Sunday, 26 October 2014

കമ്പനി നിയമം: ആഡിറ്റ ര്‍ - അര്‍ഹത, യോഗ്യതകള്‍, അയോഗ്യതക ള്‍


ആഡിറ്റ ര്‍ - അര്‍ഹത, യോഗ്യതകള്‍, അയോഗ്യതക ള്‍

ഒരു വ്യക്തി, അയാള്‍ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആണെങ്കി ല്‍  മാത്രമേ ഒരു കമ്പനിയുടെ ഒരു ആഡിറ്ററായി നിയമിക്കാ ന്‍ അര്‍ഹതയുള്ളൂ.

ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്ന ഭൂരിപക്ഷം പങ്കാളികളും മുന്‍പറഞ്ഞപോലെ യോഗ്യരാണെങ്കി ല്‍ ഒരു ഫേമിനെ അതിന്‍റെ ഫേമിന്‍റെ പേരില്‍ ഒരു കമ്പനിയുടെ ആഡിറ്ററായി നിയമിക്കാം.

[വ. 141 (1)]    

ഒരു ഫേം ക്ലിപ്ത ബാദ്ധ്യതാ പങ്കാളിത്തമുള്‍പെടെ ഒരു കമ്പനിയുടെ ഒരു ആഡിറ്ററായി നിയമിക്കപ്പെടുന്നെങ്കില്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരായ പങ്കാളികള്‍ക്ക് മാത്രമേ ഫേമിനു വേണ്ടി പ്രവര്‍ത്തിക്കാനും ഒപ്പു വെക്കാനും അധികാരമുള്ളൂ.

[വ. 141 (2)]    

താഴെപ്പറയുന്ന വ്യക്തികള്‍ ഒരു കമ്പനിയുടെ ഒരു ആഡിറ്ററായി നിയമിക്കപ്പെടാന്‍ യോഗ്യരല്ല-

(a)   ക്ലിപ്ത ബാദ്ധ്യതാ പങ്കാളിത്ത നിയമം, 2008-ല്‍ റെജിസ്റ്റെ ര്‍ ചെയ്ത ക്ലിപ്ത ബാദ്ധ്യതാ പങ്കാളിത്തം അല്ലാതെയുള്ള ഒരു ബോഡി കോര്‍പ്പറേറ്റ്.

(b)  കമ്പനിയുടെ ഒരു ഓഫീസര്‍, അല്ലെങ്കില്‍ ജീവനക്കാരന്‍.

(c)   കമ്പനിയുടെ ഓഫീസറുടെ അല്ലെങ്കി ല്‍ ജീവനക്കാരന്‍റെ തൊഴിലാളിയോ പങ്കാളിയോ ആയ ഒരു വ്യക്തി.

 

(d)  ഒരു വ്യക്തി, അയാളുടെ ബന്ധു, അല്ലെങ്കില്‍ പങ്കാളി-

(i)                 കമ്പനിയിലോ അതിന്‍റെ സബ്സിഡിയറിയിലോ അതിന്‍റെ ഹോള്‍ഡിംഗ് അല്ലെങ്കി ല്‍ അസോസിയേറ്റ് കമ്പനിയിലോ അത്തരം ഹോള്‍ഡിംഗ് കമ്പനിയുടെ ഒരു സബ്സിഡിയറിയിലോ ഏതെങ്കിലും സെക്യുരിറ്റിയോ താത്പര്യമോ കൈക്കൊള്ളുന്നയാ ള്‍:

ആയിരം രൂപയില്‍ കൂടാത്തതോ മറ്റു നിര്‍ദ്ദേശിച്ച തുകയ്ക്കോ മുഖവിലയുള്ള സെക്യുരിറ്റിയോ താത്പര്യമോ കമ്പനിയില്‍ ബന്ധുവിന് കൈക്കൊള്ളാം.

(ii)              കമ്പനിയിലോ അതിന്‍റെ സബ്സിഡിയറിയിലോ അതിന്‍റെ ഹോള്‍ഡിംഗ് അല്ലെങ്കില്‍ അസോസിയേറ്റ് കമ്പനിയിലോ അത്തരം ഹോള്‍ഡിംഗ് കമ്പനിയുടെ ഒരു സബ്സിഡിയറിയിലോ ബാദ്ധ്യത ഉള്ളയാള്‍:

(iii)            കമ്പനിക്കോ അതിന്‍റെ സബ്സിഡിയറിക്കോ അതിന്‍റെ ഹോള്‍ഡിംഗ് അല്ലെങ്കി ല്‍ അസോസിയേറ്റ് കമ്പനിക്കോ അത്തരം ഹോള്‍ഡിംഗ് കമ്പനിയുടെ ഒരു സബ്സിഡിയറിക്കോ നിര്‍ദ്ദേശിച്ച തുകയ്ക്ക് ഏതെങ്കിലും മൂന്നാമതൊരാളുടെ ബാദ്ധ്യതയുമായി ബന്ധപ്പെട്ട് ഒരു ഗ്യാരണ്ടിയോ ഏതെങ്കിലും സെക്യുരിറ്റിയോ നല്‍കിയിട്ടുള്ള ആള്‍:

(e)   ഒരു വ്യക്തി അല്ലെങ്കില്‍ ഒരു ഫേം, പ്രത്യക്ഷമായോ പരോക്ഷമായോ ആകട്ടെ, കമ്പനിയുമായി അതിന്‍റെ സബ്സിഡിയറിയുമായി അതിന്‍റെ ഹോള്‍ഡിംഗ് അല്ലെങ്കി ല്‍ അസോസിയേറ്റ് കമ്പനിയുമായി അല്ലെങ്കില്‍ അത്തരം ഹോള്‍ഡിംഗ് കമ്പനിയുടെ ഒരു സബ്സിഡിയറിയുമായി അല്ലെങ്കില്‍ നിര്‍ദ്ദേശിച്ച തരത്തിലുള്ള അസോസിയേറ്റ് കമ്പനിയുമായി ബിസിനസ്‌ ബന്ധമുള്ളത്:

(f)    ഒരു ഡയറക്ടര്‍, അല്ലെങ്കില്‍ താക്കോല്‍ ഭരണ ഉദ്യോഗസ്ഥന്‍, ആയി കമ്പനിയുടെ തൊഴിലില്‍ ഉള്ള അല്ലെങ്കി ല്‍ ഒരു ഡയറക്ട ര്‍ ആയ ബന്ധു ഉള്ള വ്യക്തി:

(g)   എവിടെയെങ്കിലും മുഴുവന്‍ സമയ ഉദ്യോഗസ്ഥനായ ഒരു വ്യക്തി, അല്ലെങ്കില്‍ അതിന്‍റെ ആഡിറ്ററായി നിയമനം കൈക്കൊള്ളുന്ന ഒരു ഫേമിലെ വ്യക്തി അല്ലെങ്കി ല്‍ പങ്കാളി, അത്തരം വ്യക്തി അല്ലെങ്കില്‍ പങ്കാളി അത്തരം നിയമന, അല്ലെങ്കില്‍ പുനര്‍നിയമനദിവസം  ഇരുപതു കമ്പനിയില്‍ കൂടുത ല്‍ ആഡിറ്ററായി നിയമനം കൈക്കൊള്ളുന്നയാ ള്‍:

(h)  വഞ്ചന ഉള്‍കൊള്ളുന്ന ഒരു കുറ്റത്തിന് ഒരു കോടതി ശിക്ഷിച്ച ഒരു വ്യക്തി, ശിക്ഷാദിനം മുതല്‍ ഒരു പത്തു വര്‍ഷം കാലയളവു കഴിഞ്ഞിട്ടില്ലെങ്കില്‍:

(i)     വകുപ്പ് 144 വ്യവസ്ഥ ചെയ്തതുപോലെ വിദഗ്ദ്ധ സേവനങ്ങളിലോ കണ്‍സള്‍ട്ടിങ്ങിലോ നിയമന ദിവസം ഏര്‍പ്പെട്ട (കമ്പനിയില്‍)* ഒരു വ്യക്തിയുടെ സബ്സിഡിയറി അല്ലെങ്കില്‍ അസോസിയേറ്റ് കമ്പനി അല്ലെങ്കില്‍ മറ്റു രൂപത്തിലുള്ള സ്ഥാപനം:

[വ. 141 (3)]    

ഒരു കമ്പനിയുടെ ഒരു ആഡിറ്ററായി നിയമിക്കപ്പെട്ട ഒരു വ്യക്തി അയാളുടെ നിയമനശേഷം ഉ.വ.(3) പറയുന്ന ഏതെങ്കിലും അയോഗ്യതകള്‍ വരുത്തുന്നു എങ്കില്‍ അയാ ള്‍ തന്‍റെ ആഡിറ്റ ര്‍ സ്ഥാനം ഒഴിയുകയും അത്തരം ഒഴിവ് ആഡിറ്ററുടെ സ്ഥാനത്തെ താത്കാലിക ഒഴിവായി പരിഗണിക്കുകയും ചെയ്യും.

[വ. 141 (4)]    

* ബ്രാക്കറ്റില്‍ ചേര്‍ത്തത് നിയമത്തി ല്‍ വിട്ടുപോയതാകാം.
#CompaniesAct

No comments:

Post a Comment