Saturday, 25 October 2014

ആഡിറ്ററുടെ രാജിയും, നീക്കം ചെയ്യുന്നതും, വിശേഷ നോട്ടീസും


ആഡിറ്ററുടെ രാജിയും, നീക്കം ചെയ്യുന്നതും, വിശേഷ നോട്ടീസും

വകുപ്പ് 139 പ്രകാരം നിയമിച്ച ആഡിറ്ററെ, കാലാവധിക്ക് മുന്‍പ് അയാളുടെ ഓഫിസ് നീക്കം ചെയ്യുന്നത്, അതിനു വേണ്ടി നിര്‍ദ്ദേശിച്ച വിധത്തില്‍ കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ മുന്‍‌കൂ ര്‍ അനുവാദം കിട്ടിയിട്ട് കമ്പനിയുടെ ഒരു വിശേഷ പ്രമേയത്തിലൂടെ വേണം.

ഈ ഉപവകുപ്പ് പ്രകാരം നടപടി എടുക്കുന്നതിനു മുന്‍പ്, ബന്ധപ്പെട്ട ആഡിറ്റര്‍ക്ക് കേള്‍വിക്ക് ഒരു ന്യായമായ അവസരം കൊടുക്കണം.   

[വ. 140 (1)]    

കമ്പനിയില്‍ നിന്നും രാജി വെച്ച ആഡിറ്റ ര്‍ രാജി വെച്ച ദിവസം മുത ല്‍ മുപ്പതു ദിവസത്തിനുള്ളില്‍ നിര്‍ദ്ദേശിച്ച ഫോമിലുള്ള ഒരു പ്രസ്താവന, കമ്പനിക്കും റെജിസ്ട്രാര്‍ക്കും വകുപ്പ് 139 (5) പറയുന്ന കമ്പനികളുടെ കാര്യത്തില്‍  കംപ്ട്രോളര്‍ ആന്‍ഡ്‌ ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യക്കും, അയാളുടെ രാജിക്കുള്ള കാരണങ്ങളും മറ്റു വേണ്ടപ്പെട്ട കാര്യങ്ങളും കാണിച്ചത്, ഫയല്‍ ചെയ്യണം.

[വ. 140 (2)]    

ആഡിറ്റര്‍ ഉ.വ.(2) പാലിക്കുന്നില്ലെങ്കി ല്‍ അയാ ള്‍ അല്ലെങ്കി ല്‍ അത് അന്‍പതിനായിരം രൂപായി ല്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.

[വ. 140 (3)]    

(i) വകുപ്പ് 139 (2) വ്യവസ്ഥ ചെയ്യുന്ന വിധം വിരമിക്കുന്ന ആഡിറ്റ ര്‍ തുടര്‍ച്ചയായ അഞ്ചു വര്‍ഷം അല്ലെങ്കി ല്‍ പത്തു വര്‍ഷം കാലാവധി തികച്ച സ്ഥിതിയി ല്‍ അല്ലാതെ, ഒരു വിരമിക്കുന്ന ആഡിറ്ററെ നിയമിക്കുന്നില്ല എന്ന് സ്പഷ്ടമായി വ്യവസ്ഥ ചെയ്യുകയോ, വിരമിക്കുന്ന ആഡിറ്റര്‍ അല്ലാത്ത ഒരു വ്യക്തിയെ ആഡിറ്ററായി നിയമിക്കുകയോ ചെയ്യുന്ന ഒരു വാര്‍ഷിക പൊതുയോഗത്തിലെ  ഒരു പ്രമേയത്തിന്‌ വിശേഷ നോട്ടീസ് വേണം.

(ii) അത്തരം ഒരു പ്രമേയത്തിന്‍റെ നോട്ടീസ് കിട്ടിയാ ല്‍ കമ്പനി ഉടനെതന്നെ വിരമിക്കുന്ന ആഡിറ്റര്‍ക്ക് ഒരു പകര്‍പ്പ് അയയ്ക്കണം.

(i)                അത്തരം ഒരു പ്രമേയത്തിന്‍റെ നോട്ടീസ് ന ല്‍കുന്നെങ്കി ല്‍, വിരമിക്കുന്ന ആഡിറ്റ ര്‍ അത് സംബന്ധിച്ച് കമ്പനിക്ക്‌
 (ന്യായമായ ദൈര്‍ഘ്യത്തി
ല്‍ കൂടാത്ത) നിവേദനം എഴുതി
നല്‍കുന്നെങ്കി
ല്‍, കമ്പനിയുടെ അംഗങ്ങള്‍ക്ക് അതിന്‍റെ നോട്ടിഫിക്കേഷ ന്‍ നല്‍കാന്‍ അഭ്യര്‍ഥിക്കുന്നു എങ്കില്‍, അങ്ങനെ ചെയ്യാന്‍ നിവേദനം അതിനു വളരെ താമസിച്ചാണ് കിട്ടിയതെങ്കി ലല്ലാതെ, കമ്പനി, -

 

(a)   കമ്പനിയുടെ അംഗങ്ങള്‍ക്ക് നല്‍കിയ പ്രമേയത്തിന്‍റെ ഏതെങ്കിലും നോട്ടീസില്‍ നിവേദനം നല്‍കിയ കാര്യം പറയുകയും,

(b)  കമ്പനി നിവേദനം സ്വീകരിച്ചതിനു മുന്‍പോ അതിനു ശേഷമോ യോഗത്തിന്‍റെ നോട്ടീസ് അയയ്ക്കുന്ന കമ്പനിയുടെ ഓരോ അംഗത്തിനും നിവേദനത്തിന്‍റെ ഒരു പകര്‍പ്പ് അയയ്ക്കുകയും വേണം.  

നിവേദനത്തിന്‍റെ ഒരു പകര്‍പ്പ് അത് വളരെ താമസിച്ചു കിട്ടിയതുകൊണ്ട് അല്ലെങ്കില്‍ കമ്പനിയുടെ വീഴ്ച മൂലം മുന്‍പറഞ്ഞപോലെ അയയ്ക്കുന്നില്ലെങ്കില്‍ ആഡിറ്റര്‍ക്ക് (അയാളുടെ വചസ്സിനും കേള്‍വിക്കുമുള്ള അവകാശത്തിനു കോട്ടം തട്ടാതെ) നിവേദനം
യോഗത്തി
ല്‍ വായിക്കാ ന്‍ ആവശ്യപ്പെടാം.

നിവേദനത്തിന്‍റെ ഒരു പകര്‍പ്പ് മുന്‍പറഞ്ഞപോലെ അയയ്ക്കുന്നില്ലെങ്കി ല്‍ ഒരു പകര്‍പ്പ് റെജിസ്ട്രാ ര്‍ പക്ക ല്‍ ഫയ ല്‍ ചെയ്യണം.

ഈ ഉപവകുപ്പ് നല്‍കുന്ന അവകാശങ്ങ ള്‍ ആഡിറ്റര്‍ ദുരുപയോഗം ചെയ്യുന്നു എന്ന്, കമ്പനിയുടെയോ, മറ്റു പീഡിതനായ വ്യക്തിയുടെയോ ഒരു അപേക്ഷയിന്മേ ല്‍ ട്രിബ്യുണലിന് ബോദ്ധ്യമായാ ല്‍ നിവേദനത്തിന്‍റെ പകര്‍പ്പ് അയയ്ക്കുകയോ യോഗത്തി ല്‍ വായിക്കുകയോ ചെയ്യേണ്ടതില്ല.

[വ. 140 (4)]    

ഈ നിയമ പ്രകാരമോ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരമോ ഉള്ള നടപടികള്‍ക്ക് കോട്ടം തട്ടാതെ, ട്രിബ്യുണലിന്, തന്‍റെതന്നെയോ, കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെയോ മറ്റു ബന്ധപ്പെട്ട ഏതെങ്കിലും  വ്യക്തിയുടെയോ,  അതിനു നല്‍കിയ ഒരു അപേക്ഷയിന്മേ ല്‍, ഒരു കമ്പനിയുടെ ആഡിറ്റര്‍ പ്രത്യക്ഷമായോ പരോക്ഷമായോ വഞ്ചനാപരമായി പ്രവര്‍ത്തിച്ചെന്നോ, കമ്പനിയോ അതിന്‍റെ ഡയറക്ടര്‍മാരോ, ഓഫീസര്‍മാരോ, അത്
അല്ലെങ്കി
ല്‍ അവരുമായി ബന്ധപ്പെട്ടോ ഏതെങ്കിലും വഞ്ചന ചെയ്തെന്നോ, കൂട്ടു നിന്നെന്നോ, ബോദ്ധ്യപ്പെട്ടാല്‍ അത് ഉത്തരവ് വഴി കമ്പനിയോട് അതിന്‍റെ ആഡിറ്ററെ മാറ്റാ ന്‍ നിര്‍ദ്ദേശിക്കാം:

കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെയാണ് അപേക്ഷയെങ്കി ല്‍, ട്രിബ്യുണലിന് ആഡിറ്ററെ മാറ്റണമെന്ന് ബോദ്ധ്യമായാല്‍, അത്തരം അപേക്ഷ കിട്ടി പതിനഞ്ചു ദിവസത്തിനകം അയാ ള്‍ ഒരു ആഡിറ്ററായി പ്രവര്‍ത്തിച്ചുകൂടെന്ന് ഒരു ഉത്തരവിടുകയും കേന്ദ്ര ഗവര്‍ന്മേണ്ട് മറ്റൊരു ആഡിറ്ററെ അയാളുടെ സ്ഥാനത്ത് നിയമിക്കുകയും ചെയ്യും:

ഒരു ആഡിറ്റര്‍ക്കെതിരെ, വ്യക്തിയോ ഫേമോ ആകട്ടെ, ഈ വകുപ്പില്‍ ട്രിബ്യുണല്‍ അവസാന ഉത്തരവ് പാസാക്കിയാല്‍, ടിയാന് ഉത്തരവ് പാസ്സാക്കുന്ന ദിവസം മുതല്‍ അഞ്ചു വര്‍ഷത്തേക്ക് ഏതെങ്കിലും കമ്പനിയുടെ ആഡിറ്ററായി നിയമിക്കാന്‍ യോഗ്യതയില്ലാത്തതും ആഡിറ്റ ര്‍ വകുപ്പ് 447 പ്രകാരം നടപടിക്കു ബാദ്ധ്യസ്ഥനാകുന്നതുമാണ്.

വിശദീകരണം I : ഇവിടെ വ്യക്തമാക്കുന്നതെന്തെന്നാല്‍, ഫേമിന്‍റെ കാര്യത്തില്‍, ബാദ്ധ്യത, ഫേമിനും, വഞ്ചനാപരമായി പ്രവര്‍ത്തിച്ച, കമ്പനിയോ അതിന്‍റെ ഡയറക്ടര്‍മാരോ, ഓഫീസര്‍മാരോ, അത്
അല്ലെങ്കി
ല്‍ അവരുമായി ബന്ധപ്പെട്ടോ ഏതെങ്കിലും വഞ്ചന ചെയ്യുകയോ, കൂട്ടു നില്‍ക്കുകയോ ചെയ്ത, പങ്കാളി അല്ലെങ്കി ല്‍ പങ്കാളികള്‍ക്ക് ആയിരിക്കും.

വിശദീകരണം II : ഈ അദ്ധ്യായത്തിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി “ആഡിറ്റര്‍” എന്ന പദം ഒരു ആഡിറ്റര്‍മാരുടെ ഫേം ഉള്‍കൊള്ളുന്നു.

 [വ. 140 (5)]    
#CompaniesAct

No comments:

Post a Comment