Thursday, 9 October 2014

കമ്പനി നിയമം: ദേശീയ സാമ്പത്തിക വിവരണ അതോറിറ്റി


ദേശീയ സാമ്പത്തിക വിവരണ അതോറിറ്റി

ഈ നിയമ പ്രകാരം അക്കൗണ്ടിങ്ങ്, ആഡിറ്റിങ്ങ് സ്റ്റാന്‍ഡേര്‍ഡ്സ്കളുടെ കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യാനായി കേന്ദ്ര ഗവര്‍ന്മേണ്ടിന് വിജ്ഞാപനത്തിലൂടെ ദേശീയ സാമ്പത്തിക വിവരണ അതോറിറ്റി സ്ഥാപിക്കാം.

[വ. 132 (1) ]    

പ്രാബല്യത്തിലുള്ള മറ്റു നിയമങ്ങളി ല്‍ എന്തുതന്നെ പറഞ്ഞിരുന്നാലും ദേശീയ സാമ്പത്തിക വിവരണ അതോറിറ്റിക്ക്:

(a)   കമ്പനികള്‍ക്കോ കമ്പനികളുടെ ശ്രേണികള്‍ക്കോ അവരുടെ ആഡിറ്റര്‍ക്കോ അനുവര്‍ത്തിക്കേണ്ട  അക്കൗണ്ടിങ്ങ്, ആഡിറ്റിങ്ങ് നയങ്ങളും സ്റ്റാന്‍ഡേര്‍ഡ്സ്കളും രൂപീകരിക്കാനും നിറുത്തി വെയ്ക്കാനും കേന്ദ്ര ഗവര്‍ന്മേണ്ടിന് മാര്‍ഗ നിര്‍ദ്ദേശം ചെയ്യാം.

(b)  നിര്‍ദ്ദേശിച്ച വിധത്തി ല്‍ അക്കൗണ്ടിങ്ങും ആഡിറ്റിങ്ങും സ്റ്റാന്‍ഡേര്‍ഡ്സ് പാലിക്കുന്നത് നിരീക്ഷിക്കുകയും പ്രാബല്ല്യത്തിലാക്കുകയും ചെയ്യാം.

(c)   അത്തരം സ്റ്റാന്‍ഡേര്‍ഡ്സ് പാലിക്കുന്നത് ഉറപ്പുവരുത്തുന്ന പ്രോഫെഷനുകളുടെ സേവന മേന്മ മേല്‍നോക്കുകയും സേവന മേന്മയും ബന്ധപ്പെട്ട നിര്‍ദ്ദേശിച്ച മറ്റു കാര്യങ്ങളും മെച്ചപ്പെടുത്താനുള്ള നടപടികള്‍ നി ര്‍ദ്ദേശിക്കുകയും ചെയ്യാം.

(d)  ഉപ വ്യവസ്ഥകള്‍ (a), (b), (c) എന്നിവയുമായി ബന്ധപ്പെട്ട മറ്റു നിര്‍ദ്ദേശിച്ച ചുമതലക ള്‍ കൈകാര്യം ചെയ്യാം.

[വ. 132 (2) ]    

ദേശീയ സാമ്പത്തിക വിവരണ അതോറിറ്റിക്ക് കേന്ദ്ര ഗവര്‍ന്മേണ്ട് നിയമിക്കുന്ന അക്കൌണ്ടന്‍സി, ആഡിറ്റിങ്ങ്, ഫിനാന്‍സ്, അല്ലെങ്കില്‍ നിയമം എന്നിവയില്‍ വൈദഗ്ധ്യമുള്ള ഒരു ശ്രേഷ്ഠ വ്യക്തി, ചെയര്‍ പേഴ്സണായും നിര്‍ദ്ദേശിച്ച പതിനഞ്ചി ല്‍ കൂടാത്ത മുഴുവ ന്‍ സമയ, ഭാഗിക സമയ അംഗങ്ങളും ഉണ്ടായിരിക്കും.

ചെയര്‍പേഴ്സ േണയും അംഗങ്ങളെയും നിയമിക്കുന്ന വിധവും ഉപാധികളും വ്യവസ്ഥകളും  നിര്‍ദ്ദേശിച്ച വിധമായിരിക്കും.

ചെയര്‍പേഴ്സണും അംഗങ്ങളും അയാളുടെ അല്ലെങ്കി ല്‍ അവരുടെ നിയമനത്തിന് എന്തെങ്കിലും താത്പര്യ വൈരുദ്ധ്യമോ പരാശ്രയത്ത്വമോ ഇല്ലെന്നു നിര്‍ദ്ദേശിച്ച ഫോമി ല്‍ കേന്ദ്ര ഗവര്‍ന്മേണ്ടിന് ഒരു പ്രഖ്യാപനം നല്‍കണം. 

ദേശീയ സാമ്പത്തിക വിവരണ അതോറിറ്റിയി ല്‍ മുഴുവ ന്‍ സമയ ജീവനക്കാരായ  ചെയര്‍പേഴ്സണും അംഗങ്ങളും അങ്ങനെയുള്ള കാലത്തും നിയമനം ഇല്ലാതായിക്കഴിഞ്ഞ ശേഷം രണ്ടു വര്‍ഷത്തേക്കും ഏതെങ്കിലും ആഡിറ്റ് ഫേമുമായി ( കണ്‍സള്‍ട്ടന്‍സി ഫേമുക ള്‍ ഉള്‍പെടെ) അസോസിയേറ്റ് ചെയ്യാന്‍ പാടില്ല.

[വ. 132 (3) ]    

പ്രാബല്യത്തിലുള്ള മറ്റു നിയമങ്ങളി ല്‍ എന്തുതന്നെ പറഞ്ഞിരുന്നാലും ദേശീയ സാമ്പത്തിക വിവരണ അതോറിറ്റിക്ക്;

(a)   തന്നെത്താനോ കേന്ദ്ര ഗവര്‍ന്മേണ്ട് റെഫെറന്‍സിലോ ബോഡി കോര്‍പ്പറേറ്റുകളുടെ ശ്രേണിക്കോ അല്ലെങ്കി ല്‍ വ്യക്തികള്‍ക്കോ വേണ്ടി നിര്‍ദ്ദേശിച്ച വിധത്തി ല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ആക്ട്‌, 1949 പ്രകാരം റെജിസ്റ്റെര്‍ ചെയ്ത ഏതെങ്കിലും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഫേമോ അംഗമോ ചെയ്ത പ്രൊഫെഷണല്‍
അല്ലെങ്കി
ല്‍ മറ്റു പെരുമാറ്റ ദൂഷ്യങ്ങ ള്‍ അന്വേഷിക്കാനുള്ള അധികാരമുണ്ട്‌:

 

ദേശീയ സാമ്പത്തിക വിവരണ അതോറിറ്റി ഈ വകുപ്പ് പ്രകാരം ഒരു അന്വേഷണം തുടങ്ങിയ പെരുമാറ്റ ദൂഷ്യങ്ങളുടെ കാര്യത്തില്‍   മറ്റേതെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ട് അല്ലെങ്കി ല്‍ ബോഡി നടപടിക ള്‍ തുടങ്ങാനോ തുടരാനോ പാടില്ല.

 

(b)  സിവില്‍ നടപടിനിയമ സംഹിത, 1908 പ്രകാരം ഒരു സിവില്‍ കോടതിയി ല്‍ നിക്ഷിപ്തമായ അതേ അധികാരങ്ങ ള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ഒരു കേസി ല്‍ വിസ്തരിക്കുമ്പോ ള്‍ ഉണ്ടായിരിക്കും:-

 

(i)                ദേശീയ സാമ്പത്തിക വിവരണ അതോറിറ്റി നിര്‍ദ്ദേശിക്കുന്ന സമയത്തും സ്ഥലത്തും കണക്കുകളും  മറ്റു പ്രമാണങ്ങളും കണ്ടെത്തുന്നതും ഹാജരാക്കുന്നതും;

(ii)              ആള്‍ക്കാരെ വിളിച്ചു വരുത്തുന്നതും ഹാജ ര്‍ ഉറപ്പാക്കുന്നതും പ്രതിജ്ഞ ചെയ്യിക്കുന്നതും,

(iii)            ഉ.വ.(b) പറയുന്ന ആരുടെയെങ്കിലും ഏതെങ്കിലും കണക്കുകളോ, റെജിസ്റ്ററുകളോ മറ്റു പ്രമാണങ്ങളോ ഏതെങ്കിലും സ്ഥലത്തു പരിശോധിക്കുന്നത്,

(iv)            സാക്ഷികളെയും പ്രമാണങ്ങളെയും പരിശോധിക്കാന്‍ ചുമതലപ്പെടുത്തുന്നത്;

(c)    പ്രൊഫെഷണല്‍ അല്ലെങ്കില്‍ മറ്റു പെരുമാറ്റ ദൂഷ്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍;

(A)  പിഴ ശിക്ഷിക്കാന്‍-

(I)                വ്യക്തികളുടെ കാര്യത്തില്‍, ഒരു ലക്ഷം രൂപയില്‍ കുറയാതെ എന്നാല്‍ കിട്ടിയ ഫീസിന്‍റെ അഞ്ചിരട്ടി വരെയും,

(II)             ഫേമുകളുടെ കാര്യത്തി ല്‍, പത്തു ലക്ഷം രൂപായി ല്‍ കുറയാതെ എന്നാല്‍ കിട്ടിയ ഫീസിന്‍റെ പത്തിരട്ടി വരെയും,

(B)  ഒരു അംഗത്തെയോ ഫേമിനെയോ, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ആക്ട്‌, 1949 വകുപ്പ് (2) (1) (e) പറയുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ അംഗമായി അംഗമോ ഫേമോ പ്രാക്ടീസ് ചെയ്യുന്നതി ല്‍ നിന്നും ദേശീയ സാമ്പത്തിക വിവരണ അതോറിറ്റി തീരുമാനിക്കുന്നപോലെ  കുറഞ്ഞത്‌ ആറു മാസത്തേക്കും അല്ലെങ്കി ല്‍ പത്തു വര്‍ഷത്തി ല്‍ കൂടാതെയുള്ള മറ്റു ഉയര്‍ന്ന കാലത്തേക്കും ഡീബാ ര്‍ ചെയ്യാ ന്‍,

വിശദീകരണം: ഈ ഉപവകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി “പ്രൊഫെഷണല്‍ അല്ലെങ്കി ല്‍ മറ്റു പെരുമാറ്റ ദൂഷ്യങ്ങ ള്‍” എന്നതിന്    ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ആക്ട്‌, 1949, വകുപ്പ് 22 അതിനു നല്‍കിയിരിക്കുന്ന അതേ അര്‍ത്ഥമായിരിക്കും.

[വ. 132 (4) ]    

ഉ.വ (4) (c) പ്രകാരം ദേശീയ സാമ്പത്തിക വിവരണ അതോറിറ്റി നല്‍കിയ ഉത്തരവി ല്‍ ഖേദിക്കുന്ന ഏതെങ്കിലും വ്യക്തിക്ക് ഉ.വ.(6) പ്രകാരം സ്ഥാപിച്ച അപ്പീല്‍ അതോറിറ്റിക്ക് മുന്‍പാകെ നിര്‍ദ്ദേശിച്ച വിധത്തില്‍ അപ്പീലിന് പോകാം.

[വ. 132 (5) ]    

ദേശീയ സാമ്പത്തിക വിവരണ അതോറിറ്റിയുടെ ഉത്തരവുകളിന്മേ ല്‍ ഉയരുന്ന അപ്പീലുകള്‍ കേള്‍ക്കാ ന്‍, കേന്ദ്ര ഗവര്‍ന്മേണ്ട് ഒരു വിജ്ഞാപനത്തിലൂടെ നിര്‍ദ്ദേശിക്കുന്ന ദിവസം മുത ല്‍ പ്രാബല്ല്യത്തില്‍  വരുന്ന, കേന്ദ്ര ഗവര്‍ന്മേണ്ട് നിയമിക്കുന്ന ചെയര്‍പേഴ്സണും രണ്ടി ല്‍ കൂടാത്ത മറ്റു അംഗങ്ങളും ഉള്ള, ഒരു അപ്പീ ല്‍ അതോറിറ്റി സ്ഥാപിക്കും.

[വ. 132 (6) ]    

അപ്പീല്‍ അതോറിറ്റിയുടെ ചെയര്‍പേഴ്സണും അംഗങ്ങള്‍ക്കും നിയമനത്തിനുള്ള യോഗ്യതയും തെരഞ്ഞെടുക്കുന്ന വിധവും, അവരുടെ സേവനത്തിനുള്ള ഉപാധികളും നിബന്ധനകളും ആവശ്യത്തിന് സഹായ ജീവനക്കാരും അപ്പീ ല്‍ അതോറിറ്റി പിന്തുടരേണ്ട നടപടിക്രമങ്ങളും (അപ്പീല്‍ കേള്‍ക്കുന്ന സ്ഥലങ്ങളും അപ്പീ ല്‍ ഫയ ല്‍ ചെയ്യേണ്ട ഫോമും വിധവും ഉള്‍പെടെ) നിര്‍ദ്ദേശിച്ച വിധത്തി ല്‍ ആയിരിക്കും.

[വ. 132 (7) ]    

അപ്പീല്‍ ഫയ ല്‍ ചെയ്യാനുള്ള ഫീസ്‌ നിര്‍ദ്ദേശിച്ച വിധത്തി ല്‍ ആയിരിക്കും.

[വ. 132 (8) ]    

അപ്പീല്‍ അതോറിറ്റി അധികാരപ്പെടുത്തിയ ഓഫീസ ര്‍ അതിന്‍റെ മുഴുവ ന്‍ പ്രവൃത്തികളുടെ വാര്‍ഷിക റിപ്പോര്‍ട്ട്‌ നിര്‍ദ്ദേശിച്ച ഫോമിലും സമയത്തും തയ്യാറാക്കുകയും പകര്‍പ്പ് കേന്ദ്ര ഗവര്‍ന്മേണ്ടിന് അയയ്ക്കുകയും, കേന്ദ്ര ഗവര്‍ന്മേണ്ട് വാര്‍ഷിക റിപ്പോര്‍ട്ട്‌ പാര്‍ലമെന്റിന്‍റെ ഇരുസഭക ള്‍ മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്യും.

 [വ. 132 (9) ]    

ദേശീയ സാമ്പത്തിക വിവരണ അതോറിറ്റി നിര്‍ദ്ദേശിച്ച വിധത്തി ല്‍  അതാതു സമയത്തും  യോഗം ചേരുകയും അതിന്‍റെ യോഗങ്ങളില്‍ ഇടപാടു നടത്തേണ്ട വ്യാപാരങ്ങളി ല്‍ വേണ്ട നടപടിക്രമങ്ങള്‍ പാലിക്കുകയും ചെയ്യും.

[വ. 132 (10) ]    

ഈ നിയമ പ്രകാരം ദേശീയ സാമ്പത്തിക വിവരണ അതോറിറ്റിയുടെ ചുമതലകള്‍ കാര്യക്ഷമമായി നിര്‍വഹിക്കാ ന്‍ കേന്ദ്ര ഗവര്‍ന്മേണ്ട് അതിനു ആവശ്യമെന്നു തോന്നുന്ന വിധത്തി ല്‍  ഒരു സെക്രട്ടറിയെയും മറ്റു ജീവനക്കാരെയും നിയമിക്കുകയും സെക്രട്ടറിയുടെയും മറ്റു ജീവനക്കാരുടേയും  സേവനത്തിനുള്ള ഉപാധികളും നിബന്ധനകളും നിര്‍ദ്ദേശിച്ച വിധത്തിലായിരിക്കുകയും ചെയ്യും.

[വ. 132 (11) ]    

ദേശീയ സാമ്പത്തിക വിവരണ അതോറിറ്റിയുടെ ഹെഡ് ഓഫിസ് ന്യൂഡല്‍ഹിയിലായിരിക്കും. ദേശീയ സാമ്പത്തിക വിവരണ അതോറിറ്റി അതിനു യുക്തമെന്നു തോന്നുന്ന ഇന്ത്യയിലെ മറ്റു സ്ഥലങ്ങളി ല്‍ യോഗം ചേരും.

 [വ. 132 (12) ]    

കേന്ദ്ര ഗവര്‍ന്മേണ്ട്, കംപ്ട്രോള ര്‍ ആ ന്‍ഡ്‌ ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ച് നിര്‍ദ്ദേശിക്കുന്ന ഫോമിലും വിധത്തിലും ദേശീയ സാമ്പത്തിക വിവരണ അതോറിറ്റി അതിന്‍റെ കണക്കുകളുമായി ബന്ധപ്പെട്ട് കണക്കു ബുക്കുകളും മറ്റു ബുക്കുകളും സൂക്ഷിക്കും.

[വ. 132 (13) ]    

ദേശീയ സാമ്പത്തിക വിവരണ അതോറിറ്റിയുടെ കണക്കുക ള്‍ കംപ്ട്രോളര്‍ ആ ന്‍ഡ്‌ ആഡിറ്റ ര്‍ ജനറ ല്‍ ഓഫ് ഇന്ത്യ അദ്ദേഹം നിര്‍ദ്ദേശിക്കുന്ന കാലയളവുകളില്‍ ആഡിറ്റ് ചെയ്യുകയും കംപ്ട്രോളര്‍ ആ ന്‍ഡ്‌ ആഡിറ്റ ര്‍ ജനറല്‍ ഓഫ് ഇന്ത്യ സര്‍ട്ടിഫൈ ചെയ്യുന്ന കണക്കുക ള്‍ ആഡിറ്റ് റിപ്പോര്‍ട്ട്‌ സഹിതം വര്‍ഷാവര്‍ഷം കേന്ദ്ര ഗവര്‍ന്മേണ്ടിന് ദേശീയ സാമ്പത്തിക വിവരണ അതോറിറ്റി അയയ്ക്കുകയും ചെയ്യും.

[വ. 132 (14) ]    

ദേശീയ സാമ്പത്തിക വിവരണ അതോറിറ്റി നിര്‍ദ്ദേശിച്ച സമയത്തും  ഫോമിലും ഓരോ സാമ്പത്തിക വര്‍ഷവും അതിന്‍റെ സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ട്‌ തയ്യാറാക്കുകയും പകര്‍പ്പ് കേന്ദ്ര ഗവര്‍ന്മേണ്ടിന് അയയ്ക്കുകയും കേന്ദ്ര ഗവര്‍ന്മേണ്ട് വാര്‍ഷിക റിപ്പോര്‍ട്ടും കംപ്ട്രോള ര്‍ ആ ന്‍ഡ്‌ ആഡിറ്റ ര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ആഡിറ്റ് റിപ്പോര്‍ട്ടും പാര്‍ലമെന്റിന്‍റെ ഇരുസഭകള്‍ മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്യും.

[വ. 132 (15) ]    
#CompaniesAct

Monday, 6 October 2014

കമ്പനി നിയമം: സ്വമേധയാ പുനഃപരിശോധന


ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടോ സാമ്പത്തിക വിവരണങ്ങളോ സ്വമേധയാ പുനഃപരിശോധിക്കുമ്പോ ള്‍

(a)   കമ്പനിയുടെ സാമ്പത്തിക വിവരണം; അല്ലെങ്കില്‍

(b)  ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്

എന്നിവ വകുപ്പ് 129 അല്ലെങ്കി ല്‍ വകുപ്പ് 134 എന്നിവയിലെ വ്യവസ്ഥകള്‍ പാലിക്കുന്നില്ല എന്ന്, ഒരു കമ്പനിയുടെ ഡയറക്ടര്‍മാര്‍ക്ക് പ്രകടമാകുന്നെങ്കി ല്‍,

ഏതെങ്കിലും മൂന്നു മു ന്‍ സാമ്പത്തിക വര്‍ഷങ്ങളിലെ സാമ്പത്തിക വിവരണം; അല്ലെങ്കില്‍ റിപ്പോര്‍ട്ട് അവര്‍ക്ക് ട്രിബ്യുണലിന് നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും ഒരു അപേക്ഷ നല്‍കി അനുവാദം വാങ്ങിയ ശേഷം പുതുക്കാം. ട്രിബ്യുണല്‍ പാസ്സാക്കിയ ഉത്തരവിന്‍റെ പകര്‍പ്പ് റെജിസ്ട്രാര്‍ പക്ക ല്‍ ഫയ ല്‍ ചെയ്യണം.

ട്രിബ്യുണ ല്‍ കേന്ദ്ര ഗവര്‍ന്മേണ്ടിനും ഇന്‍കം ടാക്സ് അതോറിറ്റിക്കും നോട്ടീസ് നല്‍കുകയും അവരുടെ നിവേദനങ്ങ ള്‍ ഈ വകുപ്പ് പ്രകാരം ഉത്തരവ് നല്‍കുന്നതിനു മുന്‍പ് പരിഗണിക്കുകയും ചെയ്യണം.

അത്തരം പുതുക്കിയ സാമ്പത്തിക വിവരണങ്ങളോ റിപ്പോര്‍ട്ടോ ഒരു സാമ്പത്തിക വര്‍ഷം ഒരിക്കലേ തയ്യാറാക്കുകയും ഫയ ല്‍ ചെയ്യുകയും ചെയ്യാവൂ.

അത്തരം സാമ്പത്തിക വിവരണം അല്ലെങ്കി ല്‍ റിപ്പോര്‍ട്ട് പുതുക്കിയതിനുള്ള കാരണങ്ങള്‍ വിശദമായി അത് പുതുക്കുന്ന സാമ്പത്തിക വര്‍ഷത്തെ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടി ല്‍ വെളിപ്പെടുത്തുകയും വേണം.

[വ. 131 (1) ]    

മുന്‍ സാമ്പത്തിക വിവരണത്തിന്‍റെയോ റിപ്പോര്‍ട്ടിന്‍റെയോ പകര്‍പ്പുക ള്‍ അംഗങ്ങള്‍ക്ക് അയയ്ക്കുകയോ റെജിസ്ട്രാര്‍ക്ക് നല്‍കുകയോ കമ്പനിയുടെ പൊതുയോഗത്തില്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കി ല്‍ പുതുക്കുന്നത്,

(a)   വകുപ്പ് 129 അല്ലെങ്കി ല്‍ വകുപ്പ് 134 എന്നിവയിലെ വ്യവസ്ഥക ള്‍ പാലിക്കാത്ത മുന്‍ സാമ്പത്തിക വിവരണം അല്ലെങ്കി ല്‍ റിപ്പോര്‍ട്ട് തിരുത്തുന്നതിനും,

(b)  തത്ഫലമായ അവശ്യമായ ഏതെങ്കിലും മാറ്റങ്ങള്‍ക്കും

മാത്രമായിരിക്കും.

  [വ. 131 (2) ]    

പുതുക്കിയ സാമ്പത്തിക വിവരണത്തിനോ പുതുക്കിയ ഡയറക്ടര്‍മാരുടെ റിപ്പോര്‍ട്ടിനോ ഈ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് കേന്ദ്ര ഗവര്‍ന്മേണ്ട് ചട്ടങ്ങ ള്‍ ഉണ്ടാക്കുകയും, അത്തരം ചട്ടങ്ങള്‍ പ്രത്യേകിച്ച്,

(a)   പഴയ സാമ്പത്തിക വിവരണമോ റിപ്പോര്‍ട്ടോ മാറ്റുകയോ തിരുത്തലുകള്‍ സൂചിപ്പിച്ച് അനുബന്ധമായി ഒരു പ്രമാണം ചേര്‍ക്കുകയോ ചെയ്യാനുള്ള പലതരം വ്യവസ്ഥക ള്‍ നിര്‍മ്മിക്കുകയും

 
(b)  പുതുക്കിയ സാമ്പത്തിക വിവരണമോ റിപ്പോര്‍ട്ടുമായോ ബന്ധപ്പെട്ട് കമ്പനിയുടെ ആഡിറ്ററുടെ ചുമതലക ള്‍ സംബന്ധിച്ച് വ്യവസ്ഥക ള്‍ നിര്‍മ്മിക്കുകയും

 
(c)   ഡയറക്ടര്‍മാരോട് നിര്‍ദ്ദേശിച്ച നടപടിക ള്‍ എടുക്കാനാവശ്യപ്പെടുകയും ചെയ്യാം.

[വ. 131 (3) ]    
#CompaniesAct

കമ്പനി നിയമം: കോടതിയോ ട്രിബ്യുണലോ ഉത്തരവിട്ടു കണക്കു തുറക്കുന്നത്


കോടതിയോ ട്രിബ്യുണലോ ഉത്തരവിട്ടു കണക്കു തുറക്കുന്നത്

കേന്ദ്ര ഗവര്‍ന്മേണ്ട്, ആദായ നികുതി അധികാരികള്‍, സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്‌, അല്ലെങ്കില്‍ മറ്റേതെങ്കിലും സ്റ്റാറ്റ്യൂട്ടറി റെഗുലേറ്ററി ബോഡി അല്ലെങ്കില്‍ അതോറിറ്റി അല്ലെങ്കി ല്‍ ഏതെങ്കിലും ബന്ധപ്പെട്ട വ്യക്തി എന്നിവരില്‍ ആരുടെയെങ്കിലും അപേക്ഷയിന്മേ ല്‍;

(i)                ബന്ധപ്പെട്ട മുന്‍ കണക്കുക ള്‍ വഞ്ചനാപരമായി തയ്യാറാക്കിയാതാെണന്നോ; അല്ലെങ്കില്‍

(ii)              ബന്ധപ്പെട്ട കാലയളവില്‍ കമ്പനിയുടെ കാര്യങ്ങ ള്‍ ദുര്‍ഭരണം നടത്തുകയും സാമ്പത്തിക വിവരണങ്ങളുടെ വിശ്വാസ്യത സംശയാസ്പദമാകുകയും ചെയ്തു എന്നോ,

യോഗ്യമായ, അധികാരമുള്ള കോടതിയോ അല്ലെങ്കി ല്‍ ട്രിബ്യുണലോ; ഉത്തരവിടാതെ,

ഒരു കമ്പനി അതിന്‍റെ കണക്കുക ള്‍ പുനഃപരിശോധിക്കുകയോ സാമ്പത്തിക വിവരണങ്ങള്‍ പുതുക്കുകയോ ചെയ്യേണ്ടതില്ല.

കേന്ദ്ര ഗവര്‍ന്മേണ്ട്, ആദായ നികുതി അധികാരികള്‍, സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്‌, അല്ലെങ്കില്‍ മറ്റേതെങ്കിലും സ്റ്റാറ്റ്യൂട്ടറി റെഗുലേറ്ററി ബോഡി അല്ലെങ്കില്‍ അതോറിറ്റി എന്നിവയ്ക്ക്  കോടതിയോ ട്രിബ്യുണലോ നോട്ടീസ് നല്‍കുകയും ഈ വകുപ്പ് പ്രകാരം ഉത്തരവിടും മുന്‍പ് അവരുടെ നിവേദനങ്ങ ള്‍ കണക്കിലെടുക്കുകയും ചെയ്യും.

[വ. 130 (1) ]    

ഈ നിയമവ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ ഉ.വ.(1) അനുസരിച്ചു പുനഃപരിശോധിച്ച അല്ലെങ്കി ല്‍ പുതുക്കിയ കണക്കുക ള്‍ അന്തിമമായിരിക്കും.

[വ. 130 (2) ]  
#CompaniesAct

Friday, 3 October 2014

കമ്പനി നിയമം: സാമ്പത്തിക വിവരണം


സാമ്പത്തിക വിവരണം

സാമ്പത്തിക വിവരണം, കമ്പനി അല്ലെങ്കി ല്‍ കമ്പനികളുടെ അവസ്ഥയെക്കുറിച്ച് സത്യവും ന്യായയുക്തവുമായ വീക്ഷണം നല്‍കുകയും വകുപ്പ് 133 പ്രകാരം വിജ്ഞാപനം ചെയ്ത അക്കൗണ്ടിങ്ങ് സ്റ്റാന്‍ഡേര്‍ഡുക ള്‍ അനുസരിക്കുകയും പലതരം കമ്പനികളുടെ ശ്രേണി അല്ലെങ്കില്‍ ശ്രേണികള്‍ക്ക് പട്ടിക III വ്യവസ്ഥ ചെയ്തിട്ടുള്ള ഫോം അല്ലെങ്കില്‍ ഫോമുകളി ല്‍ ആയിരിക്കുകയും വേണം.

സാമ്പത്തിക വിവരണങ്ങളില്‍ ഉള്‍കൊള്ളുന്ന ഇനങ്ങ ള്‍ അക്കൗണ്ടിങ്ങ് സ്റ്റാന്‍ഡേര്‍ഡുക ള്‍ പ്രകാരം ആയിരിക്കണം.

ഈ ഉപവകുപ്പിലുള്ള ഒന്നും ഏതെങ്കിലും ഇന്‍ഷുറന്‍സ് അല്ലെങ്കി ല്‍ ബാങ്കിംഗ് കമ്പനി, വൈദ്യുതി ഉല്‍പാദിപ്പിക്കുകയോ വിതരണം നടത്തുകയോ ചെയ്യുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതെങ്കിലും കമ്പനി, ഒരു ശ്രേണിയിലുള്ള മറ്റു കമ്പനികള്‍ക്ക് മേല്‍നോട്ടമുള്ള നിയമപ്രകാരം സാമ്പത്തിക വിവരണത്തിനു ഒരു ഫോം നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കി ല്‍ അത്തരം ശ്രേണിയിലുള്ള കമ്പനി, എന്നിവയ്ക്ക് ബാധകമല്ല.

സാമ്പത്തിക വിവരണങ്ങള്‍ കമ്പനിയുടെ അവസ്ഥയെക്കുറിച്ച് സത്യവും ന്യായയുക്തവുമായ വീക്ഷണം വെളിപ്പെടുത്തുന്നില്ല എന്ന്, അവ താഴെപ്പറയുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ല എന്നത് കൊണ്ടുമാത്രം കരുതുകയില്ല:

(a)   ഒരു ഇന്‍ഷുറന്‍സ് കമ്പനിക്ക്‌ ഇന്‍ഷുറന്‍സ് ആക്ട്‌, 1938 അല്ലെങ്കില്‍, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ്‌ ഡെവലപ്പ്മെന്റ് അതോറിറ്റി ആക്ട്‌, 1999 എന്നിവ പ്രകാരം ഏതെങ്കിലും
കാര്യങ്ങ ള്‍ വെളിപ്പെടുത്തേണ്ടതില്ല എങ്കില്‍;

(b)  ഒരു ബാങ്കിംഗ് കമ്പനിക്ക്‌ ബാങ്കിംഗ് റെഗുലേഷ ന്‍ ആക്ട്‌, 1949 പ്രകാരം ഏതെങ്കിലും കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല എങ്കില്‍;

(c)   വൈദ്യുതി ഉല്‍പാദിപ്പിക്കുകയോ വിതരണം നടത്തുകയോ ചെയ്യുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതെങ്കിലും കമ്പനിക്ക് ഇലക്ട്രിസിറ്റി ആക്ട്‌, 2003 പ്രകാരം ഏതെങ്കിലും കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല എങ്കില്‍;

(d)  മറ്റേതെങ്കിലും നിയമം മേല്‍നോട്ടമുള്ള ഒരു കമ്പനിക്ക്‌ അതേ നിയമ പ്രകാരം ഏതെങ്കിലും കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല എങ്കി ല്‍;

 

[വ. 129 (1) ]

ഒരു കമ്പനിയുടെ ഓരോ വാര്‍ഷിക പൊതുയോഗത്തിലും കമ്പനിയുടെ ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാ ര്‍ സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക വിവരണങ്ങള്‍ അത്തരം യോഗം മുന്‍പാകെ സമര്‍പ്പിക്കണം.

[വ. 129 (2) ]

ഒരു കമ്പനിക്ക്‌ ഒന്നോ അതിലധികമോ സബ്സിഡിയറികള്‍ ഉണ്ടെങ്കില്‍, അത് ഉ.വ.(2) വ്യവസ്ഥ ചെയ്ത സാമ്പത്തിക വിവരണങ്ങള്‍ കൂടാതെ കമ്പനിയുടെയും അതിന്‍റെ എല്ലാ സബ്സിഡിയറികളുടെയും ഒരു ഏകീകൃത സാമ്പത്തിക വിവരണം, സ്വന്തം ഫോമിലും വിധത്തിലും തന്നെ തയ്യാറാക്കുകയും ഉ.വ.(2) പ്രകാരം അതിന്‍റെ സാമ്പത്തിക വിവരണം സമര്‍പ്പിക്കുന്നതോടൊപ്പം കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തി ല്‍ സമര്‍പ്പിക്കുകയും വേണം.

കമ്പനി അതിന്‍റെ സാമ്പത്തിക വിവരണത്തോടൊപ്പം അതിന്‍റെ സബ്സിഡിയറിയുടെ അല്ലെങ്കി ല്‍ സബ്സിഡിയറികളുടെ സാമ്പത്തിക വിവരണത്തിന്‍റെ സവിശേഷതകള്‍ ഉള്‍പെടുന്ന ഒരു പ്രത്യേക വിവരണം നിര്‍ദ്ദേശിച്ച ഫോമി ല്‍ ചേര്‍ത്തു വെയ്ക്കണം.

കമ്പനികളുടെ കണക്കുകളുടെ ഏകീകരണം നിര്‍ദ്ദേശിച്ച വിധത്തിലാവണമെന്നു കേന്ദ്ര ഗവര്‍മെന്റിനു വ്യവസ്ഥ ചെയ്യാം.

വിശദീകരണം: ഈ ഉപ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ‘സബ്സിഡിയറി’ എന്ന വാക്കില്‍ അസോസിയേറ്റ് കമ്പനിയും സംയുക്ത സംരംഭവും ഉള്‍പെടും.

[വ. 129 (3) ]

ഒരു ഹോള്‍ഡിങ്ങ് കമ്പനിയുടെ സാമ്പത്തിക വിവരണങ്ങ ള്‍ തയ്യാറാക്കുന്നതിനും ഏറ്റെടുക്കുന്നതിനും ആഡിറ്റിനും ബാധകമായ ഈ നിയമവ്യവസ്ഥകള്‍ അതുപോലെതന്നെ ഉ.വ.(3) പ്രകാരമുള്ള ഏകീകൃത സാമ്പത്തിക വിവരണങ്ങള്‍ക്കും ബാധകമാകും.

[വ. 129 (4) ]

ഉ.വ.(1) –നു കോട്ടം തട്ടാതെ, ഒരു കമ്പനിയുടെ സാമ്പത്തിക വിവരണങ്ങള്‍ ഉ.വ.(1) പ്രകാരം അക്കൗണ്ടിങ്ങ് സ്റ്റാന്‍ഡേര്‍ഡുക ള്‍ അനുസരിക്കുന്നില്ലെങ്കില്‍, കമ്പനി അതിന്‍റെ സാമ്പത്തിക വിവരണങ്ങളി ല്‍ അക്കൗണ്ടിങ്ങ് സ്റ്റാന്‍ഡേര്‍ഡുകളി ല്‍ നിന്നുള്ള വ്യതിയാനവും അതിന്‍റെ കാരണങ്ങളും അത്തരം വ്യതിയാനം മൂലം ഉളവാകുന്ന സാമ്പത്തിക വ്യത്യാസങ്ങളും വെളിപ്പെടുത്തണം.

[വ. 129 (5) ]

കേന്ദ്ര ഗവര്‍മെന്റ് തന്‍റെതന്നെയോ ഒരു ശ്രേണി അല്ലെങ്കി ല്‍ ശ്രേണികളിലുള്ള കമ്പനികളുടെ അപേക്ഷയിന്മേലോ നല്‍കുന്ന ഒരു വിജ്ഞാപനത്തിലൂടെ ഏതെങ്കിലും ശ്രേണി അല്ലെങ്കി ല്‍ ശ്രേണികളിലുള്ള കമ്പനികളെ ഈ വകുപ്പിന്റെയോ അതിനുവേണ്ടി നിര്‍മിച്ച ചട്ടങ്ങളുടെയോ ആവശ്യകതകളില്‍ നിന്നും പൊതുജന ഹിതത്തിനു ആവശ്യമെങ്കില്‍ ഒഴിവാക്കാം. അത്തരം ഒഴിവ് അതതു വിജ്ഞാപന പ്രകാരം നിബന്ധനകളോടെയോ നിബന്ധനകളില്ലാതെയോ നല്‍കാം.

  [വ. 129 (6) ]

ഒരു കമ്പനി ഈ വകുപ്പിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നെങ്കില്‍, മാനെജിംഗ് ഡയറക്ടര്‍, ഫിനാന്‍സിന്‍റെ ചുമതലയുള്ള മുഴുവന്‍ സമയ ഡയറക്ടര്‍, ചീഫ് ഫിനാന്‍ഷ്യ ല്‍
ഓഫീസ
ര്‍ അല്ലെങ്കി ല്‍ ഈ വകുപ്പിന്റെ ആവശ്യകതക ള്‍ പാലിക്കാ ന്‍ ബോര്‍ഡ്‌ ചുമതല നല്‍കിയ മറ്റേതെങ്കിലും വ്യക്തി, ഇവരാരുമില്ലെങ്കില്‍ എല്ലാ ഡയറക്ടര്‍മാരും ഒരു വര്‍ഷം വരെ ജയില്‍വാസവും അന്‍പതിനായിരം രൂപായി ല്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാവരെ പിഴയും ചിലപ്പോള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.

[വ. 129 (7) ]    
വിശദീകരണം: ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി, സന്ദര്‍ഭം മറ്റുവിധത്തില്‍ ആവശ്യപ്പെടുന്നില്ലെങ്കില്‍, സാമ്പത്തിക വിവരണത്തെപ്പറ്റി പറയുമ്പോള്‍ സാമ്പത്തിക വിവരണത്തോടു ചേര്‍ത്തുവെച്ചതോ അതിന്‍റെ ഭാഗമായതോ ആയ ഏതെങ്കിലും കുറിപ്പുകള്‍, ഈ നിയമപ്രകാരം അതേ കുറിപ്പുകള്‍ക്കുള്ള ഫോമി ല്‍ നല്‍കാ ന്‍ ആവശ്യപ്പെടുകയോ അനുവദിക്കുകയോ ചെയ്തിട്ടുള്ള വിവരങ്ങള്‍ നല്‍കുന്നത്, ഉള്‍പെടും.

#CompaniesAct