Thursday, 16 October 2014

കമ്പനി നിയമം: സാമ്പത്തിക വിവരണം അംഗത്തിന്‍റെ അവകാശം


ആഡിറ്റഡ് സാമ്പത്തിക വിവരണം കിട്ടാനുള്ള അംഗത്തിന്‍റെ അവകാശം

വകുപ്പ് 101 –ന്‍റെ വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ,

കമ്പനി അതിന്‍റെ പൊതുയോഗം മുന്‍പാകെ വെയ്ക്കേണ്ട സാമ്പത്തിക വിവരണം, ഉണ്ടെങ്കില്‍ ഏകീകൃത സാമ്പത്തിക വിവരണം ഉള്‍പെടെ, ആഡിറ്ററുടെ റിപ്പോര്‍ട്ട്, സാമ്പത്തിക വിവരണത്തിന്‍റെ കൂടെ ചെര്‍ത്തുവെയ്ക്കേണ്ടതായ ഏതു പ്രമാണവും, എന്നിവയുടെ ഒരു പകര്‍പ്പ് കമ്പനിയുടെ ഓരോ അംഗത്തിനും, കമ്പനി ഇറക്കിയ ഏതെങ്കിലും ഡിബെഞ്ചറുകളുടെ ഉടമകളുടെ ഓരോ ട്രസ്റ്റിക്കും, അവരല്ലാത്ത അവകാശമുള്ള മറ്റു വ്യക്തികള്‍ക്കും, യോഗ ദിവസത്തിനു  ഇരുപത്തൊന്നു ദിവസത്തില്‍ കുറയാതെ മുന്‍പായിട്ട്‌ അയയ്ക്കണം.

ഒരു ലിസ്റ്റഡ് കമ്പനിയുടെ കാര്യത്തില്‍, പ്രമാണങ്ങളുടെ പകര്‍പ്പുക ള്‍ അതിന്‍റെ റെജിസ്റ്റേഡ് ഓഫീസി ല്‍ പ്രവൃത്തി സമയങ്ങളില്‍ യോഗ ദിവസത്തിനു മുന്‍പ് ഇരുപത്തൊന്നു ദിവസം പരിശോധനയ്ക്കായി ലഭ്യമാക്കുകയും, അത്തരം പ്രമാണങ്ങളുടെ സവിശേഷതക ള്‍ ഉള്‍കൊള്ളുന്ന നിര്‍ദ്ദേശിച്ച ഫോമിലുള്ള ഒരു പ്രസ്താവന അല്ലെങ്കി ല്‍ പ്രമാണങ്ങളുടെ പകര്‍പ്പുകള്‍, കമ്പനിക്ക്‌ യുക്തമെന്നു തോന്നുന്നത്, ഓഹരിയുടമകള്‍ മുഴുവ ന്‍ സാമ്പത്തിക വിവരണങ്ങ ള്‍ ആവശ്യപ്പെട്ടിട്ടില്ലെങ്കി ല്‍, കമ്പനിയുടെ ഓരോ അംഗത്തിനും, കമ്പനി ഇറക്കിയ ഏതെങ്കിലും ഡിബെഞ്ചറുകളുടെ ഉടമകളുടെ ഓരോ ട്രസ്റ്റിക്കും, യോഗ ദിവസത്തിനു  ഇരുപത്തൊന്നു ദിവസത്തി ല്‍ കുറയാതെ മുന്‍പായിട്ട്‌ അയയ്ക്കുകയും ചെയ്‌താ ല്‍, ഈ ഉപവകുപ്പിന്‍റെ വ്യവസ്ഥകള്‍ പാലിച്ചെന്നു പരിഗണിക്കപ്പെടും.

നിര്‍ദ്ദേശിച്ച ഋണവിമുക്തമൂലധനവും വാര്‍ഷിക വിറ്റുവരവും ഉള്ള കമ്പനികളുടെ സാമ്പത്തിക വിവരണങ്ങള്‍ ഇന്ന വിധത്തി ല്‍ വിതരണം ചെയ്യണമെന്ന് കേന്ദ്ര ഗവര്‍ന്മേണ്ടിനു നിര്‍ദ്ദേശിക്കാം.

ഒരു ലിസ്റ്റഡ് കമ്പനി, സാമ്പത്തിക വിവരണം, ഉണ്ടെങ്കില്‍ ഏകീകൃത സാമ്പത്തിക വിവരണം ഉള്‍പെടെ, കൂടെ ചെര്‍ത്തുവെയ്ക്കേണ്ടതായ മറ്റെല്ലാ പ്രമാണവും, കമ്പനിയോ അതിനുവേണ്ടിയോ നിലനിര്‍ത്തുന്ന അതിന്‍റെ വെബ്സൈറ്റി ല്‍ ചേര്‍ക്കണം.

സബ്സിഡിയറിയോ, സബ്സിഡിയറികളോ ഉള്ള ഓരോ കമ്പനിയും-

(a)   അതിന്‍റെ ഓരോ സബ്സിഡിയറിയുടെയും ആഡിറ്റഡ് കണക്കുക ള്‍ അതിന്‍റെ വെബ്സൈറ്റ് ഉണ്ടെങ്കില്‍ അതി ല്‍ പ്രത്യേകം ചേര്‍ക്കണം.

(b)  ആവശ്യപ്പെടുന്ന കമ്പനിയുടെ ഏതെങ്കിലും ഓഹരിഉടമക്ക് പ്രത്യേകമായി അതിന്‍റെ ഓരോ സബ്സിഡിയറിയുടെയും ആഡിറ്റഡ് സാമ്പത്തിക വിവരണങ്ങളുടെ പകര്‍പ്പ് നല്‍കണം.

[വ. 136 (1)]    

ഒരു കമ്പനി ഓരോ അംഗത്തിനേയും, കമ്പനി ഇറക്കിയ ഏതെങ്കിലും ഡിബെഞ്ചറുകളുടെ ഉടമകളുടെ ഓരോ ട്രസ്റ്റിയെയും, അതിന്‍റെ റെജിസ്റ്റേഡ് ഓഫീസില്‍ പ്രവൃത്തി സമയങ്ങളില്‍ ഉ.വ.(1) പ്രകാരം പ്രമാണങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കണം.

[വ. 136 (2)]    

ഈ വകുപ്പിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍, കമ്പനിക്ക്‌ ഇരുപത്തയ്യായിരം രൂപാ പിഴയ്ക്കും വീഴ്ച വരുത്തിയ കമ്പനിയുടെ ഓരോ ഓഫീസര്‍ക്കും അയ്യായിരം രൂപാ പിഴയ്ക്കും ബാദ്ധ്യതയുണ്ട്.

[വ. 136 (3)]    
#CompaniesAct

No comments:

Post a Comment