Thursday, 4 September 2014

കമ്പനി നിയമം: ഫയല്‍ ചെയ്യേണ്ട പ്രമേയങ്ങളും കരാറുകളും


ഫയല്‍ ചെയ്യേണ്ട പ്രമേയങ്ങളും കരാറുകളും
 
എല്ലാ പ്രമേയത്തിന്റെയും അല്ലെങ്കില്‍ കരാറിന്റെയും ഒരു പകര്‍പ്പ്

ഉ.വ.(3) വ്യക്തമാക്കിയ കാര്യങ്ങളും കൂടെ പ്രമേയം നീക്കാന്‍ ഉദ്ദേശിക്കുന്ന യോഗം വിളിക്കുന്ന നോട്ടീസിനോട് ചേര്‍ത്ത വകുപ്പ് 102 പ്രകാരമുള്ള വിശദീകരണ പ്രസ്താവനയും വകുപ്പ് 403 വ്യക്തമാക്കിയ സമയത്തിനുള്ളില്‍ നിര്‍ദ്ദേശിച്ച ഫീസ്‌ അടക്കം പ്രമേയം പാസ്സാക്കി അല്ലെങ്കില്‍ കരാ ര്‍ ഉണ്ടാക്കി മുപ്പതു ദിവസത്തിനുള്ളി ല്‍ റെജിസ്ട്രാ ര്‍ പക്കല്‍ ഫയ ല്‍ ചെയ്യണം.
 

ആര്‍ട്ടിക്കി ള്‍സ് ഭേദഗതി ചെയ്യുന്ന ഉ.വ.(3) പ്രകാരമുള്ള എല്ലാ പ്രമേയത്തിന്റെയും കരാറിന്റെയും പകര്‍പ്പ് പ്രമേയം പാസ്സാക്കി അല്ലെങ്കില്‍ കരാ ര്‍ ഉണ്ടാക്കിയ ശേഷം ഇറക്കുന്ന എല്ലാ ആര്‍ട്ടിക്കിള്‍സിന്റെയും പകര്‍പ്പിനോടൊപ്പം ചേര്‍ത്ത് വെയ്ക്കണം.
 

[വ. 117 (1) ]

ഉ.വ.(1) അനുസരിച്ചു പ്രമേയം അല്ലെങ്കില്‍ കരാ ര്‍ വകുപ്പ് 403 പറയുന്ന കാലത്തിനുള്ളില്‍ അധികം ഫീസ്‌ അടച്ചു ഫയ ല്‍ ചെയ്യുന്നതി ല്‍ ഒരു കമ്പനി വീഴ്ച വരുത്തിയാല്‍ കമ്പനി അഞ്ചു ലക്ഷം രൂപയില്‍ കുറയാതെ എന്നാല്‍ ഇരുപത്തഞ്ചു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും. വീഴ്ച വരുത്തിയ ഓരോ ഓഫിസറും , ഉണ്ടെങ്കില്‍  കമ്പനിയുടെ ലിക്വിേഡറ്റര്‍ ഉള്‍പെടെ, ഒരു ലക്ഷം രൂപയില്‍ കുറയാതെ എന്നാല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.

[വ. 117 (2) ]
ഈ വകുപ്പിലെ വ്യവസ്ഥകള്‍;

(a)   വിശേഷ പ്രമേയങ്ങ ള്‍,

(b)  കമ്പനിയുടെ എല്ലാ അംഗങ്ങളും അംഗീകരിച്ച പ്രമേയങ്ങള്‍, അഥവാ അങ്ങനെ അംഗീകരിച്ചില്ലെങ്കില്‍ അവയുടെ ലക്ഷ്യങ്ങള്‍ക്കായി വിശേഷ പ്രമേയങ്ങളായി പാസാക്കാതെ പ്രയോജനപ്പെടാത്തവ,

(c)   ഒരു മാനേജിംഗ് ഡയറക്ടറുടെ നിയമനത്തിനായി, വീണ്ടും നിയമിക്കാനായി, നിയമനം പുതുക്കാനായി അല്ലെങ്കില്‍ നിയമന വ്യവസ്ഥകള്‍ ഭേദപ്പെടുത്താനായി ഒരു കമ്പനി ഏര്‍പ്പെട്ട കരാ ര്‍ അല്ലെങ്കില്‍ കമ്പനിയുടെ ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാരുടെ ഏതെങ്കിലും പ്രമേയം,

(d)  ഏതെങ്കിലും ശ്രേണികളിലുള്ള അംഗങ്ങ ള്‍ അംഗീകരിച്ച
പ്രമേയങ്ങ
ള്‍ അല്ലെങ്കി ല്‍ കരാറുക ള്‍ അഥവാ അങ്ങനെ അംഗീകരിച്ചില്ലെങ്കില്‍ അവയുടെ ലക്ഷ്യങ്ങള്‍ക്കായി നിര്‍ദ്ദേശിച്ച ഭൂരിപക്ഷത്തോടെ അല്ലെങ്കില്‍ നിര്‍ദ്ദേശിച്ച മ േറ്റതെങ്കിലും വിധത്തില്‍ പാസ്സാക്കിയാലല്ലാതെ പ്രയോജനപ്പെടാത്തവ, എല്ലാ അംഗങ്ങളും അംഗീകരിക്കാതെ തന്നെ അവ െര എല്ലാവരെയും ബാദ്ധ്യസ്തരാക്കുന്ന എല്ലാ പ്രമേയങ്ങളും കരാറുകളും,

(e)   വകുപ്പ് 180 (1) (a) യും (c) യും നല്‍കുന്ന അധികാരങ്ങ ള്‍ പ്രയോഗിക്കാന്‍ ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാര്‍ക്ക് അനുവാദം നല്‍കുവാ ന്‍ ഒരു കമ്പനി പാസ്സാക്കുന്ന പ്രമേയങ്ങ ള്‍,

(f)    ഒരു കമ്പനിക്ക്‌ സ്വമേധയാ പിരിഞ്ഞു പോകാ ന്‍ വകുപ്പ് 304 പ്രകാരം പാസ്സാക്കിയ പ്രമേയങ്ങള്‍,


(g)  വകുപ്പ് 179 (3) പ്രകാരം പാസ്സാക്കിയ പ്രമേയങ്ങള്‍, കൂടാതെ

 

എന്നാല്‍, വകുപ്പ് 399 പ്രകാരം അത്തരം പ്രമേയങ്ങ ള്‍ പരിശോധിക്കാനോ പകര്‍പ്പുക ള്‍ നേടാനോ ഒരാള്‍ക്കും അവകാശമില്ല; കൂടാതെ

 

കമ്പനി (ഭേദഗതി) നിയമം 2015 (21/2015) പ്രകാരം വേണ്ടെന്നു വെച്ചതും, ചേര്‍ത്തതും

(h)  നിര്‍ദ്ദേശിക്കുകയും പൊതുജനസമക്ഷം സമര്‍പ്പിക്കുകയും ചെയ്ത മറ്റു പ്രമേയങ്ങളും കരാറുകളും,

 
എന്നിവയ്ക്ക് ബാധകമാകും.
 

[വ. 117 (3) ]
#CompaniesAct

കമ്പനി നിയമം: തുടരാന്‍ മാറ്റിവെച്ച യോഗങ്ങളില്‍ പാസ്സാക്കിയ പ്രമേയങ്ങ ള്‍


തുടരാന്‍ മാറ്റിവെച്ച യോഗങ്ങളില്‍ പാസ്സാക്കിയ പ്രമേയങ്ങ ള്‍

 

(a)   ഒരു കമ്പനിയുടെ,

(b)  കമ്പനിയുടെ ഏതെങ്കിലും ഓഹരിശ്രേണിയുടെ ഉടമകളുടെ,

(c)   കമ്പനിയുടെ ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാരുടെ,

 

തുടരാന്‍ മാറ്റിവെച്ച ഒരു യോഗത്തി ല്‍ പാസ്സാക്കിയ ഒരു പ്രമേയം;

 

പ്രമേയം എല്ലാ ആവശ്യങ്ങള്‍ക്കും അത് യഥാര്‍ഥത്തി ല്‍ പാസ്സാക്കിയ ദിവസം തന്നെ പാസ്സാക്കിയതായും, മുന്‍പൊരു ദിവസം പാസ്സാക്കിയതല്ലെന്നു തന്നെയും പരിഗണിക്കപ്പെടും.

 

[വ. 116 ]
#CompaniesAct

കമ്പനി നിയമം: വിശേഷ നോട്ടീസ് നല്‍കേണ്ട പ്രമേയങ്ങ ള്‍


വിശേഷ നോട്ടീസ് നല്‍കേണ്ട പ്രമേയങ്ങ ള്‍

 

ഈ നിയമവ്യവസ്ഥ അനുസരിച്ചോ, ഒരു കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് അനുസരിച്ചോ, ഏതെങ്കിലും പ്രമേയത്തിന് വിശേഷ നോട്ടീസ് ആവശ്യമാകുമ്പോള്‍, അത്തരം പ്രമേയം നീക്കാനുള്ള ഉദ്ദേശത്തിന്റെ നോട്ടീസ്,  ആകെ വോട്ടവകാശത്തിന്റെ ഒരു ശതമാനത്തി ല്‍ കുറയാതെ കൈക്കൊള്ളുന്ന അല്ലെങ്കില്‍ കൈക്കൊള്ളുന്ന ഓഹരികളുടെ അടച്ചു തീര്‍ത്ത ആകെത്തുക, നിര്‍ദ്ദേശിച്ചപോലെ,  അഞ്ചുലക്ഷം രൂപയി ല്‍ കൂടുതല്‍ ആകാത്ത എണ്ണം അംഗങ്ങ ള്‍, കമ്പനിക്ക്‌ നല്‍കണം. കമ്പനി അംഗങ്ങള്‍ക്ക് പ്രമേയത്തിന്റെ നോട്ടീസ് നിര്‍ദ്ദേശിച്ച പോലെ നല്‍കണം.

[വ. 115 ]
#CompaniesAct

കമ്പനി നിയമം: സാധാരണ, വിശേഷ പ്രമേയങ്ങള്‍


സാധാരണ, വിശേഷ പ്രമേയങ്ങള്‍

ഈ നിയമപ്രകാരമുള്ള  നോട്ടീസ് വേണ്ടപോലെ നല്‍കിയിട്ടുണ്ടെങ്കിലും അത്  വോട്ടു ചെയ്തു, കൈക ള്‍ ഉയര്‍ത്തിയോ, ഇലക്ട്രോണിക് ആയോ, വോട്ടെടുപ്പിലൂടെയോ ആകട്ടെ, അദ്ധ്യക്ഷന്റെ കാസ്റ്റിംഗ് വോട്ടുള്‍പെടെ, പ്രമേയത്തിന് അനുകൂലമായി അധികാരമുള്ള അംഗങ്ങ ള്‍ നേരിട്ടോ, പ്രതിനിധികളെ അനുവദിച്ചിട്ടുണ്ടെങ്കില്‍ പ്രതിനിധി വഴിയോ, തപാല്‍ വോട്ടു ചെയ്തോ, , അധികാരമുള്ള വോട്ടു ചെയ്യുന്ന അംഗങ്ങ ള്‍ പ്രമേയത്തിനെതിരേ ചെയ്ത വോട്ടുകളെക്കാ ള്‍ കൂടുതലായി ചെയ്തു പാസ്സാക്കിയിട്ടുണ്ടെങ്കിലും പ്രമേയം സാധാരണ പ്രമേയം ആയിരിക്കും.

[വ. 114 (1) ]

(a) പ്രമേയം വിശേഷപ്രമേയം ആക്കാനുള്ള ഉദ്ദേശം പൊതുയോഗനോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍, മറ്റു അറിയിപ്പ് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍,

(b) ഈ നിയമപ്രകാരമുള്ള നോട്ടീസ് വേണ്ടപോലെ നല്‍കിയിട്ടുണ്ടെങ്കില്‍,

(c) പ്രമേയത്തിന് അനുകൂലമായി ചെയ്ത വോട്ടുകള്‍, കൈക ള്‍ ഉയര്‍ത്തിയോ, ഇലക്ട്രോണിക് ആയോ, വോട്ടെടുപ്പിലൂടെയോ ആകട്ടെ, അധികാരമുള്ള അംഗങ്ങള്‍ നേരിട്ടോ, പ്രതിനിധി വഴിയോ, തപാല്‍ വോട്ടു ചെയ്തോ അധികാരമുള്ള വോട്ടു ചെയ്യുന്ന അംഗങ്ങള്‍ പ്രമേയത്തിനെതിരേ ചെയ്ത വോട്ടുകളെക്കാള്‍ മൂന്നിരട്ടി എണ്ണം ചെയ്തിട്ടുണ്ടെങ്കില്‍,

 

പ്രമേയം വിശേഷപ്രമേയം ആയിരിക്കും.

[വ. 114 (2) ]
#CompaniesAct

കമ്പനി നിയമം: ഉത്തമര്‍ണരുടെയും കമ്പനികളുടെയും യോഗങ്ങളി ല്‍ ബോഡികോര്‍പ്പറേറ്റ് പ്രാതിനിധ്യം


ഉത്തമര്‍ണരുടെയും കമ്പനികളുടെയും യോഗങ്ങളി ല്‍ ബോഡികോര്‍പ്പറേറ്റ് പ്രാതിനിധ്യം

ഒരു ബോഡികോര്‍പ്പറേറ്റിന് ഈ നിയമ പ്രകാരം ഒരു കമ്പനിയാണെങ്കിലും അല്ലെങ്കിലും,

(a)   ഈ നിയമപ്രകാരമുള്ള ഒരു കമ്പനിയുടെ അംഗമാെണങ്കി ല്‍ ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാരുടെ അല്ലെങ്കി ല്‍ മറ്റു ഗവേണിങ്ങ് ബോഡിയുടെ പ്രമേയം വഴി അതിനു യുക്തമെന്നു തോന്നുന്ന ഒരാളെ കമ്പനിയുടെ ഏതെങ്കിലും യോഗത്തില്‍ അല്ലെങ്കി ല്‍ കമ്പനിയുടെ അംഗങ്ങളുടെ ഏതെങ്കിലും ശ്രേണിയുടെ യോഗത്തില്‍   പ്രതിനിധിയായി അധികാരപ്പെടുത്താം:

(b)  അത് ഈ നിയമപ്രകാരമുള്ള ഒരു കമ്പനിയുടെ ഒരു ഉത്തമര്‍ണനാെണങ്കി ല്‍, ഡിബെഞ്ചറുടമ ഉള്‍പെടെ, ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാരുടെ അല്ലെങ്കി ല്‍ മറ്റു ഗവേണിങ്ങ് ബോഡിയുടെ പ്രമേയം വഴി  അതിനു യുക്തമെന്നു തോന്നുന്ന ഒരാളെ ഏതെങ്കിലും ഉത്തമര്‍ണരുടെ ഈ നിയമപ്രകാരമുള്ള, അല്ലെങ്കില്‍ അതിനു കീഴില്‍ നിര്‍മിച്ച ഏതെങ്കിലും ചട്ടങ്ങ ള്‍ അല്ലെങ്കില്‍ ഡിബെഞ്ച ര്‍ അല്ലെങ്കി ല്‍ ട്രസ്റ്റ്‌ ഡീഡി ല്‍ ഉ ള്‍പെടുത്തിയ     വ്യവസ്ഥകള്‍ അനുസരിച്ചുള്ള ഏതെങ്കിലും യോഗത്തില്‍ അതിന്റെ പ്രതിനിധിയായി അധികാരപ്പെടുത്താം.

 

[വ. 113 (1) ]

ഉ.വ.(1) പ്രകാരം പ്രമേയം വഴി അധികാരപ്പെടുത്തിയ ഒരു വ്യക്തിക്ക്, മേ ല്‍പറഞ്ഞ ബോഡി കമ്പനിയുടെ ഒരു വ്യക്തിഗത അംഗമായി, ഉത്തമര്‍ണനായി, അല്ലെങ്കില്‍ ഡിബെഞ്ചറുടമ ആയി ചെയ്യുന്നത് പോലെ അയാ ള്‍ പ്രതിനിധാനം ചെയ്യുന്ന ബോഡി കോര്‍പ്പറേറ്റിനു വേണ്ടി അതേ അവകാശങ്ങളും അധികാരങ്ങളും, പ്രതിനിധി വോട്ടിനും തപാ ല്‍ വോട്ടിനും ഉള്ള അവകാശം ഉള്‍പെടെ, പ്രവര്‍ത്തിപ്പിക്കാ ന്‍ സാധിക്കും.

[വ. 113 (2) ]
#CompaniesAct

കമ്പനി നിയമം: രാഷ്ട്രപതി, ഗവര്‍ണര്‍മാ ര്‍ എന്നിവരുടെ യോഗത്തിലെ പ്രാതിനിധ്യം


രാഷ്ട്രപതി, ഗവര്‍ണര്‍മാ ര്‍ എന്നിവരുടെ യോഗത്തിലെ പ്രാതിനിധ്യം

ഇന്ത്യയുടെ രാഷ്ട്രപതി, അഥവാ ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണ ര്‍  കമ്പനിയുടെ അംഗമാെണങ്കി ല്‍ അവര്‍ക്ക് ഉചിതമായി ആരെയെങ്കിലും കമ്പനിയുടെ യോഗത്തില്‍ അല്ലെങ്കി ല്‍ കമ്പനിയുടെ ഏതെങ്കിലും ശ്രേണിയിലുള്ള അംഗങ്ങളുടെ യോഗത്തി ല്‍ അവരുടെ പ്രതിനിധിയായി നിയമിക്കാം.

[വ. 112 (1) ]

ഉ.വ.(1) പ്രകാരം പ്രവര്‍ത്തിക്കാ ന്‍ നിയമിതനായ വ്യക്തിയെ, ഈ നിയമത്തിന്റെ ആവശ്യത്തിന്‌ വേണ്ടി അത്തരം ഒരു കമ്പനിയുടെ അംഗമായി പരിഗണിക്കുകയും, രാഷ്ട്രപതി അല്ലെങ്കി ല്‍ ഗവര്‍ണ ര്‍ കമ്പനിയുടെ ഒരു അംഗമായി ചെയ്യുന്നത് പോലെ അതേ അവകാശങ്ങളും അധികാരങ്ങളും, പ്രതിനിധി വോട്ടിനും തപാ ല്‍ വോട്ടിനും ഉള്ള അവകാശം ഉള്‍പെടെ പ്രവര്‍ത്തിപ്പിക്കാ ന്‍ സാധിക്കും.

 [വ. 112 (2) ]
#CompaniesAct

കമ്പനി നിയമം: അംഗങ്ങളുടെ പ്രമേയം പ്രചാരണം ചെയ്യുന്നത്


അംഗങ്ങളുടെ പ്രമേയം പ്രചാരണം ചെയ്യുന്നത്

ഒരു കമ്പനി വകുപ്പ് 100 ആവശ്യപ്പെടുന്നത് പോലെ നിശ്ചിത അംഗങ്ങളുടെ എണ്ണം എഴുതി ആവശ്യപ്പെട്ടാല്‍ -

(a)   ഒരു യോഗത്തില്‍ ഉചിതമായി നീക്കുകയോ നീക്കാ ന്‍ ഉദ്ദേശിക്കുന്നതോ ആയ ഏതെങ്കിലും പ്രമേയത്തിന് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കാം.

(b)  ആ യോഗത്തില്‍ ഇടപാട് ഉദ്ദേശിക്കുന്ന പ്രമേയത്തിലോ വ്യാപാരത്തിലോ ഉള്ള കാര്യങ്ങള്‍ക്ക് വേണ്ടി ഏതെങ്കിലും പ്രസ്താവന അംഗങ്ങള്‍ക്ക് പ്രചാരണം ചെയ്യാം.

[വ. 111 (1) ]

 

(a)   അഭ്യര്‍ത്ഥനയുടെ പകര്‍പ്പ് അഭ്യര്‍ത്ഥിക്കുന്നവരുടെ ഒപ്പോടെ (അല്ലെങ്കില്‍ രണ്ടോ അതിലധികമോ പകര്‍പ്പ്, അവ തമ്മില്‍, എല്ലാ അഭ്യര്‍ത്ഥനക്കാരുടെയും ഒപ്പോടെ) കമ്പനിയുടെ റെജിസ്റ്റേഡ് ഓഫീസില്‍ നിക്ഷേപിക്കുകയും

(i)                അത് പ്രമേയത്തിന്റെ നോട്ടീസിനുള്ള അഭ്യര്‍ത്ഥനയെങ്കി ല്‍ യോഗത്തിനു ആറാഴ്ചയെങ്കിലും മുന്‍പും

(ii)              മറ്റു അഭ്യര്‍ത്ഥനകള്‍ക്ക് യോഗത്തിനു രണ്ടാഴ്ചയെങ്കിലും മുന്‍പും

(b)  അഭ്യര്‍ത്ഥനയോടൊപ്പം ഇതിനുള്ള കമ്പനിയുടെ ചിലവിലെയ്ക്കായി  ന്യായമായ മതിയായ ഒരു തുക കെട്ടി വെയ്ക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാതെ

പ്രമേയത്തിനുള്ള നോട്ടീസോ പ്രചാരണത്തിനുള്ള പ്രസ്താവനയോ കൊടുക്കാന്‍ ഈ വകുപ്പനുസരിച്ച് ഒരു കമ്പനിക്ക്‌ ബാദ്ധ്യത ഉണ്ടാകുന്നില്ല

പ്രമേയത്തിന്റെ നോട്ടീസ് ആവശ്യപ്പെട്ടുള്ള അഭ്യര്‍ത്ഥനയുടെ പകര്‍പ്പ് കമ്പനിയുടെ റെജിസ്റ്റേഡ് ഓഫീസില്‍ നല്‍കിയ ശേഷം, പകര്‍പ്പ് നല്‍കിയതിനു ആറാഴ്ചയ്ക്കുള്ളി ല്‍ ഒരു ദിവസം വാര്‍ഷിക പൊതുയോഗം വിളിച്ചിട്ടുണ്ടെങ്കില്‍ ഈ ഉ.വ. അനുസരിച്ചുള്ള സമയത്തിനുള്ളില്‍ പകര്‍പ്പ് നല്കിയിട്ടില്ലെങ്കിലും ഉചിതമായിത്തന്നെ നല്‍കിയതായി കണക്കാക്കും.

 [വ. 111 (2) ]

ഉ.വ.(1) (b) ആവശ്യപ്പെടുന്ന ഏതെങ്കിലും പ്രസ്താവന, കമ്പനിയുടെയോ അല്ലെങ്കില്‍ പീഢിതനായ മറ്റേതെങ്കിലും വ്യക്തിയുടെയോ അപേക്ഷയിന്മേല്‍ കേന്ദ്രഗവര്‍ന്മേണ്ട് ഉത്തരവ് പ്രകാരം ഈ വകുപ്പ് നല്‍കുന്ന അവകാശങ്ങ ള്‍ അപകീര്‍ത്തികരമായ കാര്യത്തിനു അനാവശ്യമായ കുപ്രസിദ്ധിക്ക് വേണ്ടി ദുര്‍വിനിയോഗം ചെയ്യുന്നു എന്ന് പ്രഖ്യാപിച്ചാല്‍ കമ്പനി പ്രചാരം ചെയ്യേണ്ടതില്ല.

[വ. 111 (3) ]

ഈ വകുപ്പ് മൂലം കമ്പനിക്ക്‌ നേരിടേണ്ടി വന്ന ചിലവു
അഭ്യര്‍ത്ഥനക്കാ ര്‍ അവ ര്‍ അപേക്ഷയി ല്‍ കക്ഷിക ള്‍ അല്ലെങ്കി ല്‍ കൂടി കമ്പനിക്ക്‌ കൊടുക്കാ ന്‍ ഉ.വ.(3) പ്രകാരമുള്ള ഉത്തരവ് നിര്‍ദ്ദേശിക്കാം.

[വ. 111 (4) ]

ഈ വകുപ്പിലെ വ്യവസ്ഥകള്‍ പാലിക്കുന്നതി ല്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ കമ്പനിയും കമ്പനിയുടെ വീഴ്ച വരുത്തിയ ഓരോ ഓഫീസറും ഇരുപത്തയ്യായിരം രൂപാ പിഴയ്ക്ക് ബാധ്യസ്ഥരാണ്.

[വ. 111 (5) ]
#CompaniesAct