Sunday, 26 October 2014

കമ്പനി നിയമം: ആഡിറ്റ ര്‍ - അര്‍ഹത, യോഗ്യതകള്‍, അയോഗ്യതക ള്‍


ആഡിറ്റ ര്‍ - അര്‍ഹത, യോഗ്യതകള്‍, അയോഗ്യതക ള്‍

ഒരു വ്യക്തി, അയാള്‍ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആണെങ്കി ല്‍  മാത്രമേ ഒരു കമ്പനിയുടെ ഒരു ആഡിറ്ററായി നിയമിക്കാ ന്‍ അര്‍ഹതയുള്ളൂ.

ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്ന ഭൂരിപക്ഷം പങ്കാളികളും മുന്‍പറഞ്ഞപോലെ യോഗ്യരാണെങ്കി ല്‍ ഒരു ഫേമിനെ അതിന്‍റെ ഫേമിന്‍റെ പേരില്‍ ഒരു കമ്പനിയുടെ ആഡിറ്ററായി നിയമിക്കാം.

[വ. 141 (1)]    

ഒരു ഫേം ക്ലിപ്ത ബാദ്ധ്യതാ പങ്കാളിത്തമുള്‍പെടെ ഒരു കമ്പനിയുടെ ഒരു ആഡിറ്ററായി നിയമിക്കപ്പെടുന്നെങ്കില്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരായ പങ്കാളികള്‍ക്ക് മാത്രമേ ഫേമിനു വേണ്ടി പ്രവര്‍ത്തിക്കാനും ഒപ്പു വെക്കാനും അധികാരമുള്ളൂ.

[വ. 141 (2)]    

താഴെപ്പറയുന്ന വ്യക്തികള്‍ ഒരു കമ്പനിയുടെ ഒരു ആഡിറ്ററായി നിയമിക്കപ്പെടാന്‍ യോഗ്യരല്ല-

(a)   ക്ലിപ്ത ബാദ്ധ്യതാ പങ്കാളിത്ത നിയമം, 2008-ല്‍ റെജിസ്റ്റെ ര്‍ ചെയ്ത ക്ലിപ്ത ബാദ്ധ്യതാ പങ്കാളിത്തം അല്ലാതെയുള്ള ഒരു ബോഡി കോര്‍പ്പറേറ്റ്.

(b)  കമ്പനിയുടെ ഒരു ഓഫീസര്‍, അല്ലെങ്കില്‍ ജീവനക്കാരന്‍.

(c)   കമ്പനിയുടെ ഓഫീസറുടെ അല്ലെങ്കി ല്‍ ജീവനക്കാരന്‍റെ തൊഴിലാളിയോ പങ്കാളിയോ ആയ ഒരു വ്യക്തി.

 

(d)  ഒരു വ്യക്തി, അയാളുടെ ബന്ധു, അല്ലെങ്കില്‍ പങ്കാളി-

(i)                 കമ്പനിയിലോ അതിന്‍റെ സബ്സിഡിയറിയിലോ അതിന്‍റെ ഹോള്‍ഡിംഗ് അല്ലെങ്കി ല്‍ അസോസിയേറ്റ് കമ്പനിയിലോ അത്തരം ഹോള്‍ഡിംഗ് കമ്പനിയുടെ ഒരു സബ്സിഡിയറിയിലോ ഏതെങ്കിലും സെക്യുരിറ്റിയോ താത്പര്യമോ കൈക്കൊള്ളുന്നയാ ള്‍:

ആയിരം രൂപയില്‍ കൂടാത്തതോ മറ്റു നിര്‍ദ്ദേശിച്ച തുകയ്ക്കോ മുഖവിലയുള്ള സെക്യുരിറ്റിയോ താത്പര്യമോ കമ്പനിയില്‍ ബന്ധുവിന് കൈക്കൊള്ളാം.

(ii)              കമ്പനിയിലോ അതിന്‍റെ സബ്സിഡിയറിയിലോ അതിന്‍റെ ഹോള്‍ഡിംഗ് അല്ലെങ്കില്‍ അസോസിയേറ്റ് കമ്പനിയിലോ അത്തരം ഹോള്‍ഡിംഗ് കമ്പനിയുടെ ഒരു സബ്സിഡിയറിയിലോ ബാദ്ധ്യത ഉള്ളയാള്‍:

(iii)            കമ്പനിക്കോ അതിന്‍റെ സബ്സിഡിയറിക്കോ അതിന്‍റെ ഹോള്‍ഡിംഗ് അല്ലെങ്കി ല്‍ അസോസിയേറ്റ് കമ്പനിക്കോ അത്തരം ഹോള്‍ഡിംഗ് കമ്പനിയുടെ ഒരു സബ്സിഡിയറിക്കോ നിര്‍ദ്ദേശിച്ച തുകയ്ക്ക് ഏതെങ്കിലും മൂന്നാമതൊരാളുടെ ബാദ്ധ്യതയുമായി ബന്ധപ്പെട്ട് ഒരു ഗ്യാരണ്ടിയോ ഏതെങ്കിലും സെക്യുരിറ്റിയോ നല്‍കിയിട്ടുള്ള ആള്‍:

(e)   ഒരു വ്യക്തി അല്ലെങ്കില്‍ ഒരു ഫേം, പ്രത്യക്ഷമായോ പരോക്ഷമായോ ആകട്ടെ, കമ്പനിയുമായി അതിന്‍റെ സബ്സിഡിയറിയുമായി അതിന്‍റെ ഹോള്‍ഡിംഗ് അല്ലെങ്കി ല്‍ അസോസിയേറ്റ് കമ്പനിയുമായി അല്ലെങ്കില്‍ അത്തരം ഹോള്‍ഡിംഗ് കമ്പനിയുടെ ഒരു സബ്സിഡിയറിയുമായി അല്ലെങ്കില്‍ നിര്‍ദ്ദേശിച്ച തരത്തിലുള്ള അസോസിയേറ്റ് കമ്പനിയുമായി ബിസിനസ്‌ ബന്ധമുള്ളത്:

(f)    ഒരു ഡയറക്ടര്‍, അല്ലെങ്കില്‍ താക്കോല്‍ ഭരണ ഉദ്യോഗസ്ഥന്‍, ആയി കമ്പനിയുടെ തൊഴിലില്‍ ഉള്ള അല്ലെങ്കി ല്‍ ഒരു ഡയറക്ട ര്‍ ആയ ബന്ധു ഉള്ള വ്യക്തി:

(g)   എവിടെയെങ്കിലും മുഴുവന്‍ സമയ ഉദ്യോഗസ്ഥനായ ഒരു വ്യക്തി, അല്ലെങ്കില്‍ അതിന്‍റെ ആഡിറ്ററായി നിയമനം കൈക്കൊള്ളുന്ന ഒരു ഫേമിലെ വ്യക്തി അല്ലെങ്കി ല്‍ പങ്കാളി, അത്തരം വ്യക്തി അല്ലെങ്കില്‍ പങ്കാളി അത്തരം നിയമന, അല്ലെങ്കില്‍ പുനര്‍നിയമനദിവസം  ഇരുപതു കമ്പനിയില്‍ കൂടുത ല്‍ ആഡിറ്ററായി നിയമനം കൈക്കൊള്ളുന്നയാ ള്‍:

(h)  വഞ്ചന ഉള്‍കൊള്ളുന്ന ഒരു കുറ്റത്തിന് ഒരു കോടതി ശിക്ഷിച്ച ഒരു വ്യക്തി, ശിക്ഷാദിനം മുതല്‍ ഒരു പത്തു വര്‍ഷം കാലയളവു കഴിഞ്ഞിട്ടില്ലെങ്കില്‍:

(i)     വകുപ്പ് 144 വ്യവസ്ഥ ചെയ്തതുപോലെ വിദഗ്ദ്ധ സേവനങ്ങളിലോ കണ്‍സള്‍ട്ടിങ്ങിലോ നിയമന ദിവസം ഏര്‍പ്പെട്ട (കമ്പനിയില്‍)* ഒരു വ്യക്തിയുടെ സബ്സിഡിയറി അല്ലെങ്കില്‍ അസോസിയേറ്റ് കമ്പനി അല്ലെങ്കില്‍ മറ്റു രൂപത്തിലുള്ള സ്ഥാപനം:

[വ. 141 (3)]    

ഒരു കമ്പനിയുടെ ഒരു ആഡിറ്ററായി നിയമിക്കപ്പെട്ട ഒരു വ്യക്തി അയാളുടെ നിയമനശേഷം ഉ.വ.(3) പറയുന്ന ഏതെങ്കിലും അയോഗ്യതകള്‍ വരുത്തുന്നു എങ്കില്‍ അയാ ള്‍ തന്‍റെ ആഡിറ്റ ര്‍ സ്ഥാനം ഒഴിയുകയും അത്തരം ഒഴിവ് ആഡിറ്ററുടെ സ്ഥാനത്തെ താത്കാലിക ഒഴിവായി പരിഗണിക്കുകയും ചെയ്യും.

[വ. 141 (4)]    

* ബ്രാക്കറ്റില്‍ ചേര്‍ത്തത് നിയമത്തി ല്‍ വിട്ടുപോയതാകാം.
#CompaniesAct

Saturday, 25 October 2014

ആഡിറ്ററുടെ രാജിയും, നീക്കം ചെയ്യുന്നതും, വിശേഷ നോട്ടീസും


ആഡിറ്ററുടെ രാജിയും, നീക്കം ചെയ്യുന്നതും, വിശേഷ നോട്ടീസും

വകുപ്പ് 139 പ്രകാരം നിയമിച്ച ആഡിറ്ററെ, കാലാവധിക്ക് മുന്‍പ് അയാളുടെ ഓഫിസ് നീക്കം ചെയ്യുന്നത്, അതിനു വേണ്ടി നിര്‍ദ്ദേശിച്ച വിധത്തില്‍ കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ മുന്‍‌കൂ ര്‍ അനുവാദം കിട്ടിയിട്ട് കമ്പനിയുടെ ഒരു വിശേഷ പ്രമേയത്തിലൂടെ വേണം.

ഈ ഉപവകുപ്പ് പ്രകാരം നടപടി എടുക്കുന്നതിനു മുന്‍പ്, ബന്ധപ്പെട്ട ആഡിറ്റര്‍ക്ക് കേള്‍വിക്ക് ഒരു ന്യായമായ അവസരം കൊടുക്കണം.   

[വ. 140 (1)]    

കമ്പനിയില്‍ നിന്നും രാജി വെച്ച ആഡിറ്റ ര്‍ രാജി വെച്ച ദിവസം മുത ല്‍ മുപ്പതു ദിവസത്തിനുള്ളില്‍ നിര്‍ദ്ദേശിച്ച ഫോമിലുള്ള ഒരു പ്രസ്താവന, കമ്പനിക്കും റെജിസ്ട്രാര്‍ക്കും വകുപ്പ് 139 (5) പറയുന്ന കമ്പനികളുടെ കാര്യത്തില്‍  കംപ്ട്രോളര്‍ ആന്‍ഡ്‌ ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യക്കും, അയാളുടെ രാജിക്കുള്ള കാരണങ്ങളും മറ്റു വേണ്ടപ്പെട്ട കാര്യങ്ങളും കാണിച്ചത്, ഫയല്‍ ചെയ്യണം.

[വ. 140 (2)]    

ആഡിറ്റര്‍ ഉ.വ.(2) പാലിക്കുന്നില്ലെങ്കി ല്‍ അയാ ള്‍ അല്ലെങ്കി ല്‍ അത് അന്‍പതിനായിരം രൂപായി ല്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.

[വ. 140 (3)]    

(i) വകുപ്പ് 139 (2) വ്യവസ്ഥ ചെയ്യുന്ന വിധം വിരമിക്കുന്ന ആഡിറ്റ ര്‍ തുടര്‍ച്ചയായ അഞ്ചു വര്‍ഷം അല്ലെങ്കി ല്‍ പത്തു വര്‍ഷം കാലാവധി തികച്ച സ്ഥിതിയി ല്‍ അല്ലാതെ, ഒരു വിരമിക്കുന്ന ആഡിറ്ററെ നിയമിക്കുന്നില്ല എന്ന് സ്പഷ്ടമായി വ്യവസ്ഥ ചെയ്യുകയോ, വിരമിക്കുന്ന ആഡിറ്റര്‍ അല്ലാത്ത ഒരു വ്യക്തിയെ ആഡിറ്ററായി നിയമിക്കുകയോ ചെയ്യുന്ന ഒരു വാര്‍ഷിക പൊതുയോഗത്തിലെ  ഒരു പ്രമേയത്തിന്‌ വിശേഷ നോട്ടീസ് വേണം.

(ii) അത്തരം ഒരു പ്രമേയത്തിന്‍റെ നോട്ടീസ് കിട്ടിയാ ല്‍ കമ്പനി ഉടനെതന്നെ വിരമിക്കുന്ന ആഡിറ്റര്‍ക്ക് ഒരു പകര്‍പ്പ് അയയ്ക്കണം.

(i)                അത്തരം ഒരു പ്രമേയത്തിന്‍റെ നോട്ടീസ് ന ല്‍കുന്നെങ്കി ല്‍, വിരമിക്കുന്ന ആഡിറ്റ ര്‍ അത് സംബന്ധിച്ച് കമ്പനിക്ക്‌
 (ന്യായമായ ദൈര്‍ഘ്യത്തി
ല്‍ കൂടാത്ത) നിവേദനം എഴുതി
നല്‍കുന്നെങ്കി
ല്‍, കമ്പനിയുടെ അംഗങ്ങള്‍ക്ക് അതിന്‍റെ നോട്ടിഫിക്കേഷ ന്‍ നല്‍കാന്‍ അഭ്യര്‍ഥിക്കുന്നു എങ്കില്‍, അങ്ങനെ ചെയ്യാന്‍ നിവേദനം അതിനു വളരെ താമസിച്ചാണ് കിട്ടിയതെങ്കി ലല്ലാതെ, കമ്പനി, -

 

(a)   കമ്പനിയുടെ അംഗങ്ങള്‍ക്ക് നല്‍കിയ പ്രമേയത്തിന്‍റെ ഏതെങ്കിലും നോട്ടീസില്‍ നിവേദനം നല്‍കിയ കാര്യം പറയുകയും,

(b)  കമ്പനി നിവേദനം സ്വീകരിച്ചതിനു മുന്‍പോ അതിനു ശേഷമോ യോഗത്തിന്‍റെ നോട്ടീസ് അയയ്ക്കുന്ന കമ്പനിയുടെ ഓരോ അംഗത്തിനും നിവേദനത്തിന്‍റെ ഒരു പകര്‍പ്പ് അയയ്ക്കുകയും വേണം.  

നിവേദനത്തിന്‍റെ ഒരു പകര്‍പ്പ് അത് വളരെ താമസിച്ചു കിട്ടിയതുകൊണ്ട് അല്ലെങ്കില്‍ കമ്പനിയുടെ വീഴ്ച മൂലം മുന്‍പറഞ്ഞപോലെ അയയ്ക്കുന്നില്ലെങ്കില്‍ ആഡിറ്റര്‍ക്ക് (അയാളുടെ വചസ്സിനും കേള്‍വിക്കുമുള്ള അവകാശത്തിനു കോട്ടം തട്ടാതെ) നിവേദനം
യോഗത്തി
ല്‍ വായിക്കാ ന്‍ ആവശ്യപ്പെടാം.

നിവേദനത്തിന്‍റെ ഒരു പകര്‍പ്പ് മുന്‍പറഞ്ഞപോലെ അയയ്ക്കുന്നില്ലെങ്കി ല്‍ ഒരു പകര്‍പ്പ് റെജിസ്ട്രാ ര്‍ പക്ക ല്‍ ഫയ ല്‍ ചെയ്യണം.

ഈ ഉപവകുപ്പ് നല്‍കുന്ന അവകാശങ്ങ ള്‍ ആഡിറ്റര്‍ ദുരുപയോഗം ചെയ്യുന്നു എന്ന്, കമ്പനിയുടെയോ, മറ്റു പീഡിതനായ വ്യക്തിയുടെയോ ഒരു അപേക്ഷയിന്മേ ല്‍ ട്രിബ്യുണലിന് ബോദ്ധ്യമായാ ല്‍ നിവേദനത്തിന്‍റെ പകര്‍പ്പ് അയയ്ക്കുകയോ യോഗത്തി ല്‍ വായിക്കുകയോ ചെയ്യേണ്ടതില്ല.

[വ. 140 (4)]    

ഈ നിയമ പ്രകാരമോ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരമോ ഉള്ള നടപടികള്‍ക്ക് കോട്ടം തട്ടാതെ, ട്രിബ്യുണലിന്, തന്‍റെതന്നെയോ, കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെയോ മറ്റു ബന്ധപ്പെട്ട ഏതെങ്കിലും  വ്യക്തിയുടെയോ,  അതിനു നല്‍കിയ ഒരു അപേക്ഷയിന്മേ ല്‍, ഒരു കമ്പനിയുടെ ആഡിറ്റര്‍ പ്രത്യക്ഷമായോ പരോക്ഷമായോ വഞ്ചനാപരമായി പ്രവര്‍ത്തിച്ചെന്നോ, കമ്പനിയോ അതിന്‍റെ ഡയറക്ടര്‍മാരോ, ഓഫീസര്‍മാരോ, അത്
അല്ലെങ്കി
ല്‍ അവരുമായി ബന്ധപ്പെട്ടോ ഏതെങ്കിലും വഞ്ചന ചെയ്തെന്നോ, കൂട്ടു നിന്നെന്നോ, ബോദ്ധ്യപ്പെട്ടാല്‍ അത് ഉത്തരവ് വഴി കമ്പനിയോട് അതിന്‍റെ ആഡിറ്ററെ മാറ്റാ ന്‍ നിര്‍ദ്ദേശിക്കാം:

കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെയാണ് അപേക്ഷയെങ്കി ല്‍, ട്രിബ്യുണലിന് ആഡിറ്ററെ മാറ്റണമെന്ന് ബോദ്ധ്യമായാല്‍, അത്തരം അപേക്ഷ കിട്ടി പതിനഞ്ചു ദിവസത്തിനകം അയാ ള്‍ ഒരു ആഡിറ്ററായി പ്രവര്‍ത്തിച്ചുകൂടെന്ന് ഒരു ഉത്തരവിടുകയും കേന്ദ്ര ഗവര്‍ന്മേണ്ട് മറ്റൊരു ആഡിറ്ററെ അയാളുടെ സ്ഥാനത്ത് നിയമിക്കുകയും ചെയ്യും:

ഒരു ആഡിറ്റര്‍ക്കെതിരെ, വ്യക്തിയോ ഫേമോ ആകട്ടെ, ഈ വകുപ്പില്‍ ട്രിബ്യുണല്‍ അവസാന ഉത്തരവ് പാസാക്കിയാല്‍, ടിയാന് ഉത്തരവ് പാസ്സാക്കുന്ന ദിവസം മുതല്‍ അഞ്ചു വര്‍ഷത്തേക്ക് ഏതെങ്കിലും കമ്പനിയുടെ ആഡിറ്ററായി നിയമിക്കാന്‍ യോഗ്യതയില്ലാത്തതും ആഡിറ്റ ര്‍ വകുപ്പ് 447 പ്രകാരം നടപടിക്കു ബാദ്ധ്യസ്ഥനാകുന്നതുമാണ്.

വിശദീകരണം I : ഇവിടെ വ്യക്തമാക്കുന്നതെന്തെന്നാല്‍, ഫേമിന്‍റെ കാര്യത്തില്‍, ബാദ്ധ്യത, ഫേമിനും, വഞ്ചനാപരമായി പ്രവര്‍ത്തിച്ച, കമ്പനിയോ അതിന്‍റെ ഡയറക്ടര്‍മാരോ, ഓഫീസര്‍മാരോ, അത്
അല്ലെങ്കി
ല്‍ അവരുമായി ബന്ധപ്പെട്ടോ ഏതെങ്കിലും വഞ്ചന ചെയ്യുകയോ, കൂട്ടു നില്‍ക്കുകയോ ചെയ്ത, പങ്കാളി അല്ലെങ്കി ല്‍ പങ്കാളികള്‍ക്ക് ആയിരിക്കും.

വിശദീകരണം II : ഈ അദ്ധ്യായത്തിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി “ആഡിറ്റര്‍” എന്ന പദം ഒരു ആഡിറ്റര്‍മാരുടെ ഫേം ഉള്‍കൊള്ളുന്നു.

 [വ. 140 (5)]    
#CompaniesAct

Wednesday, 22 October 2014

കമ്പനി നിയമം: ആഡിറ്ററുടെ നിയമനം


അദ്ധ്യായം പത്ത്

ആഡിറ്റും ആഡിറ്റര്‍മാരും

 
ആഡിറ്ററുടെ നിയമനം

ഈ അദ്ധ്യായത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, ഓരോ കമ്പനിയും, ആദ്യത്തെ വാര്‍ഷിക പൊതുയോഗത്തില്‍, യോഗാവസാനം മുതല്‍ ആറാമത്തെ വാര്‍ഷിക പൊതുയോഗത്തിന്‍റെ അവസാനം വരെയും പിന്നീട് ഓരോ ആറാം യോഗാവസാനം വരെയും ഓഫിസ് കൈക്കൊള്ളുന്ന ഒരു വ്യക്തിയെയോ ഫേമിനെയോ ആഡിറ്ററായി നിയമിക്കണം. അത്തരം യോഗത്തില്‍ കമ്പനിയുടെ അംഗങ്ങ ള്‍ ആഡിറ്ററെ തിരഞ്ഞെടുക്കേണ്ട വിധവും ക്രമവും നിര്‍ദ്ദേശിച്ചപോലെ ആയിരിക്കും:

ഓരോ വാര്‍ഷിക പൊതുയോഗത്തിലും അത്തരം നിയമനം സംബന്ധിച്ച കാര്യം കമ്പനി, അംഗങ്ങളുടെ സാധൂകരണത്തിനായി വെയ്ക്കണം.

അത്തരം നിയമനം നടത്തുന്നതിനു മുന്‍പ് അത്തരം നിയമനത്തിന് ആഡിറ്ററുടെ എഴുതിവാങ്ങിയ സമ്മതവും, നിയമനം നടത്തുന്നെങ്കില്‍ നിര്‍ദ്ദേശിച്ച ഉപാധികള്‍ക്ക് അനുസരിച്ചായിരിക്കും എന്നതിന് അയാളുടെ സര്‍ട്ടിഫിക്കറ്റും ആഡിറ്ററി ല്‍ നിന്നും മേടിക്കണം:

വകുപ്പ് 141 വ്യവസ്ഥ ചെയ്ത മാനദണ്ഡം ആഡിറ്റ ര്‍ തൃപ്തിപ്പെടുത്തുന്നുണ്ടോ എന്നും സര്‍ട്ടിഫിക്കറ്റ് കാണിക്കണം.

കമ്പനി ബന്ധപ്പെട്ട ആഡിറ്ററെ അയാളുടെ അല്ലെങ്കില്‍ അതിന്‍റെ നിയമനം അറിയിക്കുകയും അത്തരം നിയമനത്തിന്‍റെ നോട്ടീസ് ആഡിറ്ററെ നിയമിച്ച യോഗത്തിനുശേഷം പതിനഞ്ചു ദിവസത്തിനകം റെജിസ്ട്രാ ര്‍ പക്ക ല്‍ ഫയല്‍ ചെയ്യുകയും വേണം.

വിശദീകരണം: ഈ അദ്ധ്യായത്തിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി “നിയമനം” പുനര്‍നിയമനം ഉള്‍കൊള്ളും.

[വ. 139 (1)]    

ഒരു ലിസ്റ്റഡ് കമ്പനിയും അല്ലെങ്കില്‍ നിര്‍ദ്ദേശിച്ച കമ്പനി ശ്രേണി അല്ലെങ്കില്‍ ശ്രേണികളിലുള്ള ഒരു കമ്പനിയും,

(a)   തുടര്‍ച്ചയായി ഒരു അഞ്ചു വര്‍ഷ കാലാവധിക്കപ്പുറം ഒരു വ്യക്തിയെ ആഡിറ്ററായും,

(b)  തുടര്‍ച്ചയായി രണ്ടു അഞ്ചു വര്‍ഷ കാലാവധിക ള്‍ക്കപ്പുറം ഒരു ആഡിറ്റ് ഫേമിനെ ആഡിറ്ററായും,

നിയമിക്കാനോ പുനര്‍നിയമിക്കാനോ പാടില്ല.

എന്നാല്‍-

(i)                ഉ.വ.(a) പ്രകാരം തന്‍റെ കാലപരിധി പൂര്‍ത്തീകരിച്ച ഒരു വ്യക്തിഗത ആഡിറ്ററെ കാലപരിധിക്കു ശേഷം അഞ്ചു വര്‍ഷത്തേക്ക് അതേ കമ്പനിയി ല്‍ ആഡിറ്ററായി
പുനര്‍നിയമിക്കാ
ന്‍ യോഗ്യത ഉണ്ടായിരിക്കുന്നതല്ല.

(ii)              ഉ.വ.(b) പ്രകാരം അതിന്‍റെ കാലപരിധി പൂര്‍ത്തീകരിച്ച ഒരു ആഡിറ്റ് ഫേമിനെ കാലപരിധിക്കു ശേഷം അഞ്ചു വര്‍ഷത്തേക്ക് അതേ കമ്പനിയില്‍ ആഡിറ്ററായി പുനര്‍നിയമിക്കാ ന്‍ യോഗ്യത ഉണ്ടായിരിക്കുന്നതല്ല.

നിയമന ദിവസം, ഒരു കമ്പനിയിലെ കാലപരിധി തൊട്ടുമുന്‍പുള്ള സാമ്പത്തിക വര്‍ഷം തീര്‍ന്ന ഒരു ആഡിറ്റ് ഫേമിന്‍റെ ഉഭയ പങ്കാളിയോ പങ്കാളികളോ ഉള്ള ആഡിറ്റ് ഫേമിനെ അതേ കമ്പനിയി ല്‍ ആഡിറ്ററായി അഞ്ചു വര്‍ഷ കാലാവധിയിലേക്ക് നിയമിക്കാ ന്‍ പാടില്ല.

ഈ ഉപവകുപ്പിലെ വ്യവസ്ഥകള്‍ പാലിക്കേണ്ട, ഈ നിയമം തുടങ്ങുമ്പോഴോ അതിനു മുന്‍പോ നിലനിന്ന ഓരോ കമ്പനിയും ഈ നിയമം തുടങ്ങുന്ന ദിവസം മുത ല്‍ മൂന്നു വര്‍ഷത്തിനുള്ളി ല്‍ ഈ ഉപവകുപ്പിന്‍റെ ആവശ്യകതക ള്‍ പാലിക്കണം.

ഉപവകുപ്പിലുള്ള ഒന്നും കമ്പനിക്ക്‌ ആഡിറ്ററെ നീക്കാനോ ആഡിറ്റര്‍ക്ക് തത് സ്ഥാനം രാജി വെക്കുന്നതിനോ ഉള്ള അവകാശത്തിനു വിപരീതമാവില്ല.

[വ. 139 (2)]    

ഈ നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായി കമ്പനിയുടെ അംഗങ്ങള്‍ക്ക് ഇങ്ങനെ നിശ്ചയിച്ചു വ്യവസ്ഥ ചെയ്യാം:

(a)   അത് നിയമിച്ച ആഡിറ്റ് ഫേമി ല്‍ ആഡിറ്റ് പങ്കാളിയും അയാളുടെ ടീമും അംഗങ്ങള്‍ നിശ്ചയിച്ച ഇടവേളകളി ല്‍ ആവര്‍ത്തിക്കുന്നത്, അല്ലെങ്കില്‍

(b)  ഒന്നിലധികം ആഡിറ്റര്‍മാ ര്‍ ആഡിറ്റ് നടത്തണമെന്ന്,

[വ. 139 (3)]    

ഉ.വ.(2) പ്രകാരം കമ്പനികള്‍ തങ്ങളുടെ ആഡിറ്റര്‍മാരെ ആവര്‍ത്തിക്കുന്ന വിധം കേന്ദ്ര ഗവര്‍ന്മേണ്ട് ചട്ടങ്ങ ള്‍ വഴി നിര്‍ദ്ദേശിക്കാം.

വിശദീകരണം: ഈ അദ്ധ്യായത്തിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി “ഫേം” എന്ന പദം ക്ലിപ്ത ബാദ്ധ്യത പങ്കാളിത്ത നിയമം, 2008 (ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്നര്‍ഷിപ്‌ ആക്ട്‌, 2008) പ്രകാരം രൂപീകരിച്ച  ഒരു ക്ലിപ്ത ബാദ്ധ്യത പങ്കാളിത്തം (ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്നര്‍ഷിപ്‌) ഉള്‍കൊള്ളുന്നതാണ്.

[വ. 139 (4)]    

ഉ.വ. (1) –ല്‍ എന്തുതന്നെ പറഞ്ഞിരുന്നാലും, ഒരു ഗവര്‍ന്മേണ്ട് കമ്പനിക്ക്‌, അല്ലെങ്കി ല്‍ കേന്ദ്ര ഗവര്‍ന്മേണ്ടോ സംസ്ഥാന ഗവര്‍ന്മേണ്ടോ, സംസ്ഥാന ഗവര്‍ന്മേണ്ടുകളോ, ഭാഗികമായി കേന്ദ്ര ഗവര്‍ന്മേണ്ടും ഒന്നോ അതിലധികമോ സംസ്ഥാന ഗവര്‍ന്മേണ്ടും ചേര്‍ന്നോ നേരിട്ടോ പരോക്ഷമായോ ഉടമസ്ഥതയും നിയന്ത്രണവും കൈക്കൊള്ളുന്നതുമായ മറ്റേതെങ്കിലും കമ്പനിക്ക്, കംപ്ട്രോളര്‍ ആന്‍ഡ്‌ ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യ, ഒരു സാമ്പത്തിക വര്‍ഷത്തേക്ക്, ഈ നിയമപ്രകാരമുള്ള കമ്പനികളില്‍ ആഡിറ്ററായി നിയമിക്കാ ന്‍ യോഗ്യതയുള്ള ഒരു ആഡിറ്ററെ സാമ്പത്തിക വര്‍ഷം തുടങ്ങി നൂറ്റി എണ്‍പത് ദിവസത്തിനകം നിയമിക്കും.  ടി ആഡിറ്റര്‍ വാര്‍ഷിക പൊതുയോഗം തീരുന്നതുവരെ ഓഫിസ് കൈക്കൊള്ളും.

[വ. 139 (5)]    

ഉ.വ. (1) –ല്‍ എന്തുതന്നെ പറഞ്ഞിരുന്നാലും ഗവര്‍ന്മേണ്ട് കമ്പനിയല്ലാത്ത ഒരു കമ്പനിയുടെ ആദ്യത്തെ ആഡിറ്ററെ കമ്പനി റെജിസ്റ്റ ര്‍ ചെയ്ത ദിവസത്തിനു ശേഷം മുപ്പതു ദിവസത്തിനുള്ളില്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാ ര്‍ നിയമിക്കും. ബോര്‍ഡ്‌ അത്തരം ആഡിറ്ററെ നിയമിക്കുന്നതില്‍ വീഴ്ച വരുത്തുകയാണെങ്കി ല്‍, അത് കമ്പനിയുടെ അംഗങ്ങളെ അറിയിക്കുകയും അവര്‍ തൊണ്ണൂറു ദിവസത്തിനുള്ളി ല്‍ ഒരു അസാധാരണ പൊതുയോഗത്തില്‍ അത്തരം ആഡിറ്ററെ നിയമിക്കുകയും അത്തരം ആഡിറ്റര്‍ ആദ്യ വാര്‍ഷിക പൊതുയോഗം തീരുന്നത് വരെ ഓഫിസ് കൈക്കൊള്ളുകയും ചെയ്യും.

[വ. 139 (6)]    

ഉ.വ. (1) അല്ലെങ്കി ല്‍ (5) –ല്‍ എന്തുതന്നെ പറഞ്ഞിരുന്നാലും ഒരു ഗവര്‍ന്മേണ്ട് കമ്പനിക്ക്‌, അല്ലെങ്കി ല്‍ കേന്ദ്ര ഗവര്‍ന്മേണ്ടോ സംസ്ഥാന ഗവര്‍ന്മേണ്ടോ, സംസ്ഥാന ഗവര്‍ന്മേണ്ടുകളോ, ഭാഗികമായി കേന്ദ്ര ഗവര്‍ന്മേണ്ടും ഒന്നോ അതിലധികമോ സംസ്ഥാന ഗവര്‍ന്മേണ്ടും ചേര്‍ന്നോ നേരിട്ടോ പരോക്ഷമായോ ഉടമസ്ഥതയും നിയന്ത്രണവും കൈക്കൊള്ളുന്നതുമായ മറ്റേതെങ്കിലും കമ്പനിക്ക്, കംപ്ട്രോളര്‍ ആന്‍ഡ്‌ ആഡിറ്റര്‍ ജനറ ല്‍ ഓഫ് ഇന്ത്യ കമ്പനി റെജിസ്റ്റ ര്‍ ചെയ്ത ദിവസത്തിനു ശേഷം അറുപതു ദിവസത്തിനുള്ളി ല്‍ ആദ്യ ആഡിറ്ററെ നിയമിക്കും. അങ്ങനെ നിയമിക്കുന്നില്ലെങ്കി ല്‍ ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാ ര്‍ അടുത്ത മുപ്പതു ദിവസത്തിനുള്ളി ല്‍ നിയമിക്കും. ബോര്‍ഡ്‌ അത്തരം ആഡിറ്ററെ നിയമിക്കുന്നതില്‍ വീഴ്ച വരുത്തുകയാണെങ്കി ല്‍, അത് കമ്പനിയുടെ അംഗങ്ങളെ അറിയിക്കുകയും അവര്‍ അറുപതു ദിവസത്തിനുള്ളി ല്‍ ഒരു അസാധാരണ പൊതുയോഗത്തി ല്‍ അത്തരം ആഡിറ്ററെ നിയമിക്കുകയും അത്തരം ആഡിറ്റര്‍ ആദ്യ വാര്‍ഷിക പൊതുയോഗം തീരുന്നത് വരെ ഓഫിസ് കൈക്കൊള്ളുകയും ചെയ്യും.

 [വ. 139 (7)]    

ഒരു ആഡിറ്ററുടെ ഏതെങ്കിലും താത്കാലിക ഒഴിവ്-

(i)                കംപ്ട്രോളര്‍ ആന്‍ഡ്‌ ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യ നിയമിക്കുന്ന ഒരു ആഡിറ്റ ര്‍ കണക്കുക ള്‍ ആഡിറ്റു ചെയ്യുന്ന കമ്പനിയല്ലാത്ത ഒരു കമ്പനിയി ല്‍ ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാ ര്‍ മുപ്പതു ദിവസത്തിനകം നികത്തുകയും , പക്ഷെ അത്തരം ഒഴിവ്‌ ഒരു ആഡിറ്ററുടെ രാജിയെത്തുടര്‍ന്നാെണങ്കി ല്‍, ബോര്‍ഡ്‌ ശുപാര്‍ശ ചെയ്തു മൂന്നു മാസത്തിനകം നടത്തുന്ന ഒരു പൊതുയോഗത്തില്‍ കമ്പനി അത്തരം നിയമനം അംഗീകരിക്കുകയും, ടി ആഡിറ്റ ര്‍ അടുത്ത വാര്‍ഷിക പൊതുയോഗം തീരുന്നത് വരെ ഓഫിസ് കൈക്കൊള്ളുകയും ചെയ്യും.

(ii)              കംപ്ട്രോളര്‍ ആന്‍ഡ്‌ ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യ നിയമിക്കുന്ന ഒരു ആഡിറ്റര്‍ കണക്കുക ള്‍ ആഡിറ്റു ചെയ്യുന്ന ഒരു കമ്പനിയി ല്‍ കംപ്ട്രോള ര്‍ ആന്‍ഡ്‌ ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യ മുപ്പതു ദിവസത്തിനകം നികത്തും.

കംപ്ട്രോളര്‍ ആന്‍ഡ്‌ ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യ അങ്ങനെ ഒഴിവ്  നികത്തുന്നില്ലെങ്കി ല്‍ ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാ ര്‍ അടുത്ത മുപ്പതു ദിവസത്തിനുള്ളി ല്‍ ഒഴിവു നികത്തും..

[വ. 139 (8)]    

ഉ.വ.(1) –ന്‍റെ വ്യവസ്ഥകള്‍ക്കും അതുപ്രകാരം നിര്‍മിച്ച ചട്ടങ്ങള്‍ക്കും  വിധേയമായി ഒരു വിരമിക്കുന്ന ആഡിറ്ററെ-

(a) പുനര്‍നിയമനത്തിന് അയാ ള്‍ അയോഗ്യനല്ലെങ്കില്‍,

(b) അയാള്‍ കമ്പനിക്ക്‌ പുനര്‍നിയമനത്തിനുള്ള വിസമ്മതത്തിന്‌ നോട്ടീസ് എഴുതി നല്‍കിയിട്ടില്ലെങ്കി ല്‍,

(c) യോഗത്തില്‍ മറ്റേതെങ്കിലും ആഡിറ്ററെ നിയമിച്ചുകൊണ്ടുള്ള
അല്ലെങ്കി
ല്‍ അയാളെ പുനര്‍നിയമിക്കില്ല എന്ന് വ്യക്തമായി വ്യവസ്ഥ ചെയ്തുകൊണ്ട് വിശേഷപ്രമേയം പാസ്സാക്കിയിട്ടില്ലെങ്കില്‍,

-ഒരു വാര്‍ഷിക പൊതുയോഗത്തി ല്‍ പുനര്‍നിയമിക്കാം.

[വ. 139 (9)]    

ഏതെങ്കിലും വാര്‍ഷിക പൊതുയോഗത്തി ല്‍ ആഡിറ്ററെ നിയമിക്കുകയോ പുനര്‍നിയമിക്കുകയോ ചെയ്തിട്ടില്ലെങ്കി ല്‍ നിലവിലുള്ള ആഡിറ്റ ര്‍ കമ്പനിയുടെ ആഡിറ്ററായി തുടരും.

[വ. 139 (10)]    

വകുപ്പ് 177 പ്രകാരം ഒരു കമ്പനി ആഡിറ്റ് കമ്മിറ്റി സംഘടിപ്പിക്കേണ്ടപ്പോ ള്‍, അത്തരം കമ്മിറ്റിയുടെ ശുപാര്‍ശക ള്‍ കണക്കിലെടുത്ത ശേഷം വേണം, ഈ വകുപ്പിലെ ഒരു ആഡിറ്ററുടെ താത്കാലിക ഒഴിവ് ഉള്‍പെടെയുള്ള എല്ലാ നിയമനങ്ങളും നടത്തുവാ ന്‍.
[വ. 139 (11)]
#CompaniesAct