Tuesday, 14 October 2014

കമ്പനി നിയമം: സാമ്പത്തിക വിവരണം, ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്, മുതലായവ


സാമ്പത്തിക വിവരണം, ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്, മുതലായവ

സാമ്പത്തിക വിവരണം, ഉണ്ടെങ്കില്‍ ഏകീകൃത സാമ്പത്തിക വിവരണം ഉള്‍പെടെ;

ബോര്‍ഡ്‌ അധികാരപ്പെടുത്തിയാ ല്‍ കമ്പനിയുടെ ചെയ ര്‍ പേഴ്സണെങ്കിലും അല്ലെങ്കില്‍ രണ്ടു ഡയറക്ടര്‍മാ ര്‍ -അവരില്‍ ഒരാ ള്‍ മാനേജിങ്ങ് ഡയറക്ടര്‍ ആയിരിക്കണം, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ -അയാള്‍ കമ്പനിയുടെ ഒരു ഡയറക്ടര്‍ ആണെങ്കില്‍, എവിടെയെങ്കിലും നിയമിതരാണെങ്കില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, കമ്പനി സെക്രട്ടറി എന്നിവരും ഒറ്റയാള്‍ കമ്പനിയുടെ കാര്യത്തി ല്‍ ഒരു ഡയറക്ട ര്‍ മാത്രവും;

ആഡിറ്ററുടെ റിപ്പോര്‍ട്ട് നല്‍കാനായി അദ്ദേഹത്തിനു സമര്‍പ്പിക്കുന്നതിന്, ബോര്‍ഡിനു വേണ്ടി ഒപ്പിടുന്നതിനു മുന്‍പുതന്നെ ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാ ര്‍ അംഗീകാരം നല്‍കണം.

[വ. 134 (1)]    

   

എല്ലാ സാമ്പത്തിക വിവരണങ്ങളുടെയും കൂടെ ആഡിറ്ററുടെ റിപ്പോര്‍ട്ട് ചേര്‍ക്കണം.

[വ. 134 (2)]    

ഒരു കമ്പനിയുടെ പൊതുയോഗത്തിനു മുന്‍പാകെ സമര്‍പ്പിക്കുന്ന സ്റ്റേറ്റ്മെന്റ്സിന്‍റെ കൂടെ അതിന്‍റെ ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാരുടെ ഒരു റിപ്പോര്‍ട്ട്, താഴെപ്പറയുന്നവ ഉള്‍പെടെ ചേര്‍ക്കണം-

(a)   വകുപ്പ് 92 (3) വ്യവസ്ഥ ചെയ്യുന്ന വാര്‍ഷിക റിട്ടേണിന്‍റെ ഉദ്ധരണി,

(b)  ബോര്‍ഡ്‌ യോഗങ്ങളുടെ എണ്ണം,

(c)   ഡയറക്ടര്‍മാരുടെ ഉത്തരവാദിത്വ വിവരണം,


(ca) കേന്ദ്ര ഗവര്‍ന്മേണ്ടിനു റിപ്പോര്‍ട്ട് ചെയ്യേണ്ടവ ഒഴികെ, വകുപ്പ് 143 (12) പ്രകാരം ആഡിറ്റര്‍മാ ര്‍ റിപ്പോര്‍ട്ട് ചെയ്ത വഞ്ചനകളുടെ വിവരങ്ങള്‍

†കമ്പനി (ഭേദഗതി) നിയമം 2015 (21/2015) പ്രകാരം ചേര്‍ത്തത്


(d)  വകുപ്പ് 149 (6) പ്രകാരം സ്വതന്ത്ര ഡയറക്ടര്‍മാ ര്‍ നല്‍കുന്ന പ്രഖ്യാപനത്തെക്കുറിച്ച് ഒരു വിവരണം.

(e)   വകുപ്പ് 178 (1) ബാധകമാകുന്ന കമ്പനിയുടെ കാര്യത്തില്‍, ഡയറക്ടര്‍മാരുടെ നിയമനവും വേതനവും, അവരുടെ യോഗ്യതകള്‍, സല്‍സ്വഭാവങ്ങള്‍, ഒരു ഡയറക്ടറുടെ സ്വാതന്ത്ര്യം, വകുപ്പ് 178 (3) വ്യവസ്ഥ ചെയ്യുന്ന മറ്റു കാര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കമ്പനിയുടെ നയം,

(f)    (i) ആഡിറ്റര്‍ അയാളുടെ റിപ്പോര്‍ട്ടിലോ;

(ii) പ്രാക്ടീസിലുള്ള കമ്പനി സെക്രട്ടറി അയാളുടെ സെക്രട്ടറിയല്‍ ആഡിറ്റ് റിപ്പോര്‍ട്ടിലോ;

നടത്തിയ എല്ലാ വിശേഷാരോപണങ്ങ ള്‍, മുന്‍കരുതലോടെയുള്ള അഭിപ്രായങ്ങള്‍, അല്ലെങ്കില്‍ വിപരീതാഭിപ്രായങ്ങ ള്‍ അല്ലെങ്കി ല്‍ നിഷേധം എന്നിവയ്ക്ക് ബോര്‍ഡിന്‍റെ വിശദീകരണം, അല്ലെങ്കില്‍ അഭിപ്രായങ്ങള്‍,

(g)   വകുപ്പ് 186 പ്രകാരമുള്ള ഋണങ്ങള്‍, ഗ്യാരണ്ടികള്‍, അല്ലെങ്കില്‍ നിക്ഷേപങ്ങള്‍, എന്നിവയുടെ വിവരങ്ങള്‍,

(h)  വകുപ്പ് 188 (1) പറയുന്ന ബന്ധുക്കളുമായി ഉള്ള ഉടമ്പടികള്‍, വിന്യാസങ്ങള്‍, എന്നിവയുടെ വിവരങ്ങള്‍ നിര്‍ദ്ദേശിച്ച ഫോമില്‍,

(i)    കമ്പനിയിലെ കാര്യങ്ങളുടെ അവസ്ഥ,

(j)    ഉണ്ടെങ്കില്‍, ഏതെങ്കിലും കരുതല്‍ധനത്തിലേക്ക് നീക്കാന്‍ ഉദ്ദേശിക്കുന്ന തുകകള്‍,

(k)  ഉണ്ടെങ്കില്‍, ലാഭവീതമായി നല്‍കാ ന്‍ അത് ശുപാര്‍ശ ചെയ്യുന്ന തുക,

(l)    സാമ്പത്തിക വിവരണങ്ങ ള്‍ ബന്ധപ്പെടുന്ന കമ്പനിയുടെ സാമ്പത്തിക വര്‍ഷാവസാനദിവസം മുത ല്‍ റിപ്പോര്‍ട്ടിന്‍റെ ദിവസം വരെ സംഭവിച്ചിട്ടുള്ള കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്ന പ്രധാന മാറ്റങ്ങളും ഏറ്റെടുത്ത ചുമതലകളും,

(m)                        ഊര്‍ജ്ജസംരക്ഷണം, സാങ്കേതികവിദ്യയുടെ ആഗിരണം, വിദേശ നാണ്യം നേടിയതും ചിലവായതും, നിര്‍ദ്ദേശിച്ച വിധത്തില്‍,

(n)  കമ്പനിയുടെ റിസ്ക്‌ മാനേജ്മെന്‍റ് നയം വികസിപ്പിക്കുന്നതും നടപ്പാക്കുന്നതും, ബോര്‍ഡിന്‍റെ അഭിപ്രായത്തി ല്‍ കമ്പനിയുടെ നിലനില്പിന് ഭീഷണിയായ റിസ്കിനുള്ള മൂലകങ്ങ ള്‍ ഉണ്ടെങ്കി ല്‍ കണ്ടെത്തുന്നതും ഉള്‍പെടെ ഒരു പ്രസ്താവന,

(o)  ടി വര്‍ഷം തുടങ്ങിവെച്ച, കമ്പനി വികസിപ്പിക്കുന്നതും നടപ്പാക്കുന്നതുമായ, കോര്‍പ്പറേറ്റ് സോഷ്യ ല്‍ ഉത്തരവാദിത്ത്വങ്ങളുടെ നയത്തെക്കുറിച്ച് വിവരങ്ങള്‍,

(p)  ഒരു ലിസ്റ്റഡ് കമ്പനിയുടെ കാര്യത്തിലും നിര്‍ദ്ദേശിച്ച അടച്ചുതീര്‍ത്ത മൂലധനമുള്ള മറ്റു പൊതുകാര്യ കമ്പനിയുടെ കാര്യത്തിലും ബോര്‍ഡ്‌ അതിന്‍റെയും കമ്മിറ്റികളുടെയും സ്വതന്ത്ര ഡയറക്ടര്‍മാരുടെയും പ്രവര്‍ത്തനം ഔപചാരികമായി വാര്‍ഷിക വിലയിരുത്തല്‍ നടത്തിയ വിധം കാണിക്കുന്ന പ്രസ്താവന.

(q)  നിര്‍ദ്ദേശിച്ച മറ്റു കാര്യങ്ങള്‍,

[വ. 134 (3)]    

ഈ വകുപ്പു. പ്രകാരം സാമ്പത്തിക വിവരണത്തോടു ചേര്‍ക്കേണ്ട ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാരുടെ റിപ്പോര്‍ട്ട്, ഒറ്റയാള്‍ കമ്പനിയുടെ കാര്യത്തില്‍ അര്‍ത്ഥമാക്കുന്നത് ആഡിറ്റ ര്‍ അയാളുടെ റിപ്പോര്‍ട്ടി ല്‍ നടത്തിയ വിശേഷാരോപണങ്ങ ള്‍, മുന്‍കരുതലോടെയുള്ള അഭിപ്രായങ്ങള്‍, അല്ലെങ്കില്‍ വിപരീതാഭിപ്രായങ്ങ ള്‍ അല്ലെങ്കി ല്‍ നിഷേധം എന്നിവയ്ക്ക് ബോര്‍ഡിന്‍റെ വിശദീകരണം, അല്ലെങ്കില്‍ അഭിപ്രായങ്ങ ള്‍ ഉള്‍പെടുന്ന റിപ്പോര്‍ട്ട് ആണ്.

[വ. 134 (4)]    

ഉ.വ.(3) (c) യിലെ ഡയറക്ടര്‍മാരുടെ ഉത്തരവാദിത്ത്വ വിവരണം പറയേണ്ടത്:

(a) വാര്‍ഷിക കണക്കുക ള്‍ തയ്യാറാക്കുമ്പോ ള്‍ ബാധകമായ അക്കൗണ്ടിങ്ങ് സ്റ്റാന്‍ഡേര്‍ഡ്സ് പാലിച്ചു എന്നും പ്രധാന വ്യത്യാസങ്ങള്‍ക്ക് ഉചിതമായ വിശദീകരണങ്ങളോടെയും,

(b) ഡയറക്ടര്‍മാ ര്‍ അത്തരം അക്കൗണ്ടിങ്ങ് നയങ്ങ ള്‍ തിരഞ്ഞെടുത്തെന്നും അവ സ്ഥിരതയോടെ പ്രയോഗിച്ചു എന്നും കമ്പനിയുടെ സാമ്പത്തിക വര്‍ഷാവസാനത്തെ കാര്യങ്ങളുടെ സ്ഥിതിയെയും കാലയളവിലെ കമ്പനിയുടെ ലാഭ നഷ്ട കണക്കുകളെപ്പറ്റിയും  സത്യവും ന്യായവുമായ വീക്ഷണം നല്‍കാനായി വിവേകപൂര്‍വവും ന്യായപൂര്‍ണവുമായ അനുമാനങ്ങളും തീര്‍പ്പുകളും എടുത്തു എന്നും,

(c) വഞ്ചനയും മറ്റു ക്രമക്കേടുകളും കണ്ടെത്താനും തടയാനും കമ്പനിയുടെ ആസ്തികള്‍ സംരക്ഷിക്കാനും ഈ നിയമ വ്യവസ്ഥക ള്‍ പ്രകാരം പര്യാപ്തമായ കണക്കു രേഖക ള്‍ സൂക്ഷിക്കാ ന്‍
ഡയറക്ടര്‍മാ
ര്‍ മതിയായ, വേണ്ടത്ര ശ്രദ്ധ എടുത്തു എന്നും,

(d) ഡയറക്ടര്‍മാ ര്‍ വാര്‍ഷിക കണക്കുക ള്‍ തയ്യാറാക്കിയത് തുടര്‍ന്നുപോകുന്ന സ്ഥാപനം എന്ന നിലയിലാണെന്നും,

(e) ഒരു ലിസ്റ്റഡ് കമ്പനിയുടെ കാര്യത്തില്‍, ഡയറക്ടര്‍മാര്‍, കമ്പനി പാലിക്കേണ്ട ആന്തരിക സാമ്പത്തിക നിയന്ത്രണങ്ങള്‍ നടപ്പാക്കിയെന്നും അത്തരം ആന്തരിക സാമ്പത്തിക നിയന്ത്രണങ്ങള്‍ പര്യാപ്തമെന്നും അവ കാര്യക്ഷമമായി നടക്കുന്നു എന്നും,

വിശദീകരണം: ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ആന്തരിക സാമ്പത്തിക നിയന്ത്രണങ്ങ ള്‍ എന്ന പദം അര്‍ത്ഥമാക്കുന്നത് കമ്പനി അതിന്‍റെ ബിസിനസ്‌, ക്രമത്തിലും കാര്യക്ഷമമായും നടക്കുന്നത് ഉറപ്പാക്കാന്‍ സ്വീകരിച്ച നയങ്ങളും നടപടിക്രമങ്ങളും, കമ്പനിയുടെ നയങ്ങള്‍ അവലംബിക്കുന്നതും, അതിന്‍റെ ആസ്തിക ള്‍ സംരക്ഷിക്കുന്നതും, വഞ്ചനയും തെറ്റുകളും കണ്ടെത്തുന്നതും തടയുന്നതും, കണക്കുകളുടെ കൃത്യതയും പൂര്‍ണതയും, വിശ്വാസ്യമായ സാമ്പത്തിക വിവരങ്ങള്‍ സമയാസമയം തയ്യാറാക്കുന്നതും ആണ്.

(f) ബാധകമായ എല്ലാ നിയമങ്ങളുടെ വ്യവസ്ഥകളും പാലിക്കുന്നത് ഉറപ്പുവരുത്താന്‍  ഡയറക്ടര്‍മാ ര്‍  ഉചിതമായ പദ്ധതികള്‍ ആസൂത്രണം ചെയ്തെന്നും അത്തരം പദ്ധതിക ള്‍ പര്യാപ്തമെന്നും കാര്യക്ഷമമായി നടക്കുന്നു എന്നും.

 [വ. 134 (5)]    

ഉ.വ.(3) പ്രകാരമുള്ള ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടും മറ്റു ചേര്‍പ്പുകളും ബോര്‍ഡ്‌ അധികാരപ്പെടുത്തിയിട്ടുണ്ടെങ്കി ല്‍ കമ്പനിയുടെ ചെയ ര്‍ പേഴ്സണും ഇല്ലെങ്കില്‍ രണ്ടു ഡയറക്ടര്‍മാ ര്‍ എങ്കിലും- അതിലൊരാ ള്‍ മാനേജിങ്ങ് ഡയറക്ടര്‍ ആയിരിക്കണം, ഒരു ഡയറക്ടര്‍ മാത്രമുള്ളപ്പോ ള്‍ അദ്ദേഹവും ഒപ്പു വെയ്ക്കണം.

  [വ. 134 (6)]    

ഓരോ സാമ്പത്തിക വിവരണത്തിന്‍റെയും ഒപ്പുവെച്ച ഒരു പകര്‍പ്പ്, ഉണ്ടെങ്കില്‍ ഏകീകൃത സാമ്പത്തിക വിവരണം ഉള്‍പെടെ-

(a)   അത്തരം സാമ്പത്തിക വിവരണത്തിന്‍റെ ഭാഗമാകുന്നതോ അതിനോട് ചേര്‍ത്തതോ ആയ ഏതെങ്കിലും കുറിപ്പുക ള്‍,

(b)  ആഡിറ്ററുടെ റിപ്പോര്‍ട്ട്,

(c)   ഉ.വ.(3) പറയുന്ന ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്,

എന്നിവയില്‍ ഓരോന്നിന്‍റെയും പകര്‍പ്പു സഹിതം, ഇറക്കുകയും, വിതരണം ചെയ്യുകയും, പ്രസാധനം ചെയ്യുകയും വേണം.

  [വ. 134 (7)]    

ഈ വകുപ്പിലെ വ്യവസ്ഥക ള്‍ ഒരു കമ്പനി ലംഘിക്കുന്നെങ്കില്‍, കമ്പനി അന്‍പതിനായിരം രൂപായി ല്‍ കുറയാതെ എന്നാ ല്‍ ഇരുപത്തഞ്ചു ലക്ഷം രൂപാ വരെ പിഴയും വീഴ്ച വരുത്തിയ ഓരോ ഓഫീസറും മൂന്നു വര്‍ഷം വരെ ജയില്‍വാസവും അന്‍പതിനായിരം രൂപായി ല്‍ കുറയാതെ എന്നാല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴയും ചിലപ്പോ ള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.
[വ. 134 (8)]

#CompaniesAct

No comments:

Post a Comment