അധികാരമുണ്ട്:
അല്ലെങ്കി ല്‍ മറ്റു പെരുമാറ്റ ദൂഷ്യങ്ങ ള്‍ അന്വേഷിക്കാനുള്ള അധികാരമുണ്ട്:
ദേശീയ സാമ്പത്തിക വിവരണ അതോറിറ്റി ഈ വകുപ്പ് പ്രകാരം ഒരു അന്വേഷണം തുടങ്ങിയ
പെരുമാറ്റ ദൂഷ്യങ്ങളുടെ കാര്യത്തില്‍
മറ്റേതെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ട് അല്ലെങ്കി ല്‍ ബോഡി നടപടിക ള്‍ തുടങ്ങാനോ തുടരാനോ പാടില്ല.
(b)
സിവില്‍ നടപടിനിയമ സംഹിത,
1908 പ്രകാരം ഒരു സിവില്‍ കോടതിയി ല്‍ നിക്ഷിപ്തമായ അതേ അധികാരങ്ങ ള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ഒരു കേസി ല്‍ വിസ്തരിക്കുമ്പോ ള്‍ ഉണ്ടായിരിക്കും:-
(i)
ദേശീയ സാമ്പത്തിക വിവരണ
അതോറിറ്റി നിര്‍ദ്ദേശിക്കുന്ന സമയത്തും സ്ഥലത്തും കണക്കുകളും മറ്റു പ്രമാണങ്ങളും കണ്ടെത്തുന്നതും
ഹാജരാക്കുന്നതും;
(ii)
ആള്‍ക്കാരെ വിളിച്ചു
വരുത്തുന്നതും ഹാജ ര്‍ ഉറപ്പാക്കുന്നതും പ്രതിജ്ഞ
ചെയ്യിക്കുന്നതും,
(iii)
ഉ.വ.(b) പറയുന്ന
ആരുടെയെങ്കിലും ഏതെങ്കിലും കണക്കുകളോ, റെജിസ്റ്ററുകളോ മറ്റു പ്രമാണങ്ങളോ ഏതെങ്കിലും
സ്ഥലത്തു പരിശോധിക്കുന്നത്,
(iv)
സാക്ഷികളെയും
പ്രമാണങ്ങളെയും പരിശോധിക്കാന്‍ ചുമതലപ്പെടുത്തുന്നത്;
(c)
പ്രൊഫെഷണല്‍ അല്ലെങ്കില്‍
മറ്റു പെരുമാറ്റ ദൂഷ്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍;
(A)
പിഴ ശിക്ഷിക്കാന്‍-
(I)
വ്യക്തികളുടെ കാര്യത്തില്‍,
ഒരു ലക്ഷം രൂപയില്‍ കുറയാതെ എന്നാല്‍ കിട്ടിയ ഫീസിന്‍റെ അഞ്ചിരട്ടി വരെയും,
(II)
ഫേമുകളുടെ കാര്യത്തി ല്‍,
പത്തു ലക്ഷം രൂപായി ല്‍ കുറയാതെ എന്നാല്‍ കിട്ടിയ ഫീസിന്‍റെ
പത്തിരട്ടി വരെയും,
(B)
ഒരു അംഗത്തെയോ ഫേമിനെയോ,
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ആക്ട്, 1949 വകുപ്പ് (2) (1) (e) പറയുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ അംഗമായി അംഗമോ ഫേമോ പ്രാക്ടീസ്
ചെയ്യുന്നതി ല്‍ നിന്നും ദേശീയ സാമ്പത്തിക വിവരണ അതോറിറ്റി
തീരുമാനിക്കുന്നപോലെ കുറഞ്ഞത് ആറു
മാസത്തേക്കും അല്ലെങ്കി ല്‍ പത്തു വര്‍ഷത്തി ല്‍ കൂടാതെയുള്ള മറ്റു ഉയര്‍ന്ന കാലത്തേക്കും ഡീബാ ര്‍ ചെയ്യാ ന്‍,
വിശദീകരണം: ഈ
ഉപവകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി “പ്രൊഫെഷണല്‍ അല്ലെങ്കി ല്‍ മറ്റു പെരുമാറ്റ ദൂഷ്യങ്ങ ള്‍” എന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ആക്ട്, 1949,
വകുപ്പ് 22 അതിനു നല്‍കിയിരിക്കുന്ന അതേ അര്‍ത്ഥമായിരിക്കും.
[വ. 132 (4) ]
ഉ.വ (4) (c)
പ്രകാരം ദേശീയ സാമ്പത്തിക വിവരണ അതോറിറ്റി നല്‍കിയ ഉത്തരവി ല്‍ ഖേദിക്കുന്ന ഏതെങ്കിലും വ്യക്തിക്ക് ഉ.വ.(6) പ്രകാരം സ്ഥാപിച്ച അപ്പീല്‍
അതോറിറ്റിക്ക് മുന്‍പാകെ നിര്‍ദ്ദേശിച്ച വിധത്തില്‍ അപ്പീലിന് പോകാം.
[വ. 132 (5) ]
ദേശീയ സാമ്പത്തിക
വിവരണ അതോറിറ്റിയുടെ ഉത്തരവുകളിന്മേ ല്‍ ഉയരുന്ന അപ്പീലുകള്‍
കേള്‍ക്കാ ന്‍, കേന്ദ്ര ഗവര്‍ന്മേണ്ട് ഒരു
വിജ്ഞാപനത്തിലൂടെ നിര്‍ദ്ദേശിക്കുന്ന ദിവസം മുത ല്‍ പ്രാബല്ല്യത്തില്‍ വരുന്ന, കേന്ദ്ര ഗവര്‍ന്മേണ്ട് നിയമിക്കുന്ന ചെയര്‍പേഴ്സണും
രണ്ടി ല്‍ കൂടാത്ത മറ്റു അംഗങ്ങളും ഉള്ള, ഒരു അപ്പീ ല്‍ അതോറിറ്റി സ്ഥാപിക്കും.
[വ. 132 (6) ]
അപ്പീല്‍ അതോറിറ്റിയുടെ
ചെയര്‍പേഴ്സണും അംഗങ്ങള്‍ക്കും നിയമനത്തിനുള്ള യോഗ്യതയും തെരഞ്ഞെടുക്കുന്ന വിധവും,
അവരുടെ സേവനത്തിനുള്ള ഉപാധികളും നിബന്ധനകളും ആവശ്യത്തിന് സഹായ ജീവനക്കാരും അപ്പീ ല്‍ അതോറിറ്റി പിന്തുടരേണ്ട നടപടിക്രമങ്ങളും (അപ്പീല്‍ കേള്‍ക്കുന്ന
സ്ഥലങ്ങളും അപ്പീ ല്‍ ഫയ ല്‍ ചെയ്യേണ്ട ഫോമും വിധവും
ഉള്‍പെടെ) നിര്‍ദ്ദേശിച്ച വിധത്തി ല്‍ ആയിരിക്കും.
[വ. 132 (7) ]
അപ്പീല്‍ ഫയ ല്‍ ചെയ്യാനുള്ള ഫീസ് നിര്‍ദ്ദേശിച്ച വിധത്തി ല്‍ ആയിരിക്കും.
[വ. 132 (8) ]
അപ്പീല്‍ അതോറിറ്റി
അധികാരപ്പെടുത്തിയ ഓഫീസ ര്‍ അതിന്‍റെ മുഴുവ ന്‍ പ്രവൃത്തികളുടെ വാര്‍ഷിക റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ച ഫോമിലും സമയത്തും
തയ്യാറാക്കുകയും പകര്‍പ്പ് കേന്ദ്ര ഗവര്‍ന്മേണ്ടിന് അയയ്ക്കുകയും, കേന്ദ്ര ഗവര്‍ന്മേണ്ട്
വാര്‍ഷിക റിപ്പോര്‍ട്ട് പാര്‍ലമെന്റിന്‍റെ ഇരുസഭക ള്‍ മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്യും.
[വ. 132 (9) ]
ദേശീയ സാമ്പത്തിക
വിവരണ അതോറിറ്റി നിര്‍ദ്ദേശിച്ച വിധത്തി ല്‍ അതാതു സമയത്തും യോഗം ചേരുകയും അതിന്‍റെ യോഗങ്ങളില്‍ ഇടപാടു
നടത്തേണ്ട വ്യാപാരങ്ങളി ല്‍ വേണ്ട നടപടിക്രമങ്ങള്‍ പാലിക്കുകയും
ചെയ്യും.
[വ. 132 (10) ]
ഈ നിയമ പ്രകാരം ദേശീയ
സാമ്പത്തിക വിവരണ അതോറിറ്റിയുടെ ചുമതലകള്‍ കാര്യക്ഷമമായി നിര്‍വഹിക്കാ ന്‍ കേന്ദ്ര ഗവര്‍ന്മേണ്ട് അതിനു ആവശ്യമെന്നു തോന്നുന്ന വിധത്തി ല്‍ ഒരു സെക്രട്ടറിയെയും മറ്റു
ജീവനക്കാരെയും നിയമിക്കുകയും സെക്രട്ടറിയുടെയും മറ്റു ജീവനക്കാരുടേയും സേവനത്തിനുള്ള ഉപാധികളും നിബന്ധനകളും നിര്‍ദ്ദേശിച്ച
വിധത്തിലായിരിക്കുകയും ചെയ്യും.
[വ. 132 (11) ]
ദേശീയ സാമ്പത്തിക
വിവരണ അതോറിറ്റിയുടെ ഹെഡ് ഓഫിസ് ന്യൂഡല്‍ഹിയിലായിരിക്കും. ദേശീയ സാമ്പത്തിക വിവരണ
അതോറിറ്റി അതിനു യുക്തമെന്നു തോന്നുന്ന ഇന്ത്യയിലെ മറ്റു സ്ഥലങ്ങളി ല്‍ യോഗം ചേരും.
[വ. 132 (12) ]
കേന്ദ്ര ഗവര്‍ന്മേണ്ട്,
കംപ്ട്രോള ര്‍ ആ ന്‍ഡ് ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ച് നിര്‍ദ്ദേശിക്കുന്ന
ഫോമിലും വിധത്തിലും ദേശീയ സാമ്പത്തിക വിവരണ അതോറിറ്റി അതിന്‍റെ കണക്കുകളുമായി
ബന്ധപ്പെട്ട് കണക്കു ബുക്കുകളും മറ്റു ബുക്കുകളും സൂക്ഷിക്കും.
[വ. 132 (13) ]
ദേശീയ സാമ്പത്തിക
വിവരണ അതോറിറ്റിയുടെ കണക്കുക ള്‍ കംപ്ട്രോളര്‍ ആ ന്‍ഡ് ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യ അദ്ദേഹം
നിര്‍ദ്ദേശിക്കുന്ന കാലയളവുകളില്‍ ആഡിറ്റ് ചെയ്യുകയും കംപ്ട്രോളര്‍ ആ ന്‍ഡ് ആഡിറ്റ ര്‍ ജനറല്‍ ഓഫ് ഇന്ത്യ സര്‍ട്ടിഫൈ ചെയ്യുന്ന
കണക്കുക ള്‍ ആഡിറ്റ് റിപ്പോര്‍ട്ട് സഹിതം വര്‍ഷാവര്‍ഷം കേന്ദ്ര
ഗവര്‍ന്മേണ്ടിന് ദേശീയ സാമ്പത്തിക വിവരണ അതോറിറ്റി അയയ്ക്കുകയും ചെയ്യും.
[വ. 132 (14) ]
ദേശീയ സാമ്പത്തിക
വിവരണ അതോറിറ്റി നിര്‍ദ്ദേശിച്ച സമയത്തും
ഫോമിലും ഓരോ സാമ്പത്തിക വര്‍ഷവും അതിന്‍റെ സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍
പ്രവര്‍ത്തനങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുകയും പകര്‍പ്പ് കേന്ദ്ര
ഗവര്‍ന്മേണ്ടിന് അയയ്ക്കുകയും കേന്ദ്ര ഗവര്‍ന്മേണ്ട് വാര്‍ഷിക റിപ്പോര്‍ട്ടും കംപ്ട്രോള ര്‍ ആ ന്‍ഡ് ആഡിറ്റ ര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ആഡിറ്റ് റിപ്പോര്‍ട്ടും പാര്‍ലമെന്റിന്‍റെ ഇരുസഭകള്‍
മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്യും.
[വ. 132 (15) ]
#CompaniesAct
No comments:
Post a Comment