കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത്വം
ഏതെങ്കിലും
സാമ്പത്തിക വര്‍ഷം ഋണവിമുക്തമൂലധനം അഞ്ഞൂറുകോടി രൂപായോ അതിലധികമോ ഉള്ള, അല്ലെങ്കി ല്‍ വിറ്റുവരവ് ആയിരം കോടി രൂപായോ അതിലധികമോ ഉള്ള, അല്ലെങ്കി ല്‍ അറ്റാദായം അഞ്ചു കോടി രൂപായോ അതിലധികമോ ഉള്ള, ഓരോ കമ്പനിയും മൂന്നോ
അതിലധികമോ ഡയറക്ടര്‍മാ ര്‍ ഉള്ള ബോര്‍ഡിന്‍റെ ഒരു കോര്‍പ്പറേറ്റ് സാമൂഹിക
ഉത്തരവാദിത്ത്വ കമ്മിറ്റി രൂപവത്കരിക്കുകയും അതി ല്‍ ഒരു ഡയറക്ടര്‍ സ്വതന്ത്ര ഡയറക്ട ര്‍ ആയിരിക്കുകയും വേണം.
[വ. 135 (1)]
വകുപ്പ് 134 (3) –ലെ
ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത്വ കമ്മിറ്റിയുടെ
ഘടന വെളിപ്പെടുത്തണം.
[വ. 135 (2)]
കോര്‍പ്പറേറ്റ് സാമൂഹിക
ഉത്തരവാദിത്ത്വ കമ്മിറ്റി:
(a)
കോര്‍പ്പറേറ്റ് സാമൂഹിക
ഉത്തരവാദിത്ത്വ നയം രൂപീകരിക്കുകയും ബോര്‍ഡിന് ശുപാര്‍ശ ചെയ്യുകയും, അത് പട്ടിക
VII –ല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതി ല്‍ കമ്പനി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങ ള്‍ കാണിക്കുകയും ചെയ്യും.
(b)
ഉ.വ.(a) യില്‍ പറഞ്ഞിരിക്കുന്ന
പ്രവര്‍ത്തനങ്ങളി ല്‍ ചിലവഴിക്കേണ്ട തുകകള്‍ ശുപാര്‍ശ ചെയ്യും.
(c)
സമയാസമയം കോര്‍പ്പറേറ്റ് സാമൂഹിക
ഉത്തരവാദിത്ത്വ നയം
മേ ല്‍നോക്കും.
മേ ല്‍നോക്കും.
[വ. 135 (3)]
ഉ.വ.(1)
പറഞ്ഞിരിക്കുന്ന ഓരോ കമ്പനിയുടെയും ബോര്‍ഡ്-
(a) കോര്‍പ്പറേറ്റ്
സാമൂഹിക ഉത്തരവാദിത്ത്വ കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ചശേഷം കമ്പനിയുടെ കോര്‍പ്പറേറ്റ്
സാമൂഹിക ഉത്തരവാദിത്ത്വ നയം അംഗീകരിക്കുകയും അത്തരം നയത്തിന്‍റെ ഉള്ളടക്കം നിര്‍ദ്ദേശിച്ച
വിധത്തില്‍ അതിന്‍റെ റിപ്പോര്‍ട്ടി ല്‍ വെളിപ്പെടുത്തുകയും അത്
ഉണ്ടെങ്കി ല്‍ കമ്പനിയുടെ വെബ്സൈറ്റി ല്‍ രേഖപ്പെടുത്തുകയും,
ഉണ്ടെങ്കി ല്‍ കമ്പനിയുടെ വെബ്സൈറ്റി ല്‍ രേഖപ്പെടുത്തുകയും,
(b) കമ്പനിയുടെ കോര്‍പ്പറേറ്റ്
സാമൂഹിക ഉത്തരവാദിത്ത്വ നയത്തി ല്‍ ഉള്‍പെടുത്തിയ പ്രവര്‍ത്തനങ്ങ ള്‍ കമ്പനി ഏറ്റെടുക്കുന്നു എന്ന് ഉറപ്പു വരുത്തുകയും വേണം.
[വ. 135 (4)]
ഉ.വ.(1)
പറഞ്ഞിരിക്കുന്ന ഓരോ കമ്പനിയുടെയും ബോര്‍ഡ്, അതിന്‍റെ കോര്‍പ്പറേറ്റ് സാമൂഹിക
ഉത്തരവാദിത്ത്വ നയം അനുസരിച്ച് ഓരോ സാമ്പത്തിക വര്‍ഷവും കമ്പനിയുടെ തൊട്ടുമുന്‍പുള്ള
മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലെ ശരാശരി അറ്റാദായത്തിന്‍റെ രണ്ടു ശതമാനമെങ്കിലും കമ്പനി
ചിലവാക്കുന്നു എന്ന് ഉറപ്പുവരുത്തണം.
കമ്പനി കോര്‍പ്പറേറ്റ്
സാമൂഹിക ഉത്തരവാദിത്ത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ച തുക ചിലവാക്കുമ്പോ ള്‍ അത് പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങള്‍ക്കും ചുറ്റുവട്ടത്തുള്ള പ്രദേശങ്ങള്‍ക്കും
മുന്‍ഗണന നല്‍കണം.
കമ്പനി അത്തരം തുക
ചിലവാക്കുന്നതി ല്‍ വീഴ്ച വരുത്തിയാല്‍, ബോര്‍ഡ് വകുപ്പ് 134
(3) (o) പ്രകാരമുള്ള അതിന്‍റെ റിപ്പോര്‍ട്ടി ല്‍ തുക ചിലവാക്കാതിരിക്കാനുള്ള കാരണങ്ങള്‍ നല്‍കണം.
വിശദീകരണം: ഈ
വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി “ശരാശരി അറ്റാദായം” വകുപ്പ് 198-ലെ
വ്യവസ്ഥകള്‍ അനുസരിച്ച് കണക്കാക്കണം.
[വ. 135 (5)]
#CompaniesAct
No comments:
Post a Comment