Friday, 5 December 2014

കമ്പനി നിയമം: ആഡിറ്റ് കമ്മിറ്റി


ആഡിറ്റ് കമ്മിറ്റി

ഓരോ ലിസ്റ്റഡ് കമ്പനിയുടെയും  മറ്റു നിര്‍ദ്ദേശിച്ച ശ്രേണി അഥവാ ശ്രേണികളിലുള്ള കമ്പനികളുടെയും  ഡയറക്ടര്‍മാരുടെ ബോര്‍ഡ്‌ ഒരു ആഡിറ്റ് കമ്മിറ്റി രൂപീകരിക്കണം.

[വ. 177 (1)]

കുറഞ്ഞത്‌ മൂന്നു ഡയറക്ടര്‍മാ ര്‍ വേണ്ട ആഡിറ്റ് കമ്മിറ്റിയി ല്‍ സ്വതന്ത്ര ഡയറക്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുണ്ടായിരിക്കും:

ചെയര്‍ പേഴ്സ ന്‍ ഉള്‍പെടെ ആഡിറ്റ് കമ്മിറ്റിയി ലെ ഭൂരിപക്ഷം അംഗങ്ങളും സാമ്പത്തിക വിവരണം വായിക്കാനും ഗ്രഹിക്കാനും കഴിവുള്ളവരായിരിക്കണം.

[വ. 177 (2)]

ഈ നിയമം തുടങ്ങുന്നതിനു മുന്‍പ് നിലവിലുണ്ടായിരുന്ന ഒരു കമ്പനിയുടെ ഓരോ ആഡിറ്റ് കമ്മിറ്റിയും അങ്ങനെ തുടങ്ങി ഒരു വര്‍ഷത്തിനകം ഉ.വ.(2) പ്രകാരം പുനഃസംഘടിപ്പിക്കണം.

[വ. 177 (3)]

താഴെപ്പറയുന്നവ ഉള്‍പെടെ ബോര്‍ഡ്‌ എഴുതി നല്‍കുന്ന പ്രവര്‍ത്തന നിബന്ധനക ള്‍ അനുസരിച്ച് ആഡിറ്റ് കമ്മിറ്റി പ്രവര്‍ത്തിക്കണം-

(i)                കമ്പനിയുടെ ആഡിറ്റര്‍മാരുടെ നിയമന ശുപാര്‍ശ, വേതനം, നിയമനവ്യവസ്ഥകള്‍;

(ii)              ആഡിറ്ററുടെ സ്വാതന്ത്ര്യം, നിര്‍വഹണം, ആഡിറ്റ് പ്രക്രിയയുടെ കാര്യക്ഷമത എന്നിവയുടെ അവലോകനവും മേല്‍നോട്ടവും;

(iii)            സാമ്പത്തിക വിവരണവും അതിന്മേലുള്ള ആഡിറ്ററുടെ റിപ്പോര്‍ട്ടും പരിശോധിക്കുന്നത്;

(iv)            ബന്ധുക്കളായ കക്ഷികളുമായി കമ്പനിയുടെ ഇടപാടുകള്‍ അംഗീകരിക്കുന്നതും അഥവാ പിന്നീട് പരിവര്‍ത്തനം വരുത്തുന്നതും;

എന്നാല്‍ കമ്പനി ഏര്‍പ്പെടാ ന്‍ ഉദ്ദേശിക്കുന്ന ബന്ധുക്കളായ കക്ഷികളുമായുള്ള ഇടപാടുക ള്‍ക്ക് നിര്‍ദ്ദേശിച്ച ഉപാധികള്‍ക്ക് വിധേയമായി ആഡിറ്റ് കമ്മിറ്റിക്ക് സര്‍വസമ്മതം ഉണ്ടാക്കാം.

† കമ്പനി (ഭേദഗതി) നിയമം 2015 (21/2015) പ്രകാരം ചേര്‍ത്തത്


(v)              കമ്പനികള്‍ തമ്മിലുള്ള കടങ്ങളും നിക്ഷേപങ്ങളും സൂക്ഷ്മ നിരീക്ഷണം നടത്തുന്നത്;

(vi)            ആവശ്യമുള്ളപ്പോഴെല്ലാം കമ്പനിയുടെ ആസ്തികളും ഉദ്യമങ്ങളും മൂല്യനിര്‍ണ്ണയം നടത്തുന്നത്;

(vii)          ആഭ്യന്തര സാമ്പത്തിക നിയന്ത്രണങ്ങളും റിസ്ക്‌ മാനേജ്മെന്‍റ് പദ്ധതികളും വിലയിരുത്തുന്നത്;

(viii)        പൊതു ഓഫറുകള്‍ വഴി സമാഹരിച്ചിട്ടുള്ള ധനത്തിന്‍റെ ഉപയോഗം മേല്‍നോട്ടവും മറ്റു ബന്ധപ്പെട്ട കാര്യങ്ങളും;

[വ. 177 (4)]

ബോര്‍ഡിന് സമര്‍പ്പിക്കുന്നതിനു മുന്‍പായി സാമ്പത്തിക വിവരണത്തിന്‍റെ അവലോകനവും ആഡിറ്ററുടെ നിരീക്ഷണങ്ങളും ഉള്‍പെടെ ആഭ്യന്തര നിയന്ത്രണ സംവിധാനങ്ങളെയും ആഡിറ്റ് പരിധികളെയും പറ്റി ആഡിറ്ററുടെ അഭിപ്രായങ്ങ ള്‍ ആഡിറ്റ് കമ്മിറ്റി ആവശ്യപ്പെടുകയും ബന്ധപ്പെട്ട ഏതെങ്കിലും കാര്യങ്ങളെക്കുറിച്ച് ആഭ്യന്തര, സ്റ്റാറ്റ്യൂറ്ററി ആഡിറ്റര്‍മാരോടും കമ്പനിയുടെ മാനേജ്മെന്‍റിനോടും ചര്‍ച്ച നടത്തുകയും ചെയ്യും.

 [വ. 177 (5)]

ഉപവകുപ്പ് നാലില്‍ വ്യക്തമാക്കിയതോ ബോര്‍ഡ്‌ അതിനോട് നിര്‍ദ്ദേശിച്ചതോ ആയ ഏതെങ്കിലും കാര്യങ്ങളുമായി ബന്ധപ്പെട്ട്‌ ആഡിറ്റ് കമ്മിറ്റിക്ക് അന്വേഷണം നടത്താ ന്‍ അധികാരം ഉണ്ടായിരിക്കും, മാത്രമല്ല അതിനായി ബാഹ്യ കേന്ദ്രങ്ങളി ല്‍ നിന്നും വിദഗ്ദ്ധ അഭിപ്രായങ്ങ ള്‍ തേടുന്നതിന് അധികാരവും കമ്പനിയുടെ രേഖകളിലുള്ള വിവരങ്ങളി ല്‍ മുഴുവന്‍ അഭിഗമ്യതയും ഉണ്ടായിരിക്കും.

  [വ. 177 (6)]

ആഡിറ്റ് കമ്മിറ്റിയുടെ യോഗങ്ങളി ല്‍ അത് ആഡിറ്റ് റിപ്പോര്‍ട്ട് പരിഗണിക്കുമ്പോള്‍ ഒരു കമ്പനിയുടെ ആഡിറ്റര്‍മാര്‍ക്കും താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥര്‍ക്കും കേള്‍വിക്ക് അവകാശം ഉണ്ടായിരിക്കും, പക്ഷേ വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.

[വ. 177 (7)]

വകുപ്പ് 134 (3) പ്രകാരമുള്ള ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് ഒരു ആഡിറ്റ് കമ്മിറ്റിയുടെ കൂട്ട് വെളിപ്പെടുത്തുകയും ആഡിറ്റ് കമ്മിറ്റിയുടെ ഏതെങ്കിലും ശുപാര്‍ശ ബോര്‍ഡ്‌ സ്വീകരിച്ചില്ലെങ്കി ല്‍ അത് കാരണങ്ങ ള്‍ സഹിതം റിപ്പോര്‍ട്ടി ല്‍ വെളിപ്പെടുത്തുകയും ചെയ്യും.

[വ. 177 (8)]

ഓരോ ലിസ്റ്റഡ് കമ്പനിയും  മറ്റു നിര്‍ദ്ദേശിച്ച ശ്രേണി അഥവാ ശ്രേണികളിലുള്ള കമ്പനികളും നിര്‍ദ്ദേശിച്ച വിധത്തിലുള്ള ആത്മാര്‍ത്ഥമായ ഉത്കണ്ഠകള്‍ റിപ്പോര്‍ട്ട് ചെയ്യാ ന്‍ ഡയറക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടേയും ഒരു ജാഗരൂകഘടന സ്ഥാപിക്കണം.

[വ. 177 (9)]

ഉ.വ.(9) പ്രകാരമുള്ള ജാഗരൂകഘടന, അത്തരം ഘടന ഉപയോഗപ്പെടുത്തുന്ന വ്യക്തികളുടെ പീഡനത്തിനെതിരായി വേണ്ടത്ര മുന്‍കരുതലുക ള്‍ എടുക്കണം. യുക്തവും അസാധാരണവുമായ സ്ഥിതിഗതികളി ല്‍ ആഡിറ്റ് കമ്മിറ്റിയുടെ ചെയ ര്‍ പേഴ്സനോട് നേരിട്ട് ബന്ധപ്പെടാന്‍ അവസരം ഒരുക്കണം:

അത്തരം ഘടനയുടെ സ്ഥാപനത്തിന്‍റെ വിവരങ്ങ ള്‍ ഉണ്ടെങ്കില്‍ അതിന്‍റെ വെബ്സൈറ്റിലും ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിലും കമ്പനി വെളിപ്പെടുത്തണം.

[വ. 177 (10)]

#CompaniesAct

Thursday, 4 December 2014

കമ്പനി നിയമം: നിയമനത്തിലെ ദോഷം


നിയമനത്തിലെ ദോഷം

ഏതെങ്കിലും ദോഷം അഥവാ അയോഗ്യത മൂലം നിയമനം അസാധുവായെന്നോ, കമ്പനിയുടെ ആര്‍ട്ടിക്കിള്‍സിലോ ഈ നിയമത്തിലോ ഉള്ള ഏതെങ്കിലും വ്യവസ്ഥ വഴി നിയമനം അവസാനിപ്പിച്ചു എന്നോ പിന്നീട് ശ്രദ്ധയില്‍പ്പെട്ടാലും ഒരു വ്യക്തി ഒരു ഡയറക്ട ര്‍ ആയി ചെയ്ത പ്രവര്‍ത്തി അസാധുവായി പരിഗണിക്കപ്പെടുന്നില്ല:

കമ്പനി അയാളുടെ നിയമനം അസാധുവായെന്നോ അവസാനിപ്പിച്ചു എന്നോ കണ്ടെത്തിയ ശേഷം ഡയറക്ട ര്‍ ചെയ്ത ഏതെങ്കിലും പ്രവര്‍ത്തികള്‍ക്ക് ഈ വകുപ്പിലുള്ള ഒന്നും സാധുത നല്‍കുന്നതായി പരിഗണിക്കപ്പെടുന്നില്ല.

[വ. 176 ]

#CompaniesAct

കമ്പനി നിയമം: വിതരണം വഴി പ്രമേയം


വിതരണം വഴി പ്രമേയം
പ്രമേയത്തിന്‍റെ നക്ക ല്‍, അതിനു വേണ്ട പേപ്പറുകള്‍ സഹിതം എല്ലാ ഡയറക്ടര്‍മാര്‍ക്കും അഥവാ കമ്മിറ്റി അംഗങ്ങള്‍ക്കും നിര്‍ദ്ദേശിച്ച വിധത്തില്‍ കമ്പനിയി ല്‍ റജിസ്റ്റ ര്‍ ചെയ്ത ഇന്ത്യയിലെ മേല്‍വിലാസത്തി ല്‍ കൈവശം നല്‍കിയോ, തപാലിലോ, ക്യുറിയറിലോ മറ്റു ഇലക്ട്രോണിക്കലായോ അയയ്ക്കുകയും പ്രമേയത്തി ല്‍ വോട്ടു ചെയ്യാ ന്‍ അവകാശമുള്ള ഭൂരിപക്ഷം ഡയറക്ടര്‍മാരും അഥവാ അംഗങ്ങളും അംഗീകരിക്കുകയും ചെയ്യാതെ ഒരു പ്രമേയവും ബോര്‍ഡോ കമ്മിറ്റിയോ വിതരണം വഴി പാസ്സാക്കിയതായി പരിഗണിക്കുകയില്ല:

ആകെ ഡയറക്ടര്‍മാരുടെ എണ്ണത്തി ല്‍ മൂന്നിലൊന്നി ല്‍ കുറയാത്തവ ര്‍ വിതരണത്തിലുള്ള ഏതെങ്കിലും പ്രമേയം ഒരു യോഗത്തില്‍ തീരുമാനിക്കണം എന്നാവശ്യപ്പെട്ടാ ല്‍ ചെയര്‍പേഴ്സ ന്‍ പ്രമേയം ബോര്‍ഡിന്‍റെ ഒരു യോഗത്തി ല്‍ തീരുമാനത്തിന് വെയ്ക്കണം.

[വ. 175 (1)]

ഉ.വ.(1) പ്രകാരമുള്ള ഒരു പ്രമേയം പിന്നീടുള്ള ബോര്‍ഡിന്‍റെയോ കമ്മിറ്റിയുടെയോ ഒരു യോഗത്തി ല്‍ ശ്രദ്ധയില്‍ എടുക്കുകയും ആ യോഗത്തിന്‍റെ മിനിറ്റ്സി ല്‍ ഉള്‍പെടുത്തുകയും വേണം.

[വ. 175 (2)]

#CompaniesAct

Wednesday, 3 December 2014

കമ്പനി നിയമം: ബോര്‍ഡ്‌ യോഗങ്ങ ള്‍ - ക്വോറം


ബോര്‍ഡ്‌ യോഗങ്ങ ള്‍: ക്വോറം

ഒരു കമ്പനിയുടെ ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാരുടെ ഒരു യോഗത്തിന്‍റെ ക്വോറം ആകെ എണ്ണത്തിന്‍റെ മൂന്നി ല്‍ ഒന്നോ അഥവാ രണ്ടു ഡയറക്ടര്‍മാരോ ഏതാണോ കൂടുത ല്‍ അതായിരിക്കും, കൂടാതെ വീഡിയോ കോണ്‍ഫെറെന്‍സിംഗ് മുഖേനയോ, നിര്‍ദ്ദേശിച്ച മറ്റു ഓഡിയോ വിഷ്വല്‍ മാര്‍ഗങ്ങളിലൂടെയോ ഡയറക്ടര്‍മാ ര്‍ പങ്കെടുക്കുന്നെങ്കി ല്‍ ഈ ഉപവകുപ്പില്‍ ക്വോറത്തിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി അതും കണക്കിലെടുക്കും.

[വ. 174 (1)]

ബോര്‍ഡി ല്‍ ഒഴിവ് വരുന്നത് കണക്കാക്കാതെ, തുടരുന്ന ഡയറക്ടര്‍മാര്‍ക്ക് പ്രവര്‍ത്തിക്കാം. പക്ഷേ, അവരുടെ എണ്ണം ബോര്‍ഡിന്‍റെ ഒരു യോഗത്തിനുവേണ്ടി നിയമം നിശ്ചയിച്ച ക്വോറത്തി ല്‍ കുറയുന്നെങ്കി ല്‍ തുടരുന്ന ഡയറക്ടര്‍മാ ര്‍ അഥവാ ഡയറക്ട ര്‍, ഡയറക്ടര്‍മാരുടെ എണ്ണം നിശ്ചയിച്ച ക്വോറത്തില്‍ എത്തിയ്ക്കാ ന്‍ വേണ്ടി  അല്ലെങ്കി ല്‍ കമ്പനിയുടെ ഒരു പൊതുയോഗം വിളിക്കാന്‍ വേണ്ടി മാത്രം  പ്രവര്‍ത്തിക്കുകയും ചെയ്യണം, മറ്റൊന്നും ചെയ്തുകൂടാ.

[വ. 174 (2)]

എപ്പോഴെങ്കിലും തത്പരരായ ഡയറക്ടര്‍മാരുടെ എണ്ണം ആകെ ഡയറക്ടര്‍ ബോര്‍ഡിന്‍റെ എണ്ണത്തിന്‍റെ രണ്ടി ല്‍ മൂന്നു ഭാഗത്തി ല്‍ കൂടുതലോ തുല്ല്യമോ ആകുന്നെങ്കി ല്‍, ആ സമയം, യോഗത്തില്‍ സംബന്ധിക്കുന്ന തത്പരരല്ലാത്ത രണ്ടി ല്‍ കുറയാത്ത ഡയറക്ടര്‍മാരുടെ എണ്ണം ക്വോറമായിരിക്കും.

വിശദീകരണം: ഈ ഉപവകുപ്പിന്‍റെ അവശ്യങ്ങള്‍ക്ക് വേണ്ടി ‘തത്പരനായ ഡയറക്ടര്‍’ എന്നാ ല്‍ വകുപ്പ് 184 (2) അര്‍ത്ഥമാക്കുന്ന ഡയറക്ട ര്‍ ആണ്.

[വ. 174 (3)]

ക്വോറമില്ലാത്തതിനാല്‍ ബോര്‍ഡിന്‍റെ ഒരു യോഗം നടത്താനായില്ലെങ്കി ല്‍, കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് മറ്റു വിധത്തി ല്‍ വ്യവസ്ഥ
ചെയ്തിട്ടില്ലെങ്കി
ല്‍, യോഗം അടുത്തയാഴ്ച അതേ ദിവസം, അതേ സ്ഥലം, അതേ സമയത്തേക്ക് അഥവാ ആ ദിവസം ദേശീയ അവധിയാണെങ്കി ല്‍ തൊട്ടടുത്ത ദേശീയ അവധിയല്ലാത്ത ദിവസം അതേ സ്ഥലം, അതേ സമയത്തേക്ക് സ്വയമേവ പിരിയും.

വിശദീകരണം: ഈ വകുപ്പിന്‍റെ അവശ്യങ്ങള്‍ക്ക് വേണ്ടി-

(i)                ഒരു  എണ്ണത്തിന്‍റെ ഭിന്ന അംശം ഒന്ന് എന്ന് പൂര്‍ണമാക്കും.

(ii)              ഒഴിവുള്ള ഡയറക്ടര്‍മാരുടെ സ്ഥാനങ്ങ ള്‍ ആകെ എണ്ണത്തി ല്‍ കൂട്ടില്ല.

[വ. 174 (4)]

#CompaniesAct

Tuesday, 2 December 2014

കമ്പനി നിയമം: ബോര്‍ഡ്‌ യോഗങ്ങ ള്‍


അദ്ധ്യായം പന്ത്രണ്ട്

ഡയറക്ടര്‍മാരുടെ യോഗങ്ങളും അധികാരങ്ങളും

ബോര്‍ഡ്‌ യോഗങ്ങ ള്‍

ഓരോ കമ്പനിയും അതിന്‍റെ രൂപീകരണ ദിനം മുത ല്‍ മുപ്പതു ദിവസത്തിനുള്ളില്‍ ഡയറക്ടര്‍ ബോര്‍ഡിന്‍റെ ആദ്യ യോഗം നടത്തണം, അതിനു ശേഷം അടുത്തടുത്ത രണ്ടു ബോര്‍ഡ്‌ യോഗങ്ങ ള്‍ തമ്മി ല്‍ നൂറ്റി ഇരുപതു ദിവസത്തില്‍ കൂടുത ല്‍ ഇടവേള വരാത്ത വിധത്തി ല്‍ ഓരോ വര്‍ഷവും ബോര്‍ഡ്‌ യോഗങ്ങ ള്‍ കുറഞ്ഞത്‌ നാലെണ്ണം എങ്കിലും നടത്തണം.

ഈ ഉപവകുപ്പിലെ വ്യവസ്ഥക ള്‍ ഏതെങ്കിലും ശ്രേണി അഥവാ വിവരണത്തിലുള്ള കമ്പനികള്‍ക്ക് ബാധകമല്ലെന്നോ, വിജ്ഞാപനത്തിലൂടെ വ്യക്തമാക്കിയ മറ്റു ഒഴിവുക ള്‍, മാറ്റങ്ങള്‍, അഥവാ ഉപാധികള്‍ക്ക് വിധേയമായി ബാധകമാണ് എന്നോ കേന്ദ്ര ഗവര്‍ന്മേണ്ടിനു വിജ്ഞാപനത്തിലൂടെ നിര്‍ദ്ദേശിക്കാം.

 [വ. 173 (1)]

ഡയറക്ടര്‍മാ ര്‍ ഒരു ബോര്‍ഡ്‌ യോഗത്തി ല്‍ പങ്കെടുക്കുന്നത് നേരിട്ടോ, വീഡിയോ കോണ്‍ഫെറെന്‍സിംഗ് മുഖേനയോ, നിര്‍ദ്ദേശിച്ച മറ്റു ഓഡിയോ വിഷ്വല്‍ മാര്‍ഗങ്ങളിലൂടെയോ, ഡയറക്ടര്‍മാ ര്‍ പങ്കെടുക്കുന്നത് റെക്കോര്‍ഡ്‌ ചെയ്യാനും തിരിച്ചറിയാനും ദിവസവും സമയവും ഉള്‍പെടെ അത്തരം യോഗ നടപടിക ള്‍ റെക്കോര്‍ഡ്‌ ചെയ്യാനും സൂക്ഷിക്കാനും പറ്റുന്ന വിധത്തിലായിരിക്കണം.

വീഡിയോ കോണ്‍ഫെറെന്‍സിംഗ് മുഖേനയോ മറ്റു ഓഡിയോ വിഷ്വ ല്‍ മാര്‍ഗങ്ങളിലൂടെയോ ഉള്ള ഒരു യോഗത്തി ല്‍ നടത്താ ന്‍ പാടില്ലാത്ത തരം കാര്യങ്ങ ള്‍ കേന്ദ്ര ഗവര്‍ന്മേണ്ടിനു വിജ്ഞാപനത്തിലൂടെ വ്യക്തമാക്കാം.

[വ. 173 (2)]

ബോര്‍ഡിന്‍റെ ഒരു യോഗം ഏഴു ദിവസത്തി ല്‍ കുറയാത്ത നോട്ടീസ് ഓരോ ഡയറക്ടര്‍ക്കും കമ്പനിയി ല്‍ റജിസ്റ്റ ര്‍ ചെയ്ത മേല്‍വിലാസത്തി ല്‍ എഴുതി നല്‍കി വിളിക്കണം. അത്തരം നോട്ടീസ് കൈവശം നല്‍കിയോ, തപാലിലോ, ഇലക്ട്രോണിക്കലായോ അയയ്ക്കണം:

അത്യാവശ്യം ബിസിനസ്‌ ഇടപാട്‌ നടത്താ ന്‍ ബോര്‍ഡിന്‍റെ ഒരു യോഗം ഒരു സ്വതന്ത്ര ഡയറക്ട ര്‍ എങ്കിലും യോഗത്തി ല്‍ ഹാജര്‍ ഉണ്ടായിരിക്കണമെന്ന ഉപാധിയില്‍ കുറഞ്ഞ നോട്ടീസ് കാലത്തി ല്‍ വിളിക്കാം:

അത്തരം ഒരു ബോര്‍ഡ്‌ യോഗത്തി ല്‍ നിന്നും സ്വതന്ത്ര ഡയറക്ടര്‍മാരുടെ അസാന്നിദ്ധ്യത്തില്‍ അത്തരം ഒരു യോഗത്തി ല്‍ എടുത്ത തീരുമാനങ്ങ ള്‍ എല്ലാ ഡയറക്ടര്‍മാര്‍ക്കും വിതരണം ചെയ്യുകയും ഉണ്ടെങ്കി ല്‍ ഒരു സ്വതന്ത്ര ഡയറക്ടര്‍ എങ്കിലും  സ്ഥിരീകരിക്കുമ്പോള്‍ മാത്രം അവസാന അംഗീകാരമാകുകയും ചെയ്യും.

[വ. 173 (3)]

ഈ വകുപ്പനുസരിച്ച് നോട്ടീസ് നല്‍കാനുള്ള ചുമതലയുള്ള കമ്പനിയുടെ ഓരോ ഓഫീസറും അതില്‍ വീഴ്ച വരുത്തുന്നെങ്കി ല്‍ ഇരുപത്തയ്യായിരം രൂപാ പിഴയ്ക്ക് ബാധ്യസ്ഥനാണ്.

[വ. 173 (4)]

ഒരു ഒറ്റയാള്‍ കമ്പനിയും, ചെറു കമ്പനിയും, സുഷുപ്ത കമ്പനിയും ഒരു കലണ്ടര്‍ വര്‍ഷത്തിന്‍റെ ഓരോ പകുതിയും ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ ഒരു യോഗമെങ്കിലും നടത്തുകയും രണ്ടു യോഗങ്ങ ള്‍ തമ്മിലുള്ള അകലം തൊണ്ണൂറു ദിവസത്തില്‍ കുറയാതെയിരിക്കുകയും ചെയ്‌താ ല്‍ ഈ വകുപ്പിലെ വ്യവസ്ഥക ള്‍ പാലിച്ചതായി കണക്കാക്കും:

ഡയറക്ടര്‍ ബോര്‍ഡി ല്‍ ഒരു ഡയറക്ട ര്‍ മാത്രമുള്ള ഒറ്റയാ ള്‍ കമ്പനിക്ക്‌ ഈ ഉപവകുപ്പ്, വകുപ്പ് 174, എന്നിവയിലുള്ള ഒന്നും ബാധകമല്ല.

[വ. 173 (5)]

#CompaniesAct