റെജിസ്ട്രാര്‍ പക്ക ല്‍ സാമ്പത്തിക
വിവരണപ്പകര്‍പ്പ് ഫയ ല്‍ ചെയ്യണം
സാമ്പത്തിക
വിവരണത്തിന്‍റെ ഒരു പകര്‍പ്പ്, ഉണ്ടെങ്കില്‍ ഏകീകൃത സാമ്പത്തിക വിവരണം ഉള്‍പെടെ, ഈ
നിയമപ്രകാരം സാമ്പത്തിക വിവരണത്തിന്‍റെ കൂടെ ചെര്‍ത്തുവെയ്ക്കേണ്ടതായ മറ്റെല്ലാ
പ്രമാണവും, കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തി ല്‍ ഏറ്റെടുത്ത ശേഷം വാര്‍ഷിക പൊതുയോഗ ദിവസത്തിനു ശേഷം മുപ്പതു ദിവസത്തിനുള്ളി ല്‍ നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഫീസും വകുപ്പ് 403
പറഞ്ഞ സമയത്തിനുള്ളി ല്‍ അധികം ഫീസും ചേര്‍ത്തു റെജിസ്ട്രാര്‍ പക്ക ല്‍ ഫയല്‍ ചെയ്യണം:
വാര്‍ഷിക
പൊതുയോഗത്തിലോ മാറ്റിവെച്ച വാര്‍ഷിക പൊതുയോഗത്തിലോ ഉ.വ.(1) പ്രകാരം സാമ്പത്തിക
വിവരണങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ അത്തരം ഏറ്റെടുക്കാത്ത സാമ്പത്തിക വിവരണങ്ങ ള്‍, ഉ.വ.(1) പ്രകാരം മറ്റു വേണ്ട പ്രമാണങ്ങളും ചേര്‍ത്ത് വാര്‍ഷിക പൊതുയോഗ
ദിവസത്തിനു ശേഷം മുപ്പതു ദിവസത്തിനുള്ളി ല്‍ റെജിസ്ട്രാര്‍ പക്ക ല്‍ ഫയല്‍ ചെയ്യുകയും, ഇതിനായി മാറ്റിവെച്ച വാര്‍ഷിക പൊതുയോഗത്തി ല്‍ സാമ്പത്തിക വിവരണങ്ങ ള്‍ ഏറ്റെടുത്ത ശേഷം റെജിസ്ട്രാ ര്‍ പക്ക ല്‍ ഫയല്‍ ചെയ്യുന്നതുവരെ, റെജിസ്ട്രാര്‍, അദ്ദേഹത്തിന്‍റെ
രേഖകളി ല്‍ അവ താല്‍ക്കാലികമായി എടുക്കുകയും ചെയ്യും:
മാറ്റിവെച്ച വാര്‍ഷിക
പൊതുയോഗത്തി ല്‍ ഏറ്റെടുത്ത സാമ്പത്തിക വിവരണങ്ങള്‍ മാറ്റിവെച്ച
വാര്‍ഷിക പൊതുയോഗ ദിവസത്തിനു ശേഷം മുപ്പതു ദിവസത്തിനുള്ളി ല്‍ ഫീസും വകുപ്പ് 403 പറഞ്ഞ സമയത്തിനുള്ളില്‍ അധികം ഫീസും ചേര്‍ത്തു റെജിസ്ട്രാര്‍
പക്ക ല്‍ ഫയല്‍ ചെയ്യുകയും വേണം:
ഒരു ഒറ്റയാ ള്‍ കമ്പനി അതിന്‍റെ അംഗം ഏറ്റെടുത്ത സാമ്പത്തിക വിവരണത്തിന്‍റെ പകര്‍പ്പ് സാമ്പത്തിക
വിവരണത്തിന്‍റെ കൂടെ ചെര്‍ത്തുവെയ്ക്കേണ്ടതായ മറ്റെല്ലാ പ്രമാണവും ചേര്‍ത്ത്
സാമ്പത്തിക വര്‍ഷം അവസാനിച്ചു നൂറ്റി എണ്‍പത് ദിവസത്തിനുള്ളി ല്‍ ഫയ ല്‍ ചെയ്യണം:
ഒരു കമ്പനി, റെജിസ്ട്രാ ര്‍ പക്ക ല്‍ ഫയല്‍ ചെയ്യുന്ന സാമ്പത്തിക വിവരണത്തിന്‍റെ കൂടെ,
ഇന്ത്യക്ക് പുറത്തു സ്ഥാപിതമായതും ഇന്ത്യയി ല്‍ ബിസിനസ് സ്ഥലം
സ്ഥാപിക്കാത്തതുമായ അതിന്‍റെ സബ്സിഡിയറി, അല്ലെങ്കില്‍ സബ്സിഡിയറികളുടെ കണക്കുക ള്‍ ചെര്‍ത്തുവെയ്ക്കണം.
[വ. 137 (1)]
ഒരു കമ്പനിയുടെ
ഏതെങ്കിലും വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം നടത്തിയില്ലെങ്കില്‍, സാമ്പത്തിക വിവരണവും
ഉ.വ.(1) പ്രകാരം കൂടെ ചേര്‍ത്തു വെയ്ക്കേണ്ട പ്രമാണങ്ങളും, വാര്‍ഷിക പൊതുയോഗം
നടത്താത്തതിനുള്ള കാര്യകാരണ പ്രസ്താവന സഹിതം വേണ്ട വിധം ഒപ്പ് വെച്ച് വാര്‍ഷിക
പൊതുയോഗം നടത്തേണ്ടിയിരുന്ന അവസാന ദിവസത്തിനു ശേഷം മുപ്പതു ദിവസത്തിനുള്ളി ല്‍ നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഫീസും വകുപ്പ് 403
പറഞ്ഞ സമയത്തിനുള്ളി ല്‍ അധികം ഫീസും ചേര്‍ത്തു റെജിസ്ട്രാര്‍ പക്ക ല്‍ ഫയല്‍ ചെയ്യണം.
[വ. 137 (2)]
വകുപ്പ് 403 പറഞ്ഞ
കാലപരിധി അവസാനിക്കുന്നതിനു മുന്‍പ് ഉ.വ.(1), അല്ലെങ്കില്‍ (2) പ്രകാരം സാമ്പത്തിക
വിവരണങ്ങളുടെ പകര്‍പ്പ് ഫയല്‍ ചെയ്യുന്നതില്‍ ഒരു കമ്പനി വീഴ്ച വരുത്തിയാല്‍,
വീഴ്ച തുടരുന്നെങ്കില്‍ കമ്പനിക്ക് ഓരോ ദിവസത്തിനും ആയിരം രൂപാ വെച്ചു പിഴയും
എന്നാല്‍ അത് പത്തു ലക്ഷം രൂപായി ല്‍ കൂടാതെയും, ഉണ്ടെങ്കില്‍
കമ്പനിയുടെ മാനേജിങ്ങ് ഡയറക്ട ര്‍, ചീഫ് ഫിനാന്‍ഷ്യ ല്‍ ഓഫീസ ര്‍ എന്നിവര്‍, അവര്‍ ഇല്ലെങ്കി ല്‍ ബോര്‍ഡ് ഈ വകുപ്പിന്‍റെ വ്യവസ്ഥക ള്‍ പാലിക്കാന്‍ ഉത്തരവാദിത്ത്വപ്പെടുത്തിയ
മറ്റേതെങ്കിലും ഡയറക്ട ര്‍, അങ്ങനെ ഒരു ഡയറക്ട ര്‍ ഇല്ലെങ്കി ല്‍, കമ്പനിയുടെ എല്ലാ ഡയറക്ടര്‍മാരും ആറുമാസം വരെ ജയില്‍വാസത്തിനും ഒരു ലക്ഷം
രൂപായില്‍ കുറയാതെ എന്നാ ല്‍ അഞ്ചുലക്ഷം രൂപാ വരെ പിഴയും, അല്ലെങ്കില്‍
രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.
[വ. 137 (3)]
#CompaniesAct
No comments:
Post a Comment