Sunday, 21 September 2014

കമ്പനി നിയമം: അണ്‍പെയ്ഡ് ഡിവിഡന്റ് അക്കൗണ്ട്‌


അണ്‍പെയ്ഡ് ഡിവിഡന്റ് അക്കൗണ്ട്‌
എപ്പോഴെങ്കിലും ഒരു കമ്പനി ലാഭവീതം പ്രഖ്യാപിക്കുകയും അത് ലാഭവീതം നേടാ ന്‍ അവകാശപ്പെട്ട ഏതെങ്കിലും ഓഹരിഉടമയ്ക്ക് പ്രഖ്യാപന ദിവസത്തിനു ശേഷം മുപ്പതു ദിവസത്തിനുള്ളിലും കൊടുക്കുകയോ അവകാശപ്പെടുകയോ ചെയ്തിട്ടില്ലെങ്കി ല്‍ കമ്പനി മുന്‍പറഞ്ഞ മുപ്പതു ദിവസ കാലാവധി അവസാനിച്ച ദിവസത്തിനുശേഷം ഏഴു ദിവസത്തിനുള്ളില്‍ കൊടുക്കാതെയോ അവകാശപ്പെടാതെയോ കിടക്കുന്ന ആകെ ലാഭവീതത്തുക അതിനു വേണ്ടി ഏതെങ്കിലും ഷെഡ്യുള്‍ഡ് ബാങ്കി ല്‍  അണ്‍പെയ്ഡ് ഡിവിഡന്റ് അക്കൗണ്ട്‌ എന്ന് വിളിക്കപ്പെടുന്നതും കമ്പനി തുറക്കുന്നതുമായ ഒരു പ്രത്യേക അക്കൗണ്ടിലേയ്ക്ക് മാറ്റണം.

[വ. 124 (1) ]
തുക കൊടുക്കേണ്ട ഓരോരുത്തരുടെയും പേരുകളും ഏറ്റവും ഒടുക്കം അറിയാവുന്ന വിലാസങ്ങളും നല്‍കാത്ത ലാഭവീതവും നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും മറ്റു വിവരങ്ങളും ഉള്ള ഒരു പ്രസ്താവന കമ്പനി തയ്യാറാക്കി ഉ.വ.(1) പ്രകാരം അണ്‍പെയ്ഡ് ഡിവിഡന്റ് അക്കൗണ്ടിലേയ്ക്ക് തുക മാറ്റിയ ശേഷം തൊണ്ണൂറു ദിവസത്തിനുള്ളില്‍ ഉണ്ടെങ്കില്‍ കമ്പനിയുടെ വെബ്സൈറ്റിലും കൂടാതെ കേന്ദ്ര ഗവര്‍ന്മേണ്ട് ഇതിനായി അംഗീകരിച്ച ഏതെങ്കിലും വെബ്സൈറ്റിലും നല്‍കണം.

[വ. 124 (2) ]
ഉ.വ.(1) പ്രകാരമുള്ള ആകെത്തുകയോ ഏതെങ്കിലും ഭാഗമോ കമ്പനിയുടെ അണ്‍പെയ്ഡ് ഡിവിഡന്റ് അക്കൗണ്ടിലേയ്ക്ക് മാറ്റുന്നതി ല്‍ വീഴ്ച വരുത്തിയാല്‍ വീഴ്ച വരുത്തുന്ന ദിവസം മുത ല്‍ മുന്‍പറഞ്ഞ അക്കൗണ്ടിലേയ്ക്ക് മാറ്റാത്ത മുഴുവന്‍ തുകയ്ക്കും വര്‍ഷം പന്ത്രണ്ടു ശതമാനം നിരക്കില്‍ പലിശ നല്‍കുകയും അങ്ങനെ തുകയി ല്‍ ഉറയുന്ന പലിശ കമ്പനിയുടെ അംഗങ്ങളുടെ ക്ഷേമത്തിന്, അവര്‍ക്ക് നല്‍കാത്ത തുകയുടെ അതേ അനുപാതത്തില്‍ ചെന്നുചേരുകയും ചെയ്യും.

[വ. 124 (3) ]
കമ്പനിയുടെ അണ്‍പെയ്ഡ് ഡിവിഡന്റ് അക്കൗണ്ടിലേയ്ക്ക് ഉ.വ.(1) പ്രകാരം മാറ്റിയ പണത്തിനു അവകാശം ഉന്നയിക്കുന്ന ഏതെങ്കിലും വ്യക്തിയ്ക്ക് അവകാശപ്പെട്ട പണം നല്‍കാനായി കമ്പനിക്ക്‌ അപേക്ഷ നല്‍കാം.
[വ. 124 (4) ]

ഈ വകുപ്പ് പ്രകാരം ഒരു കമ്പനിയുടെ അണ്‍പെയ്ഡ് ഡിവിഡന്റ് അക്കൗണ്ടിലേയ്ക്ക് മാറ്റിയ ഏതെങ്കിലും തുക അങ്ങനെ മാറ്റിയ ദിവസം മുതല്‍ ഏഴു വര്‍ഷം വരെ കൊടുക്കാതെയും അവകാശപ്പെടാതെയും ഇരിക്കുന്നെങ്കില്‍ അത് പലിശ സഹിതം വകുപ്പ് 125 (1) പ്രകാരം സ്ഥാപിച്ച ഫണ്ടിലേക്ക് കമ്പനി മാറ്റുകയും മാറ്റിയ വിവരങ്ങള്‍ക്ക്  നിര്‍ദ്ദേശിച്ച ഫോമി ല്‍ പ്രസ്താവന പ്രസ്തുത ഫണ്ട്‌ ഭരിക്കുന്ന അതോറിറ്റിക്ക് അയയ്ക്കുകയും അതോറിറ്റി കമ്പനിയ്ക്ക് മാറ്റിയതിനു തെളിവായി ഒരു രസീത് നല്‍കുകയും വേണം.

[വ. 124 (5) ]


ഉ.വ (5) പ്രകാരം ലാഭവീതം നല്‍കാതെ അല്ലെങ്കി ല്‍ അവകാശപ്പെടാതെ മാറ്റിയതുമായി ബന്ധപ്പെട്ട ‘തുടരെ ഏഴു വര്‍ഷമോ അതിലധികമോ ലാഭവീതം നല്‍കാതെ അഥവാ അവകാശപ്പെടാതെയുള്ള’ –
 
എല്ലാ ഓഹരികളും നിര്‍ദ്ദേശിച്ച വിവരങ്ങ ള്‍ അടങ്ങിയ പ്രസ്താവന സഹിതം നിക്ഷേപക വിദ്യാഭ്യാസ സംരക്ഷണ ഫണ്ടിന്റെ പേരിലേയ്ക്ക് കമ്പനി മാറ്റണം:

അങ്ങനെ മാറ്റിയ ഓഹരികള്‍ അവകാശപ്പെടുന്നയാള്‍ക്ക് നിര്‍ദ്ദേശിച്ച പ്രമാണങ്ങള്‍ നല്‍കിയും നടപടിക്രമങ്ങ ള്‍ പാലിച്ചും നിക്ഷേപക വിദ്യാഭ്യാസ സംരക്ഷണ ഫണ്ടി ല്‍ നിന്നും ഓഹരിക ള്‍ കൈമാറ്റത്തിന് അവകാശപ്പെടാം.

വിശദീകരണം: സംശയ നിവാരണത്തിന് വേണ്ടി ഇവിടെ വ്യക്തമാക്കുന്നതെന്തെന്നാല്‍, മുന്‍പറഞ്ഞ തുടര്‍ച്ചയായ ഏഴു വര്‍ഷം കാലയളവില്‍ ഏതെങ്കിലും വര്‍ഷം എന്തെങ്കിലും ലാഭവീതം കൊടുക്കുകയോ അവകാശപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍, ഓഹരി, നിക്ഷേപക വിദ്യാഭ്യാസ സംരക്ഷണ ഫണ്ടിലേക്ക് മാറ്റില്ല.

കമ്പനി (ഭേദഗതി) നിയമം 2015 (21/2015) പ്രകാരം ഒഴിവാക്കിയതും ചേര്‍ത്തതും

[വ. 124 (6) ]
ഈ വകുപ്പിന്റെ ആവശ്യകതകള്‍ പാലിക്കുന്നതി ല്‍ ഒരു കമ്പനി വീഴ്ച വരുത്തിയാല്‍ കമ്പനി അഞ്ചു ലക്ഷം രൂപായി ല്‍ കുറയാതെ എന്നാ ല്‍ ഇരുപത്തഞ്ചു ലക്ഷം രൂപാ വരെയും വീഴ്ച വരുത്തിയ ഓരോ ഓഫിസറും ഒരു ലക്ഷം രൂപായില്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാ വരെയും പിഴ ശിക്ഷിക്കപ്പെടും.

[വ. 124 (7) ]
#CompaniesAct

Saturday, 20 September 2014

കമ്പനി നിയമം: ലാഭവീതം പ്രഖ്യാപനം


അദ്ധ്യായം എട്ട്

ലാഭവീതം: പ്രഖ്യാപനവും നല്‍കലും

ലാഭവീതം പ്രഖ്യാപനം

താഴെപ്പറയുന്നവയി ല്‍ നിന്നല്ലാതെ ഒരു കമ്പനിയും ഏതെങ്കിലും സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ലാഭവീതം പ്രഖ്യാപിക്കുകയോ കൊടുക്കുകയോ ചെയ്യാന്‍ പാടില്ല.

(a)   ഉ.വ.(2) ലെ വ്യവസ്ഥകള്‍ അനുസരിച്ച് തേയ്മാനച്ചിലവുകള്‍ക്ക്  തുകവകവെയ്ച്ച ശേഷം വരുന്ന കമ്പനിയുടെ ആ വര്‍ഷത്തെ ലാഭത്തില്‍ നിന്നും അല്ലെങ്കി ല്‍ കമ്പനിയുടെ മു ന്‍ സാമ്പത്തിക വര്‍ഷം അല്ലെങ്കി ല്‍ വര്‍ഷങ്ങളി ല്‍ നിന്നും അതേ ഉ.വ. വ്യവസ്ഥകള്‍ പ്രകാരം തേയ്മാനച്ചിലവുകള്‍ക്ക്  തുകവകവെയ്ച്ച ശേഷം വിതരണം ചെയ്യാതെ ബാക്കി നില്‍ക്കുന്ന ലാഭത്തി ല്‍ നിന്നും, അല്ലെങ്കില്‍ രണ്ടി ല്‍ നിന്നും, അഥവാ;

(b)  കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന ഗവര്‍ന്മേണ്ട് ലാഭവീതം നല്‍കാനായി അതേ ഗവര്‍ന്മേണ്ട് നല്‍കിയ ഗ്യാരണ്ടി പ്രകാരം നല്‍കുന്ന ധനത്തില്‍ നിന്ന്.

എന്നാല്‍, ഒരു കമ്പനിക്ക്‌ ഏതെങ്കിലും സാമ്പത്തിക വര്‍ഷത്തെ ലാഭവീതം പ്രഖ്യാപിക്കുന്നതിനു മുന്‍പായി ആ സാമ്പത്തിക വര്‍ഷത്തെ അതിന്റെ  ലാഭത്തിന്റെ ഉചിതമായ ഒരു നിശ്ചിത ശതമാനം കമ്പനിയുടെ റിസര്‍വിലേക്ക്  മാറ്റിവെയ്ക്കാം.

എന്നാല്‍, ഏതെങ്കിലും സാമ്പത്തിക വര്‍ഷത്തെ ലാഭമില്ലായ്മയോ മതിയായ്കയോ കൊണ്ട് മുന്‍വര്‍ഷങ്ങളിലെ സഞ്ചിത ലാഭത്തി ല്‍ നിന്നും റിസര്‍വിലേക്ക് മാറ്റിയതില്‍ നിന്നും ഏതെങ്കിലും കമ്പനി ലാഭവീതം പ്രഖ്യാപിക്കാ ന്‍ മുതിര്‍ന്നാ ല്‍ അത്തരം ലാഭവീത പ്രഖ്യാപനം അതിനു വേണ്ടി നിര്‍ദ്ദേശിച്ച ചട്ടങ്ങള്‍ അനുസരിച്ചല്ലാതെ നടത്താ ന്‍ പാടില്ല.

എന്നാല്‍, ഒരു കമ്പനി അതിന്റെ സ്വതന്ത്ര റിസര്‍വി ല്‍ നിന്നല്ലാതെ ഒരു ലാഭവീതവും പ്രഖ്യാപിക്കാനോ നല്‍കാനോ പാടില്ല.

എന്നാല്‍, മുന്‍വര്‍ഷങ്ങളി ല്‍ നിന്നും മുമ്പോട്ടുകൊണ്ടുവന്ന നഷ്ടങ്ങളും തേയ്മാനവും കഴിഞ്ഞ വര്‍ഷമോ വര്‍ഷങ്ങളിലോ കണക്കിലെടുത്തിട്ടില്ലെങ്കി ല്‍ അവ നിലവിലുള്ള വര്‍ഷം കമ്പനിയുടെ ലാഭത്തില്‍ നിന്നും തട്ടിക്കിഴിക്കാതെ ഒരു കമ്പനിയും ലാഭവീതം പ്രഖ്യാപിക്കാന്‍ പാടില്ല.

കമ്പനി (ഭേദഗതി) നിയമം 2015 (21/2015) പ്രകാരം ചേര്‍ത്തത്

[വ. 123 (1) ]

ഉ.വ.(1) (a) യുടെ ആവശ്യത്തിനുവേണ്ടി തേയ്മാന ചിലവുക ള്‍ പട്ടിക II - ലെ വ്യവസ്ഥക ള്‍ അനുസരിച്ചാണ് വകവയ്ക്കേണ്ടത്.

[വ. 123 (2) ]

 ഒരു കമ്പനിയുടെ ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാര്‍ക്ക് ഏതെങ്കിലും സാമ്പത്തിക വര്‍ഷം ഇടക്കാല ലാഭവീതം പ്രഖ്യാപിക്കാം, അതായത് ഇടക്കാല ലാഭവീതം പ്രഖ്യാപിക്കുന്ന സാമ്പത്തിക വര്‍ഷത്തെ ലാഭത്തി ല്‍ നിന്നും ലാഭ നഷ്ട അക്കൗണ്ടിലെ മിച്ചത്തി ല്‍ നിന്നും:

എന്നാല്‍ കമ്പനിയുടെ നിലവിലെ സാമ്പത്തിക വര്‍ഷം ഇടക്കാല ലാഭവീതം പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പ് അവസാനിച്ച ത്രൈമാസികത്തില്‍ നഷ്ടം സംഭവിച്ചെങ്കി ല്‍ അത്തരം  ഇടക്കാല ലാഭവീതം പ്രഖ്യാപിക്കുന്നത്, തൊട്ടുമുന്‍പ് മൂന്നു സാമ്പത്തിക വര്‍ഷം കമ്പനി പ്രഖ്യാപിച്ച ലാഭവീത നിരക്കിന്റെ ശരാശരിയേക്കാ ള്‍ ഉയര്‍ന്നതാവാ ന്‍ പാടില്ല.

[വ. 123 (3) ]
ലാഭവിഹിത പ്രഖ്യാപന ദിവസത്തിനു ശേഷം അഞ്ചു

ദിവസത്തിനുള്ളി ല്‍ ഒരു ഷെഡ്യുള്‍ഡ് ബാങ്കിലെ ഒരു പ്രത്യേക അക്കൗണ്ടില്‍ ലാഭവീതത്തുക ഇടക്കാല ലാഭവീതം ഉള്‍പെടെ നിക്ഷേപിക്കണം.

[വ. 123 (4) ]

റെജിസ്റ്റെര്‍ ചെയ്ത ഓഹരി ഉടമക്കോ അയാളുടെ ഉത്തരവ് പ്രകാരമോ അയാളുടെ ബാങ്കിനോ അല്ലാതെ, പണമായിട്ടല്ലാതെ, ലാഭവീതം നല്‍കാ ന്‍ പാടില്ല.

ഈ ഉപവകുപ്പില്‍ ഉള്ള ഒന്നും തന്നെ ഒരു കമ്പനിയുടെ ലാഭമോ റിസര്‍വുകളോ മുഴുവ ന്‍ പണമടച്ച ലാഭഓഹരിക ള്‍ ഇറക്കാനായുള്ള മൂലധനവല്‍കരണത്തിനോ കമ്പനിയുടെ അംഗങ്ങ ള്‍ കൈക്കൊള്ളുന്ന ഓഹരികളില്‍ തത്കാലം അടയ്ക്കാത്ത തുകക ള്‍ അടയ്ക്കുന്നതിനോ എതിരായി പരിഗണിക്കുന്നില്ല:

പണമായി കൊടുക്കേണ്ട ഏതെങ്കിലും ലാഭവീതം ചെക്കായോ വാറണ്ടായോ ഇലക്ട്രോണിക് മോഡിലോ ലാഭവീതം നല്‍കുന്നതിനു അര്‍ഹതയുള്ള ഓഹരി ഉടമക്ക് നല്‍കാം.

[വ. 123 (5) ]
വകുപ്പ് 73, 74 എന്നിവയിലെ വ്യവസ്ഥക ള്‍ പാലിക്കുന്നതി ല്‍ വീഴ്ച വരുത്തുന്ന ഒരു കമ്പനി, വീഴ്ച തുടരുന്ന പക്ഷം അതിന്റെ ഇക്വിറ്റി ഓഹരികളില്‍ ലാഭവീതം പ്രഖ്യാപിക്കാ ന്‍ പാടില്ല.

[വ. 123 (6) ]
#CompaniesAct

Friday, 5 September 2014

കമ്പനി നിയമം: ഒരു ഒറ്റയാ ള്‍ കമ്പനിക്ക്‌ ഏഴാം അദ്ധ്യായം


ഒരു ഒറ്റയാ ള്‍ കമ്പനിക്ക്‌ ഈ അദ്ധ്യായം (ഏഴ്)  

വകുപ്പ് 98, വകുപ്പ് 100 മുത ല്‍ 111 വരെ (രണ്ടും ഉള്‍പെടെ) എന്നിവയിലെ വ്യവസ്ഥക ള്‍ ഒരു ഒറ്റയാ ള്‍ കമ്പനിക്ക്‌ ബാധകമല്ല.

[വ. 122 (1) ]

ഒറ്റയാള്‍ കമ്പനി അല്ലാത്ത ഒരു കമ്പനി അതിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ഇടപാടു നടത്തേണ്ട വകുപ്പ് 102 (2) (a) പറയുന്ന സാധാരണ വ്യാപാരങ്ങള്‍, ഒറ്റയാ ള്‍ കമ്പനി ഉ.വ.(3) പ്രകാരം നടത്തണം.

[വ. 122 (2) ]

വകുപ്പ് 114 –ലെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഒരു കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലോ മറ്റു പൊതുയോഗത്തിലോ ഒരു സാധാരണ അല്ലെങ്കില്‍ വിശേഷ പ്രമേയം വഴി ഇടപാട് നടത്തേണ്ട ഏതെങ്കിലും വ്യാപാരം, ഒറ്റയാള്‍ കമ്പനിയുടെ കാര്യത്തി ല്‍ അംഗം കമ്പനിക്ക്‌ സന്ദേശം നല്‍കുകയും വകുപ്പ് 118 പ്രകാരം സൂക്ഷിച്ച മിനിറ്റ്സ് ബുക്കി ല്‍ ചേര്‍ക്കുകയും, അംഗം ദിവസം രേഖപ്പെടുത്തി ഒപ്പ് വെയ്ക്കുകയും ചെയ്‌താ ല്‍ മതിയാകും. അതേ ദിവസം ഈ നിയമത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി യോഗദിവസം ആയി പരിഗണിക്കപ്പെടും.

[വ. 122 (3) ]

ഈ നിയമത്തില്‍ എന്തുതന്നെ പറഞ്ഞിരുന്നാലും ഒരു ഒറ്റയാ ള്‍ കമ്പനിയുടെ ബോര്‍ഡ്‌ ഓഫ് ഡയറക്ടറില്‍ ഒരു ഡയറക്ട ര്‍ മാത്രമേ ഉള്ളൂ എങ്കില്‍ ഒരു കമ്പനിയുടെ ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാരുടെ
യോഗത്തി
ല്‍ ഇടപാട് നടത്തേണ്ട ഏതെങ്കിലും വ്യാപാരം, ഡയറക്ടര്‍ പ്രമേയം വകുപ്പ് 118 പ്രകാരം സൂക്ഷിച്ച മിനിറ്റ്സ് ബുക്കി ല്‍ ചേര്‍ക്കുകയും ഡയറക്ടര്‍ ദിവസം രേഖപ്പെടുത്തി ഒപ്പ് വെയ്ക്കുകയും ചെയ്താ ല്‍ മതിയാകും. അതേ ദിവസം ഈ നിയമത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാരുടെ യോഗദിവസം ആയി പരിഗണിക്കപ്പെടും.

  [വ. 122 (4) ]

അദ്ധ്യായം ഏഴ് സമാപ്തം
#CompaniesAct

കമ്പനി നിയമം: വാര്‍ഷിക പൊതുയോഗ റിപ്പോര്‍ട്ട്


വാര്‍ഷിക പൊതുയോഗ റിപ്പോര്‍ട്ട്
 
ഓരോ ലിസ്റ്റഡ് പൊതുകാര്യ കമ്പനിയും ഓരോ വാര്‍ഷിക പൊതുയോഗത്തിന്റെയും ഒരു റിപ്പോര്‍ട്ട്, നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഈ നിയമവും അതില്‍ നിര്‍മിച്ച ചട്ടങ്ങ ള്‍ അനുസരിച്ചും ആണ് യോഗം സംഘടിപ്പിച്ചതെന്നും നയിച്ചതെന്നും നടത്തിയതെന്നും ഉള്ള സ്ഥിരീകരണത്തോടെ തയ്യാറാക്കണം.
 

[വ. 121 (1) ]


ഉ.വ.(1) –ല്‍ പറഞ്ഞ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വാര്‍ഷിക പൊതുയോഗത്തിന്റെ സമാപനത്തിന് ശേഷം നിര്‍ദ്ദേശിച്ച ഫീസ്‌ സഹിതം മുപ്പതു ദിവസത്തിനുള്ളില്‍, അല്ലെങ്കില്‍ വകുപ്പ് 403 നിര്‍ദ്ദേശിച്ച സമയത്തിനുള്ളി ല്‍  നിര്‍ദ്ദേശിച്ച അധികം ഫീസ്‌ സഹിതം, റെജിസ്ട്രാര്‍
പക്ക
ല്‍ ഫയ ല്‍ ചെയ്യണം.

[വ. 121 (2) ]
വകുപ്പ് 403 നിര്‍ദ്ദേശിച്ച അധികം ഫീസ്‌ അടച്ച്, അത് നിര്‍ദ്ദേശിച്ച സമയം കഴിഞ്ഞും ഉ.വ.(2) പ്രകാരമുള്ള റിപ്പോര്‍ട്ട് ഫയ ല്‍ ചെയ്യുന്നതി ല്‍ കമ്പനി വീഴ്ച വരുത്തിയാ ല്‍ കമ്പനി ഒരു ലക്ഷം രൂപയി ല്‍ കുറയാതെ
എന്നാ
ല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും, വീഴ്ച വരുത്തിയ ഓരോ ഓഫീസറും ഇരുപത്തയ്യായിരം രൂപയില്‍ കുറയാതെ  എന്നാല്‍ ഒരു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.

[വ. 121 (3) ]
#CompaniesAct

കമ്പനി നിയമം: ഇലക്ട്രോണിക് ഫോമിലുള്ള പ്രമാണങ്ങളുടെ പരിശോധനയും സൂക്ഷിപ്പും


ഇലക്ട്രോണിക് ഫോമിലുള്ള പ്രമാണങ്ങളുടെ പരിശോധനയും സൂക്ഷിപ്പും

 

ഈ നിയമത്തിലെ മറ്റു വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ ഏതെങ്കിലും പ്രമാണം, രേഖ, റെജിസ്റ്റെര്‍, മിനിറ്റ്സ്, തുടങ്ങിയവ,

 

(a)   ഒരു കമ്പനിക്ക്‌ സൂക്ഷിക്കാനുള്ളത്, അല്ലെങ്കില്‍

(b)  ഈ നിയമപ്രകാരം ഒരു കമ്പനിക്ക് പരിശോധന അനുവദിക്കാനുള്ളതോ, ഒരു വ്യക്തിക്ക് പകര്‍പ്പ് നല്‍കാനുള്ളതോ,

 

നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും ഇലക്ട്രോണിക് ഫോമി ല്‍ സൂക്ഷിക്കാനും പരിശോധിക്കാനും പകര്‍പ്പ് നല്‍കാനും സാധിക്കും.

 
[വ. 120 ]
 
 
#CompaniesAct

കമ്പനി നിയമം: പൊതുയോഗ മിനിറ്റ്സ് ബുക്കിന്റെ പരിശോധന


പൊതുയോഗ മിനിറ്റ്സ് ബുക്കിന്റെ പരിശോധന

 

ഒരു കമ്പനിയുടെ ഏതെങ്കിലും പൊതുയോഗത്തിന്റെ നടപടികളുടെ അല്ലെങ്കില്‍ തപാ ല്‍ ബാലറ്റ് വഴി പാസ്സാക്കിയ ഒരു പ്രമേയത്തിന്റെ മിനിറ്റ്സ് ഉള്‍പെടുന്ന ബുക്കുക ള്‍,

 

(a)   കമ്പനിയുടെ റെജിസ്റ്റേഡ് ഓഫിസില്‍ സൂക്ഷിക്കണം;

(b)  കമ്പനി അതിന്റെ ആര്‍ട്ടിക്കിള്‍സിലോ പൊതുയോഗത്തിലോ ചുമത്തുന്ന ന്യായമായ നിബന്ധനകള്‍ക്ക് വിധേയമായി എന്നാ ല്‍ ഓരോ ബിസിനസ്‌ ദിവസവും രണ്ടു മണിക്കൂറി ല്‍ കുറയാതെ പരിശോധനക്കായി അനുവദിച്ചുകൊണ്ട്, ഏതെങ്കിലും അംഗത്തിന് ചാര്‍ജ് ഒന്നും ഇല്ലാതെ പരിശോധനക്ക്, ബിസിനസ്‌ സമയങ്ങളി ല്‍ തുറന്നു വെയ്ക്കണം.

 

[വ. 119 (1) ]

ഉ.വ.(1)-ല്‍ പറയുന്ന ഏതെങ്കിലും മിനിറ്റ്സുകളുടെ പകര്‍പ്പ്, അതിനു വേണ്ടി കമ്പനിക്ക്‌ ഒരു അഭ്യര്‍ത്ഥന നല്‍കി, നിര്‍ദ്ദേശിച്ച ഫീസ്‌ അടച്ച ശേഷം ഏതെങ്കിലും മെമ്പര്‍ക്ക്‌ ഏഴു പ്രവൃത്തി ദിവസത്തിനകം ലഭിക്കാന്‍ അവകാശമുണ്ട്.

 

[വ. 119 (2) ]

ഉ.വ.(1) പ്രകാരമുള്ള പരിശോധന നിരസിക്കപ്പെട്ടാ ല്‍, നിര്‍ദ്ദേശിച്ച സമയത്തിനുള്ളില്‍ ഉ.വ.(2) അനുസരിച്ചുള്ള പകര്‍പ്പ്
നല്‍കിയില്ലെങ്കി ല്‍ കമ്പനിക്ക്‌ ഇരുപത്തയ്യായിരം രൂപ പിഴയ്ക്കും വീഴ്ച വരുത്തിയ ഓരോ ഓഫീസര്‍ക്കും ഓരോ നിരാസത്തിനും വീഴ്ചക്കും അയ്യായിരം രൂപാ വെച്ചും പിഴയ്ക്കും ബാദ്ധ്യതയുണ്ട്.

 

[വ. 119 (3) ]

അത്തരം നിരാസത്തിലോ വീഴ്ചയിലോ, ഉ.വ.(3) പ്രകാരമുള്ള നടപടിക്കു കോട്ടം തട്ടാതെ ട്രിബ്യുണലിന്, ഉത്തരവ് വഴി, മിനിറ്റ്സ് ബുക്കുകളുടെ ഉടനടിയുള്ള പരിശോധനക്കും പകര്‍പ്പ് ആവശ്യപ്പെട്ട ആള്‍ക്ക് അത് ഉടനടി അയയ്ക്കാനും നിര്‍ദ്ദേശിക്കാം.

 

[വ. 119 (4) ]
#CompaniesAct