Saturday, 3 January 2015

കമ്പനി നിയമം: ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന്മേ ല്‍ നടപടിക ള്‍


ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന്മേ ല്‍ നടപടിക ള്‍

വകുപ്പ് 223 പ്രകാരമുള്ള ഒരു ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടി ല്‍ നിന്നും, ഈ അദ്ധ്യായ പ്രകാരം കാര്യങ്ങളുടെ അന്വേഷണം നടത്തിയ കമ്പനിയുമായി ബന്ധപ്പെട്ടോ അഥവാ മറ്റേതെങ്കിലും ബോഡികോര്‍പ്പറേറ്റ് അഥവാ മറ്റു വ്യക്തിയുമായി ബന്ധപ്പെട്ടോ ഏതെങ്കിലും വ്യക്തി, അയാള്‍ക്ക്‌ ക്രിമിനല്‍ ബാദ്ധ്യതയുള്ള ഏതെങ്കിലും കുറ്റത്തിന് അപരാധിയാണെന്നു കേന്ദ്ര ഗവര്‍ന്മേണ്ടിനു വ്യക്തമായാ ല്‍, കുറ്റത്തിന് കേന്ദ്ര ഗവര്‍ന്മേണ്ട് അയാളെ പ്രോസിക്യൂട്ട് ചെയ്യാം, കമ്പനി അഥവാ ബോഡി കോര്‍പ്പറേറ്റിന്‍റെ ഓഫീസര്‍മാരും മറ്റു ഉദ്യോഗസ്ഥരും കേന്ദ്ര ഗവര്‍ന്മേണ്ടിനു പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട് വേണ്ട സഹായം ചെയ്യാന്‍ ചുമതലപ്പെട്ടവരായിരിക്കും.         

[വ. 224 (1)]

ഏതെങ്കിലും കമ്പനിയോ മറ്റു ബോഡി കോ ര്‍പ്പറേറ്റോ ഈ നിയമപ്രകാരം പിരിച്ചുവിടാന്‍ ബാധ്യസ്ഥമാണെങ്കില്‍, വകുപ്പ് 213 വ്യക്തമാക്കിയ ഏതെങ്കിലും പരിതസ്ഥിതികള്‍ കാരണം വകുപ്പ് 223 അനുസരിച്ചുള്ള അത്തരം ഏതെങ്കിലും റിപ്പോര്‍ട്ടി ല്‍ നിന്നും അങ്ങനെ ചെയ്യുന്നത് നല്ലതെന്ന് കേന്ദ്ര ഗവര്‍ന്മേണ്ടിനു വ്യക്തമായാ ല്‍, ട്രിബ്യുണല്‍ കമ്പനിയെയോ ബോഡി കോര്‍പ്പറേറ്റിനെയോ നേരത്തെ തന്നെ പിരിച്ചുവിടുന്നില്ലെങ്കില്‍, ഇതിനായി കേന്ദ്ര ഗവര്‍ന്മേണ്ട് അധികാരപ്പെടുത്തിയ ഏതെങ്കിലും വ്യക്തി വഴി കേന്ദ്ര ഗവര്‍ന്മേണ്ട് ട്രിബ്യുണല്‍ മുന്‍പാകെ-

(a)    അത് പിരിച്ചുവിടേണ്ടത് ധാര്‍മികവും തുല്ല്യനീതിയുമാണെന്നുള്ളതിനാ ല്‍ കമ്പനിയോ ബോഡി കോര്‍പ്പറേറ്റോ പിരിച്ചുവിടാനുള്ള ഒരു നിവേദനം;

(b)   വകുപ്പ് 241 പ്രകാരം ഒരു അപേക്ഷ; അഥവാ

(c)    രണ്ടും

ഹാജരാക്കാ ന്‍ വേണ്ടത് ചെയ്യാം.

[വ. 224 (2)]

മുന്‍പറഞ്ഞ അത്തരം ഏതെങ്കിലും റിപ്പോര്‍ട്ടി ല്‍ നിന്നും, ഈ അദ്ധ്യായ പ്രകാരം കാര്യങ്ങളുടെ അന്വേഷണം നടത്തുന്ന കമ്പനി അഥവാ ഏതെങ്കിലും ബോഡി കോര്‍പ്പറേറ്റ് പൊതു താത്പര്യ പ്രകാരം നടപടി എടുക്കണമെന്ന് കേന്ദ്ര ഗവര്‍ന്മേണ്ടിനു വ്യക്തമായാ ല്‍-

(a)    അത്തരം കമ്പനിയുടെ അഥവാ ബോഡി കോര്‍പ്പറേറ്റിന്‍റെ കാര്യങ്ങളുടെ പ്രോത്സാഹനം അല്ലെങ്കി ല്‍ രൂപീകരണം അല്ലെങ്കി ല്‍ ഭരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വഞ്ചന, മിസ്‌ഫീസാന്‍സ്, അഥവാ മറ്റു ദുര്‍നടപ്പിന് നഷ്ടപരിഹാരം വീണ്ടെടുക്കാ ന്‍; അഥവാ

(b)   അത്തരം കമ്പനി അഥവാ ബോഡി കോര്‍പ്പറേറ്റിന്‍റെ ഏതെങ്കിലും വസ്തുവകക ള്‍ തെറ്റായി പിടിച്ചുവെച്ചതോ തെറ്റായി വിനിയോഗിച്ചതോ വീണ്ടെടുക്കാ ന്‍,

-കേന്ദ്ര ഗവര്‍ന്മേണ്ടുതന്നെ അത്തരം കമ്പനി അഥവാ ബോഡി കോര്‍പ്പറേറ്റിന്‍റെ പേരി ല്‍ പിരിച്ചു വിട ല്‍ നടപടിക ള്‍ കൊണ്ടുവരാം.

[വ. 224 (3)]

ഉ.വ.(3)-ന്‍റെ വെളിച്ചത്തി ല്‍ കൊണ്ടുവന്ന ഏതെങ്കിലും നടപടികളി ല്‍ അഥവാ അതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ചെല്ല് ചിലവുകളി ല്‍ നിന്നും അത്തരം കമ്പനി അഥവാ ബോഡി കോര്‍പ്പറേറ്റ് കേന്ദ്ര ഗവര്‍ന്മേണ്ടിനെ സുരക്ഷിതമാക്കണം.

[വ. 224 (4)]

ഒരു ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടി ല്‍ ഒരു കമ്പനിയി ല്‍ വഞ്ചന നടന്നു എന്നും അത്തരം വഞ്ചന മൂലം കമ്പനിയുടെ ഏതെങ്കിലും ഡയറക്ട ര്‍, താക്കോല്‍ ഭരണ ഉദ്യോഗസ്ഥ ര്‍, മറ്റു ഓഫീസര്‍, അഥവാ മറ്റേതെങ്കിലും വ്യക്തി അഥവാ സ്ഥാപനം, അന്യായമായ ലാഭം അഥവാ നേട്ടം ഏതെങ്കിലും ആസ്തിയുടെ വസ്തുവകകളുടെ അഥവാ പണത്തിന്‍റെ രൂപത്തില്‍ അഥവാ മറ്റു വിധത്തി ല്‍ എടുത്തു എന്നും പറയുമ്പോള്‍ കേന്ദ്ര ഗവര്‍ന്മേണ്ട് ട്രിബ്യുണ ല്‍ മുന്‍പാകെ അത്തരം ആസ്തി, വസ്തുവക, അഥവാ പണം, ഏതാണോ അത് വസൂലാക്കാ ന്‍ വേണ്ടതായ ഉത്തരവുകള്‍ക്ക് വേണ്ടിയും അത്തരം ഡയറക്ട ര്‍, താക്കോല്‍ ഭരണ ഉദ്യോഗസ്ഥ ര്‍, മറ്റു ഓഫീസര്‍, അഥവാ മറ്റു വ്യക്തി  പരിധിയില്ലാത്ത ബാദ്ധ്യതയ്ക്ക് വ്യക്തിപരമായി ബാദ്ധ്യസ്ഥനാണെന്നു വരുത്താനും ഒരു അപേക്ഷ ഫയ ല്‍ ചെയ്യാം.

[വ. 224 (5)]

#CompaniesAct

Friday, 2 January 2015

കമ്പനി നിയമം: ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട്


ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട്

ഈ അദ്ധ്യായ പ്രകാരം നിയമിക്കപ്പെട്ട ഒരു ഇന്‍സ്പെക്ടര്‍ക്ക് തന്നെയോ കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ നിര്‍ദ്ദേശപ്രകാരമോ ആ ഗവര്‍ന്മേണ്ടിനു ഇടക്കാല റിപ്പോര്‍ട്ടുക ള്‍ സമര്‍പ്പിക്കാം, അന്വേഷണം അവസാനിക്കുമ്പോ ള്‍ കേന്ദ്ര ഗവര്‍ന്മേണ്ടിന്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.

[വ. 223 (1)]

ഉ.വ.(1) അനുസരിച്ചുള്ള ഓരോ റിപ്പോര്‍ട്ടും, അത് എഴുതിയതോ പ്രിന്‍റ് ചെയ്തതോ എന്നുള്ളത് കേന്ദ്ര ഗവ ര്‍ന്മേണ്ടിന്‍റെ നിര്‍ദ്ദേശപ്രകാരം, ആയിരിക്കും.

[വ. 223 (2)]

ഉ.വ.(1) അനുസരിച്ചുള്ള ഓരോ റിപ്പോര്‍ട്ടിന്‍റെയും ഒരു പകര്‍പ്പ്, അതിനുവേണ്ടി കേന്ദ്ര ഗവ ര്‍ന്മേണ്ടിന് അപേക്ഷ സമര്‍പ്പിച്ചു നേടാം.

[വ. 223 (3)]

ഈ അദ്ധ്യായ പ്രകാരം നിയമിക്കപ്പെട്ട ഏതെങ്കിലും ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട് ആധികാരികമാക്കുന്നത്-

(a)    കാര്യങ്ങളുടെ അന്വേഷണം നടത്തപ്പെട്ട കമ്പനിയുടെ സീല്‍, ഉണ്ടെങ്കില്‍ ; അഥവാ

(b)   ഇന്ത്യന്‍ തെളിവ് നിയമം, 1872, വകുപ്പ് 76 വ്യവസ്ഥ ചെയ്തപോലെ, റിപ്പോര്‍ട്ട് അധീനതയിലുള്ള ഒരു പബ്ലിക് ഓഫീസറുടെ ഒരു സര്‍ട്ടിഫിക്കറ്റ്,

-വഴിയായിരിക്കും, കൂടാതെ റിപ്പോര്‍ട്ടി ല്‍ ഉള്‍കൊണ്ടിരിക്കുന്ന ഏതെങ്കിലും കാര്യവുമായി ബന്ധപ്പെട്ട് തെളിവായി ഏതെങ്കിലും നിയമനടപടികളില്‍ റിപ്പോര്‍ട്ട് അംഗീകരിക്കപ്പെടും.

† കമ്പനി (ഭേദഗതി) നിയമം 2015 (21/2015) പ്രകാരം ചേര്‍ത്തത്

[വ. 223 (4)]

വകുപ്പ് 212 വ്യക്തമാക്കിയ റിപ്പോര്‍ട്ടിന് ഈ വകുപ്പിലുള്ള ഒന്നും ബാധകമല്ല.

[വ. 223 (5)]

#CompaniesAct       

കമ്പനി നിയമം: സെക്യുരിറ്റികള്‍ക്ക് നിയന്ത്രണം ചുമത്തുമ്പോ ള്‍


സെക്യുരിറ്റികള്‍ക്ക് നിയന്ത്രണം ചുമത്തുമ്പോ ള്‍

വകുപ്പ് 216 അനുസരിച്ചുള്ള ഏതെങ്കിലും അന്വേഷണവുമായി ബന്ധപ്പെട്ടോ, ഇതിനായി ഏതെങ്കിലും വ്യക്തിയുടെ ഒരു പരാതിയിന്മേലോ, ഒരു കമ്പനി ഇറക്കിയ അഥവാ ഇറക്കാനുള്ള ഏതെങ്കിലും സെക്യുരിറ്റികളുടെ സംഗതമായ വിവരങ്ങള്‍ കണ്ടുപിടിക്കാ ന്‍ തക്ക കാരണമുണ്ടെന്ന് ട്രിബ്യുണലിന് വ്യക്തമായാ ല്‍, അതിനു യുക്തമെന്നു തോന്നുന്ന ചില നിയന്ത്രണങ്ങള്‍ ചുമത്താതെ അത്തരം വിവരങ്ങള്‍ കണ്ടുപിടിക്കാനാവില്ലെന്ന് ട്രിബ്യുണലിന് അഭിപ്രായമുണ്ടെങ്കി ല്‍, ട്രിബ്യുണല്‍, ഉത്തരവ് വഴി, ഉത്തരവി ല്‍ വ്യക്തമാക്കിയ മൂന്നു വര്‍ഷത്തിലധികരിക്കാതെയുള്ള ഒരു കാലത്തേക്ക് അതിനു യുക്തമെന്നു തോന്നുന്ന നിയന്ത്രണങ്ങള്‍ സെക്യുരിറ്റികള്‍ക്ക് ബാധകമാകുമെന്ന് നിര്‍ദ്ദേശിക്കാം.

[വ. 222 (1)]

ഉ.വ.(1) അനുസരിച്ചുള്ള ട്രിബ്യുണലിന്‍റെ ഉത്തരവിനു വിരുദ്ധമായി ഏതെങ്കിലും കമ്പനിയുടെ സെക്യുരിറ്റിക ള്‍ ഇറക്കുകയോ,   കൈമാറ്റം ചെയ്യുകയോ, നടപടിയെടുക്കുകയോ ചെയ്യുന്നെങ്കി ല്‍, കമ്പനി ഒരു ലക്ഷം രൂപായില്‍ കുറയാതെ എന്നാ ല്‍ ഇരുപത്തഞ്ചു ലക്ഷം രൂപാ വരെ പിഴയും വീഴ്ച വരുത്തിയ കമ്പനിയുടെ ഓരോ ഓഫീസറും ആറു മാസം വരെ ജയില്‍വാസത്തിനും ഇരുപത്തയ്യായിരം രൂപായി ല്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാവരെ പിഴയും ചിലപ്പോ ള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.

[വ. 222 (2)]

#CompaniesAct       

കമ്പനി നിയമം: ആസ്തിക ള്‍ മരവിപ്പിക്കുമ്പോ ള്‍


അന്വേഷണത്തില്‍ കമ്പനിയുടെ ആസ്തിക ള്‍ മരവിപ്പിക്കുമ്പോ ള്‍

കേന്ദ്ര ഗവര്‍ന്മേണ്ട് അതിനു നല്‍കിയ ഒരു റഫറന്‍സിലോ, ഈ അദ്ധ്യായ പ്രകാരം കമ്പനിയുടെ കാര്യങ്ങളിലേക്കുള്ള ഏതെങ്കിലും അന്വേഷണങ്ങളുമായി ബന്ധപ്പെട്ടോ വകുപ്പ് 244 (1) വ്യക്തമാക്കുന്നത്ര എണ്ണം അംഗങ്ങളുടെ, അഥവാ കമ്പനിയി ല്‍ നിന്നും ഒരു ലക്ഷം ‘തുക’ കിട്ടാനുള്ള ഒരു ഉത്തമര്‍ണന്‍റെ, അഥവാ മറ്റേതെങ്കിലും വ്യക്തിയുടെ,  ഏതെങ്കിലും പരാതിയിന്മേലോ, കമ്പനിയുടെയോ അതിന്‍റെ ഓഹരി ഉടമകളുടെയോ ഉത്തമര്‍ണരുടെയോ താത്പര്യത്തിന് കോട്ടം തട്ടുന്ന വിധത്തില്‍ കമ്പനിയുടെ ഫണ്ടുകള്‍, ആസ്തികള്‍, വസ്തുവകകള്‍ നീക്കം ചെയ്യാനോ, കൈമാറ്റം ചെയ്യാനോ, തീറെഴുതാനോ സാധ്യതയുണ്ടെന്ന് വിശ്വസിക്കാന്‍ തക്ക കാരണമുണ്ടെന്നു ട്രിബ്യുണലിന് വ്യക്തമാകുന്നെങ്കി ല്‍, അഥവാ പൊതു താത്പര്യത്തിനു വേണ്ടി അത് ഉത്തരവ് വഴി അത്തരം നീക്കം ചെയ്യലോ, കൈമാറ്റം ചെയ്യലോ, തീറെഴുതലോ ഉത്തരവി ല്‍ വ്യക്തമാക്കിയത് പോലെ മൂന്നു വര്‍ഷത്തി ല്‍ കൂടാത്ത ഒരു കാലത്തേക്ക് നടക്കാന്‍ പാടില്ലെന്നും അല്ലെങ്കി ല്‍ ട്രിബ്യുണലിന് യുക്തമെന്നു തോന്നുന്ന നിയന്ത്രണങ്ങള്‍ക്കും ഉപാധികള്‍ക്കും വിധേയമായി നടത്താമെന്നും നിര്‍ദ്ദേശിക്കാം.

[വ. 221 (1)]

ഉ.വ.(1) അനുസരിച്ചുള്ള ട്രിബ്യുണലിന്‍റെ ഉത്തരവിനു വിരുദ്ധമായി കമ്പനിയുടെ ഫണ്ടുക ള്‍, ആസ്തികള്‍, വസ്തുവകകള്‍ നീക്കം ചെയ്യുകയോ, കൈമാറ്റം ചെയ്യുകയോ, തീറെഴുതുകയോ ചെയ്യുന്നെങ്കി ല്‍, കമ്പനി ഒരു ലക്ഷം രൂപായില്‍ കുറയാതെ എന്നാ ല്‍ ഇരുപത്തഞ്ചു ലക്ഷം രൂപാ വരെ പിഴയും വീഴ്ച വരുത്തിയ കമ്പനിയുടെ ഓരോ ഓഫീസറും മൂന്നു വര്‍ഷം വരെ ജയില്‍വാസത്തിനും അന്‍പതിനായിരം രൂപായി ല്‍ കുറയാതെ എന്നാല്‍ അഞ്ചു ലക്ഷം രൂപാവരെ പിഴയും ചിലപ്പോ ള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.

[വ. 221 (2)]

#CompaniesAct

Thursday, 1 January 2015

കമ്പനി നിയമം: ഇന്‍സ്പെക്ട ര്‍ പ്രമാണങ്ങ ള്‍ പിടിച്ചെടുക്കുമ്പോ ള്‍


ഇന്‍സ്പെക്ട ര്‍ പ്രമാണങ്ങ ള്‍ പിടിച്ചെടുക്കുമ്പോ ള്‍

ഈ അദ്ധ്യായപ്രകാരം ഒരു അന്വേഷണം നടക്കുമ്പോള്‍ ഏതെങ്കിലും കമ്പനി അഥവാ ബോഡി കോര്‍പ്പറേറ്റ് അഥവാ അത്തരം കമ്പനിയുടെ മാനേജിംഗ് ഡയറക്ട ര്‍ അഥവാ മാനേജരുടെ അഥവാ ബന്ധപ്പെട്ട ബുക്കുകളും പേപ്പറുകളും നശിപ്പിക്കാനോ വികലമാക്കാനോ തിരുത്താനോ കൃത്രിമപ്പെടുത്താനോ അഥവാ ഒളിപ്പിക്കാനോ സാധ്യതയുണ്ടെന്ന് ഇന്‍സ്പെക്ടര്‍ക്ക് വിശ്വസിക്കാ ന്‍ തക്ക കാരണമുണ്ടെങ്കി ല്‍ ഇന്‍സ്പെക്ട ര്‍,            

(a)    അത്തരം ബുക്കുകളും പേപ്പറുകളും  സൂക്ഷിക്കുന്ന സ്ഥലം അഥവാ സ്ഥലങ്ങളില്‍ വേണ്ടത്ര സഹായത്തോടെ വേണ്ടപോലെയും വിധത്തിലും പ്രവേശിക്കുകയും;

(b)   കമ്പനിയെ അതിന്‍റെതന്നെ ചിലവി ല്‍ അത്തരം ബുക്കുകളി ല്‍ നിന്നും പേപ്പറുകളി ല്‍ നിന്നും പകര്‍പ്പുകളോ കുറിപ്പുകളോ എടുക്കാ ന്‍ അനുവദിച്ച ശേഷം അദ്ദേഹത്തിന്‍റെ അന്വേഷണത്തിന്‍റെ ആവശ്യങ്ങള്‍ക്ക്  അവശ്യമെന്ന് അദ്ദേഹം പരിഗണിക്കുന്ന അത്തരം ബുക്കുകളും പേപ്പറുകളും പിടിച്ചെടുക്കുകയും ചെയ്യും.

[വ. 220 (1)]

ഈ വകുപ്പ് പ്രകാരം പിടിച്ചെടുത്ത ബുക്കുകളും പേപ്പറുകളും ഇന്‍സ്പെക്ട ര്‍, അദ്ദേഹം അവശ്യമെന്നു പരിഗണിക്കുന്ന അന്വേഷണാവസാനം വരെയുള്ള ഒരു കാലാവധി കഴിഞ്ഞുപോകാതെ തന്‍റെ അധീനതയി ല്‍ സൂക്ഷിക്കുകയും അതിനുശേഷം അവ ആരുടെ അധീനത അഥവാ അധികാരത്തില്‍ നിന്നാണോ പിടിച്ചെടുത്തത് ആ കമ്പനി അഥവാ ബോഡി കോര്‍പ്പറേറ്റ് അഥവാ സാഹചര്യം പോലെ മാനേജിംഗ് ഡയറക്ട ര്‍ അഥവാ മാനേജ ര്‍ അഥവാ മറ്റേതെങ്കിലും വ്യക്തിക്ക് അവ തിരികെ നല്‍കുകയും ചെയ്യും:

ഇന്‍സ്പെക്ട ര്‍ മുന്‍പറഞ്ഞ പോലെ അത്തരം ബുക്കുകളും പേപ്പറുകളും തിരികെ നല്‍കുന്നതിനു മുന്‍പ് അവയി ല്‍ അഥവാ ഏതെങ്കിലും ഭാഗത്ത് നിന്നും പകര്‍പ്പുകളോ കുറിപ്പുകളോ എടുക്കുകയും അവയി ല്‍ അടയാളങ്ങ ള്‍ വെയ്ക്കുകയും അദ്ദേഹത്തിനു യുക്തമെന്നു തോന്നുന്ന വിധത്തില്‍ കൈകാര്യം ചെയ്യുകയും ചെയ്യും.

[വ. 220 (2)]

തിരച്ചിലിനും പിടിച്ചെടുക്കലുകള്‍ക്കും ക്രിമിന ല്‍ നടപടി നിയമം 1973-ലുള്ള വ്യവസ്ഥക ള്‍ ഈ വകുപ്പിലെ ഓരോ തിരച്ചിലിനും പിടിച്ചെടുക്കലുകള്‍ക്കും  അങ്ങനെതന്നെ ബാധകമാണ്.

[വ. 220 (3)]

#CompaniesAct