Saturday, 29 November 2014

കമ്പനി നിയമം: ഡയറക്ടറുടെ ചുമതലക ള്‍


ഡയറക്ടറുടെ ചുമതലക ള്‍

ഈ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു കമ്പനിയുടെ ഒരു ഡയറക്ടര്‍ കമ്പനിയുടെ ആര്‍ട്ടിക്കിള്‍സിന് അനുസൃതമായി പ്രവര്‍ത്തിക്കണം.

[വ. 166 (1)]

ഒരു കമ്പനിയുടെ ഒരു ഡയറക്ടര്‍ അതിന്‍റെ അംഗങ്ങളുടെ ആകെ ക്ഷേമത്തിന് വേണ്ടി, കമ്പനിയുടെ, അതിന്‍റെ ഉദ്യോഗസ്ഥരുടെ, ഓഹരി ഉടമകളുടെ, സമൂഹത്തിന്‍റെ, ഉത്തമ താത്പര്യങ്ങള്‍ക്ക് വേണ്ടിയും പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയും കമ്പനിയുടെ ലക്ഷ്യങ്ങ ള്‍ പ്രോത്സാഹിപ്പിക്കാ ന്‍ ഉത്തമ വിശ്വാസത്തോടെ പ്രവര്‍ത്തിക്കണം.

[വ. 166 (2)]

ഒരു കമ്പനിയുടെ ഒരു ഡയറക്ടര്‍ അയാളുടെ ചുമതലക ള്‍ വേണ്ടത്ര, ഉചിതമായ ശ്രദ്ധയോടെയും വൈഭവത്തോടെയും ശുഷ്കാന്തിയോടെയും നിറവേറ്റുകയും അയാളുടെ സ്വതന്ത്രമായ വിവേചന ബുദ്ധി പ്രയോഗിക്കുകയും വേണം.

[വ. 166 (3)]

ഒരു കമ്പനിയുടെ ഒരു ഡയറക്ടര്‍ അയാളുടെ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള താത്പര്യം, കമ്പനിയുടെ താത്പര്യത്തിന്‌ വിരുദ്ധമായ അഥവാ വിരുദ്ധമായേക്കാവുന്ന സാഹചര്യത്തി ല്‍
ഏര്‍പ്പെടാ
ന്‍ പാടില്ല.

[വ. 166 (4)]

ഒരു കമ്പനിയുടെ ഒരു ഡയറക്ടര്‍ തനിക്കോ ബന്ധുക്കള്‍ക്കോ പങ്കാളികള്‍ക്കോ സഹവര്‍ത്തികള്‍ക്കോ അനര്‍ഹമായ നേട്ടമോ മുതലെടുപ്പോ കൈവരിക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്തുകൂടാ. ഏതെങ്കിലും ഡയറക്ട ര്‍ എന്തെങ്കിലും അനര്‍ഹമായ നേട്ടം ഉണ്ടാക്കിയെന്ന കുറ്റം കണ്ടെത്തിയാ ല്‍ ആ നേട്ടത്തിന് തുല്യമായ ഒരു തുക കമ്പനിക്ക്‌ കൊടുക്കാ ന്‍ അയാള്‍ക്ക്‌ ബാദ്ധ്യത ഉണ്ട്.

[വ. 166 (5)]

ഒരു കമ്പനിയുടെ ഒരു ഡയറക്ടര്‍ അയാളുടെ ഓഫിസ് ഭാഗം
വെയ്ക്കാ
ന്‍ പാടില്ലാത്തതും അങ്ങനെ ഏതെങ്കിലും നിയോഗം നിഷ്ഫലവുമായിരിക്കും.

[വ. 166 (6)]

കമ്പനിയുടെ ഒരു ഡയറക്ടര്‍ ഈ വകുപ്പിന്‍റെ വ്യവസ്ഥക ള്‍ ലംഘിക്കുന്നെങ്കില്‍ അത്തരം ഡയറക്ട ര്‍ ഒരു ലക്ഷം രൂപായി ല്‍ കുറയാതെ എന്നാല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.

[വ. 166 (7)]

#CompaniesAct

Friday, 28 November 2014

കമ്പനി നിയമം: ഒരാള്‍ക്ക്‌ ഡയറക്ടര്‍ സ്ഥാനങ്ങളുടെ എണ്ണം


ഒരാള്‍ക്ക്‌ ഡയറക്ടര്‍ സ്ഥാനങ്ങളുടെ എണ്ണം

ഈ നിയമം തുടങ്ങിയ ശേഷം ഒരാളും ഒരേ സമയം, പകരം ഡയറക്ടര്‍ സ്ഥാനം ഉള്‍പെടെ, ഇരുപതു കമ്പനിയില്‍ കൂടുത ല്‍ ഒരു ഡയറക്ട ര്‍ സ്ഥാനം കൈക്കൊണ്ടുകൂടാ.

പൊതുകാര്യ കമ്പനികളി ല്‍ ഒരു വ്യക്തിയെ ഒരു
ഡയറക്ട
ര്‍ ആയി നിയമിക്കാവുന്ന പരമാവധി എണ്ണം പത്തി ല്‍ കൂടാനാവില്ല.

വിശദീകരണം: ഒരു വ്യക്തിയെ ഡയറക്ടര്‍ ആയി നിയമിക്കാനുള്ള പൊതുകാര്യ കമ്പനികളുടെ പരിധി കണക്കാക്കുമ്പോള്‍ ഒരു പൊതു കാര്യ കമ്പനിയുടെ ഹോള്‍ഡിങ്ങ് അഥവാ സബ്സിഡിയറി കമ്പനിയായ സ്വകാര്യ കമ്പനികളിലെ ഡയറക്ടര്‍സ്ഥാനങ്ങ ള്‍ കൂടി ഉള്‍പെടുത്തും.

[വ. 165 (1)]

ഉ.വ.(1) –ന്‍റെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു കമ്പനിയുടെ അംഗങ്ങള്‍ക്ക് വിശേഷ പ്രമേയം വഴി കമ്പനിയുടെ ഒരു ഡയറക്ട ര്‍ക്ക്  അങ്ങനെ ഡയറക്ടര്‍ ആകാവുന്ന കുറഞ്ഞ എണ്ണം കമ്പനികളെ നിജപ്പെടുത്താം.

[വ. 165 (2)]

ഈ നിയമം തുടങ്ങുന്നതിനു മുന്‍പ് ഉ.വ.(1) വ്യക്തമാക്കിയിരിക്കുന്ന പരിധികളില്‍ കൂടുത ല്‍ കമ്പനികളി ല്‍ ഡയറക്ട ര്‍ ആയി ഓഫിസ് കൈക്കൊള്ളുന്ന ഒരു വ്യക്തി, അങ്ങനെ തുടങ്ങിയ ശേഷം ഒരു വര്‍ഷത്തിനുള്ളി ല്‍-

(a)   അയാള്‍ ഡയറക്ടറുടെ ഓഫിസ് കൈക്കൊള്ളുന്നത് തുടരാനാഗ്രഹിക്കുന്ന കമ്പനികളില്‍, അത്തരം കമ്പനികളുടെ നിശ്ചിത പരിധിയില്‍ കൂടാതെയുള്ളവ തിരഞ്ഞെടുക്കണം.

(b)  േശഷമുള്ള മറ്റു കമ്പനികളിലെ അയാളുടെ ഡയറക്ടറുടെ ഓഫിസ് രാജി വെക്കണം.

(c)   ഉ.വ. (a) അനുസരിച്ചുള്ള അയാളുടെ തിരഞ്ഞെടുപ്പ് നിയമം അങ്ങനെ തുടങ്ങുന്നതിനു മുന്‍പ് അയാ ള്‍  ഡയറക്ടറുടെ ഓഫിസ് കൈക്കൊണ്ട ഓരോ കമ്പനിയെയും അത്തരം ഓരോ കമ്പനിയിലും  അധികാരപരിധി ഉള്ള റെജിസ്ട്രാറെയും അറിയിക്കണം.  

[വ. 165 (3)]

ഉ.വ.(3) (b) പ്രകാരമുള്ള ഏതെങ്കിലും രാജി ബന്ധപ്പെട്ട കമ്പനിയിലേക്ക് അയയ്ക്കുമ്പോള്‍ തന്നെ നടപ്പിലാകും.

[വ. 165 (4)]

നിശ്ചിത എണ്ണത്തില്‍ കൂടുത ല്‍ കമ്പനികളി ല്‍ ഡയറക്ട ര്‍ ആയി ഒരാളും പ്രവര്‍ത്തിക്കാ ന്‍ പാടില്ല-

(a)   അയാളുടെ ഡയറക്ടറുടെ അഥവാ നോ ണ്‍ എക്സിക്യൂട്ടീവ് ഡയറക്ട റുടെ ഓഫിസിന്‍റെ ഉ.വ.(3) (b) പ്രകാരമുള്ള രാജി അയച്ചതിനു ശേഷം; അല്ലെങ്കി ല്‍,

(b)  ഈ നിയമം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷം,

-ഇതില്‍ ഏതാണോ ആദ്യം, അങ്ങനെ.

[വ. 165 (5)]

ഉ.വ.(1)-നു വിരുദ്ധമായി ഒരു ഡയറക്ട റുടെ ഒരു നിയമനം ഒരു വ്യക്തി സ്വീകരിക്കുന്നെങ്കില്‍ അയാള്‍ അയ്യായിരം രൂപായി ല്‍ കുറയാതെ
എന്നാ
ല്‍ ഇരുപത്തയ്യായിരം രൂപാ വരെ, ആദ്യത്തെതിനുശേഷം വൈരുദ്ധ്യം  തുടരുന്ന ഓരോ ദിവസവും പിഴ ശിക്ഷിക്കപ്പെടും.

[വ. 165 (6)]

#CompaniesAct

കമ്പനി നിയമം: ഡയറക്ടര്‍ നിയമനത്തിന് അയോഗ്യതക ള്‍


ഡയറക്ടര്‍ നിയമനത്തിന് അയോഗ്യതക ള്‍

താഴെപ്പറയുന്ന ഒരു വ്യക്തി ഒരു കമ്പനിയുടെ ഒരു ഡയറക്ട ര്‍ ആയി നിയമിക്കപ്പെടാന്‍ യോഗ്യനല്ല:

(a)   അയാള്‍ ഊനമുള്ള മനസ്സിനുടമയും യോഗ്യമായ കോടതി അങ്ങനെ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു;

(b)  അയാള്‍ ഒരു മോചിപ്പിക്കപ്പെടാത്ത പാപ്പ ര്‍ ആണ്;

(c)   അയാള്‍ പാപ്പ ര്‍ ഹര്‍ജി നല്‍കിയിരിക്കുന്നു, അപേക്ഷ പരിഗണനയിലാണ്;

(d)  അയാളെ എന്തെങ്കിലും കുറ്റത്തിന് ഒരു കോടതി ശിക്ഷിച്ചിരിക്കുന്നു, അസാന്മാര്‍ഗിക പ്രവൃത്തിക്കോ അല്ലാതെയോ, അതിനു
ആറുമാസത്തി
ല്‍ കുറയാത്ത ജയില്‍വാസവും വിധിച്ചിരിക്കുന്നു മാത്രമല്ല ശിക്ഷാ കാലാവധി കഴിഞ്ഞു അഞ്ചു വര്‍ഷം കഴിഞ്ഞിട്ടുമില്ല;

 

ഒരു വ്യക്തി എന്തെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാ ല്‍, ഏഴു വര്‍ഷമോ അതിലധികമോ കാലം ജയില്‍വാസം വിധിച്ചിട്ടുണ്ടെങ്കി ല്‍ അയാള്‍ ഒരു കമ്പനിയിലും ഒരു ഡയറക്ട ര്‍ ആയി നിയമിക്കപ്പെടാ ന്‍ യോഗ്യനല്ല;

 

(e)   ഒരു കോടതിയോ ട്രിബ്യുണലോ ഒരു ഡയറക്ട ര്‍ ആയി നിയമിക്കപ്പെടാന്‍ അയാളെ അയോഗ്യനാക്കിക്കൊണ്ട് ഒരു ഉത്തരവ് പാസ്സാക്കുകയും ആ ഉത്തരവ് പ്രാബല്ല്യത്തിലും ഇരിക്കുന്നു;

(f)    അയാള്‍ ഒറ്റക്കോ മറ്റുള്ളവരുമായി കൂട്ടായോ കൈക്കൊണ്ട കമ്പനിയുടെ ഓഹരികളി ല്‍ ഏതെങ്കിലും ആഹ്വാനങ്ങള്‍ക്ക് പണമടച്ചിട്ടില്ല, മാത്രമല്ല, ആഹ്വാനത്തിന് പണമടക്കേണ്ട അവസാന ദിവസത്തിന്‌ ശേഷം ആറു മാസം കഴിഞ്ഞു;

(g)   തൊട്ടുമുന്‍പുള്ള അഞ്ചു വര്‍ഷങ്ങളി ല്‍ എപ്പോഴെങ്കിലും വകുപ്പ് 188 പ്രകാരം ബന്ധുക്കളുമായുള്ള ഇടപാടുകളിലുള്ള കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു; അല്ലെങ്കി ല്‍,

(h)  വകുപ്പ് 152 (3) അയാള്‍ പാലിച്ചില്ല.

[വ. 164 (1)]

താഴെപ്പറയുന്ന ഒരു കമ്പനിയുടെ ഒരു ഡയറക്ട ര്‍ ആകുന്ന അല്ലെങ്കി ല്‍ ആയിരുന്ന ഒരു വ്യക്തിയും, അത്-

(a)   സാമ്പത്തിക വിവരണങ്ങളും വാര്‍ഷിക റിട്ടേണുകളും തുടര്‍ച്ചയായി മൂന്നു സാമ്പത്തിക വര്‍ഷത്തേക്ക് ഫയ ല്‍ ചെയ്തിട്ടില്ല; അഥവാ,

(b)  അത് സ്വീകരിച്ച നിക്ഷേപങ്ങള്‍ തിരികെ നല്‍കുന്നതിലോ അതിന്മേലുള്ള പലിശ നല്‍കുന്നതിലോ ഡിബെഞ്ചറുക ള്‍ യഥാദിവസം പ്രതിദാനം നല്‍കുന്നതിലോ അതിന്മേലുള്ള പലിശ നല്‍കുന്നതിലോ, പ്രഖ്യാപിച്ച ലാഭ വിഹിതം നല്‍കുന്നതിലോ വീഴ്ച വരുത്തുകയും അത്തരം വീഴ്ച ഒന്നോ അതിലധികമോ വര്‍ഷം തുടരുകയും ചെയ്യുന്നു; എങ്കില്‍-

ആ കമ്പനി വീഴ്ച വരുത്തുന്ന ദിവസം മുത ല്‍ അഞ്ചു വര്‍ഷത്തേക്ക് ആ കമ്പനിയുടെ ഒരു ഡയറക്ട ര്‍ ആയി പുന ര്‍നിയമനത്തിനും മറ്റു കമ്പനികളില്‍ നിയമനത്തിനും യോഗ്യനല്ല.

[വ. 164 (2)]

ഉ.വ.(1), (2) എന്നിവ വ്യക്തമാക്കിയത് കൂടാതെ ഒരു ഡയറക്ട ര്‍ ആയി നിയമിക്കപ്പെടാ ന്‍ എന്തെങ്കിലും അയോഗ്യതക ള്‍ ഒരു സ്വകാര്യ കമ്പനിക്ക്‌ അതിന്‍റെ ആര്‍ട്ടിക്കിള്‍സി ല്‍ വ്യവസ്ഥ ചെയ്യാം.

ഉ.വ.(1)-ലെ (d), (e), (g) എന്നിവ പറയുന്ന അയോഗ്യതകള്‍-

(i)    ശിക്ഷ അഥവാ അയോഗ്യതാ ഉത്തരവ് ദിവസം മുതല്‍ മുപ്പതു ദിവസത്തേക്കും;

(ii)  ശിക്ഷയുടെ വിധി അഥവാ ഉത്തരവിന് എതിരേ മുപ്പതു ദിവസത്തിനുള്ളില്‍ അപ്പീലോ ഹര്‍ജിയോ പരിഗണിച്ചാ ല്‍ അത്തരം അപ്പീലോ ഹര്‍ജിയോ തീര്‍പ്പാകുന്ന ദിവസം മുത ല്‍ ഏഴു ദിവസം കഴിയുന്നത്‌ വരെയും; അല്ലെങ്കി ല്‍,

(iii) ഏഴു ദിവസത്തിനുള്ളില്‍ വിധി അഥവാ ഉത്തരവിന് എതിരേ വീണ്ടും അപ്പീലോ ഹര്‍ജിയോ പരിഗണിച്ചാ ല്‍ അത്തരം അപ്പീലോ ഹര്‍ജിയോ തീര്‍പ്പാകുന്നത് വരേയ്ക്കും;

നടപ്പിലാവില്ല.

[വ. 164 (3)]

#CompaniesAct

Thursday, 27 November 2014

കമ്പനി നിയമം: ഡയറക്ടര്‍മാര്‍ - ആനുപാതിക പ്രാതിനിധ്യo


ആനുപാതിക പ്രാതിനിധ്യo

ഈ നിയമത്തില്‍ എന്തുതന്നെ ഉള്‍കൊണ്ടിരുന്നാലും ഒരു കമ്പനിയുടെ ആകെ ഡയറക്ടര്‍മാരുടെ എണ്ണത്തി ല്‍ രണ്ടി ല്‍ മൂന്നു ഭാഗത്തി ല്‍ കുറയാത്തവരെ ആനുപാതിക പ്രാതിനിധ്യo എന്ന തത്ത്വമനുസരിച്ച് നിയമിക്കാന്‍, അത് കൈമാറാവുന്ന ഒറ്റ വോട്ടിലൂടെയോ അല്ലെങ്കി ല്‍ കൂട്ടിക്കൂട്ടി വോട്ടു ചെയ്യുന്ന രീതിയിലോ, മറ്റു രീതിയിലോ, ആര്‍ട്ടിക്കിള്‍സി ല്‍ വ്യവസ്ഥ ചെയ്യാം. അത്തരം നിയമനങ്ങ ള്‍ മൂന്നു വര്‍ഷത്തി ല്‍ ഒരിക്ക ല്‍ നടത്തുകയും അത്തരം ഡയറക്ടര്‍മാരുടെ താത്കാലിക ഒഴിവുകള്‍ വകുപ്പ് 161 (4) വ്യവസ്ഥ ചെയ്യുന്നതുപോലെ നികത്തുകയും ചെയ്യും.

[വ. 163 ]

#CompaniesAct