Sunday, 2 November 2014

കമ്പനി നിയമം: കേന്ദ്ര ഗവര്‍ന്മേണ്ട് ചില കമ്പനികള്‍ക്ക് കോസ്റ്റ് ആഡിറ്റ് നിര്‍ദ്ദേശിക്കും


കേന്ദ്ര ഗവര്‍ന്മേണ്ട് ചില കമ്പനികള്‍ക്ക് കോസ്റ്റ് ആഡിറ്റ് നിര്‍ദ്ദേശിക്കും

ഈ അദ്ധ്യായത്തില്‍ എന്തുതന്നെ ഉ ള്‍കൊണ്ടിരുന്നാലും, കേന്ദ്ര ഗവര്‍ന്മേണ്ട്, ഉത്തരവ് പ്രകാരം, ചരക്കുകളുടെ നിര്‍മാണത്തി ല്‍ ഏര്‍പ്പെട്ടിരിക്കുന്ന അല്ലെങ്കി ല്‍ നിര്‍ദ്ദേശിച്ച സേവനങ്ങ ള്‍ നല്‍കുന്ന പ്രത്യേക ശ്രേണിയിലുള്ള കമ്പനികള്‍ക്ക്, പദാര്‍ത്ഥങ്ങളുടെ അല്ലെങ്കി ല്‍ തൊഴിലാളികളുടെ അല്ലെങ്കില്‍ നിര്‍ദ്ദേശിച്ച ചിലവിന്‍റെ മറ്റിനങ്ങളുടെ ഉപയോഗം സംബന്ധിച്ച വിവരങ്ങ ള്‍ കൂടി അത്തരം ശ്രേണികളിലുള്ള കമ്പനികളുടെ കണക്കുകളി ല്‍ ഉള്‍പെടുത്തണമെന്നു നിര്‍ദ്ദേശിക്കാം:     

കേന്ദ്ര ഗവര്‍ന്മേണ്ട്, ഏതെങ്കിലും വിശിഷ്ട നിയമം നിയന്ത്രിക്കുന്ന ഏതെങ്കിലും കമ്പനികളുടെ ശ്രേണിയില്‍ അത്തരം ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് അത്തരം വിശിഷ്ട നിയമം സ്ഥാപിച്ച അല്ലെങ്കി ല്‍ സംഘടിപ്പിച്ച റെഗുലേറ്ററി ബോഡിയുമായി ചര്‍ച്ച ചെയ്യും.

[വ. 148 (1)]

കേന്ദ്ര ഗവര്‍ന്മേണ്ടിന് അങ്ങനെ ചെയ്യണമെന്ന് അഭിപ്രായമുണ്ടെങ്കില്‍, അത് ഉത്തരവ് പ്രകാരം, ഉ.വ.(1) ബാധകമാവുന്ന,  നിര്‍ദ്ദേശിച്ച തുകയുടെ  ഋണവിമുക്തമൂലധനവും അല്ലെങ്കി ല്‍  നിര്‍ദ്ദേശിച്ച തുകയുടെ വിറ്റുവരവും ഉള്ള കമ്പനി ശ്രേണികളുടെ കോസ്റ്റ് റെക്കോര്‍ഡുക ള്‍ ഉത്തരവില്‍ വ്യക്തമാക്കിയ വിധത്തി ല്‍ ആഡിറ്റ് നടത്താ ന്‍ നിര്‍ദ്ദേശിക്കും.

[വ. 148 (2)]

ഉ.വ.(2)-ലെ ആഡിറ്റ്, നിര്‍ദ്ദേശിച്ച വിധത്തി ല്‍ അംഗങ്ങ ള്‍ തീരുമാനിച്ച വേതനത്തിന് ബോര്‍ഡ്‌ നിയമിച്ച പ്രാക്ടീസിലുള്ള കോസ്റ്റ് അക്കൗണ്ടന്റ് നടത്തും.

വകുപ്പ് 139 പ്രകാരം കമ്പനിയുടെ ആഡിറ്ററായി നിയമിച്ച ഒരു വ്യക്തിയെയും കോസ്റ്റ് റെക്കോര്‍ഡുക ള്‍ ആഡിറ്റ് നടത്താ ന്‍ നിയമിച്ചുകൂടാ.

കോസ്റ്റ് ആഡിറ്റ് നടത്തുന്ന ആഡിറ്റര്‍ കോസ്റ്റ് ആഡിറ്റിങ്ങ്
സ്റ്റാന്‍ഡേര്‍ഡുക
ള്‍ പാലിക്കണം.

വിശദീകരണം: ഈ ഉപവകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി “കോസ്റ്റ് ആഡിറ്റിങ്ങ് സ്റ്റാന്‍ഡേര്‍ഡുക ള്‍” എന്ന ആശയം അര്‍ത്ഥമാക്കുന്നത് കോസ്റ്റ് ആന്‍ഡ്‌ വര്‍ക്ക്‌സ് അക്കൗണ്ടന്റ്സ് ആക്ട്‌, 1959 പ്രകാരം രൂപീകരിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്‍ഡ്‌ വര്‍ക്ക്‌സ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ അംഗീകാരത്തോടെ പുറപ്പെടുവിക്കുന്ന സ്റ്റാന്‍ഡേര്‍ഡുക ള്‍ ആയിരിക്കും.

[വ. 148 (3)]

ഈ വകുപ്പ് അനുസരിച്ചുള്ള ഒരു ആഡിറ്റ് വകുപ്പ് 143 പ്രകാരമുള്ള ആഡിറ്റിന് പുറമേ ആയിരിക്കും.

[വ. 148 (4)]

ഈ അദ്ധ്യായപ്രകാരം ആഡിറ്റര്‍മാര്‍ക്ക് ബാധകമായ യോഗ്യതക ള്‍, അയോഗ്യതകള്‍, അവകാശങ്ങ ള്‍, ചുമതലകള്‍, കടപ്പാടുകള്‍, എന്നിവ ബാധകമാവുന്നത്രയും ഈ വകുപ്പനുസരിച്ച് നിയമിച്ച കോസ്റ്റ് ആഡിറ്റര്‍ക്ക് ബാധകം ആകും. കമ്പനിയുടെ കോസ്റ്റ് റെക്കോര്‍ഡുക ള്‍ ആഡിറ്റ്
ചെയ്യാ
ന്‍ ഈ വകുപ്പ് പ്രകാരം നിയമിച്ച കോസ്റ്റ് ആഡിറ്റര്‍ക്ക് എല്ലാവിധ സഹായവും സാമഗ്രികളും നല്‍കേണ്ടത് കമ്പനിയുടെ ചുമതല ആയിരിക്കും.

കോസ്റ്റ് റെക്കോര്‍ഡുകളുടെ ആഡിറ്റ് റിപ്പോര്‍ട്ട് പ്രാക്ടീസിലുള്ള കോസ്റ്റ് അക്കൗണ്ടന്റ് കമ്പനിയുടെ ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കും.

[വ. 148 (5)]

ഉ.വ.(2)-ലെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ കോസ്റ്റ് ആഡിറ്റ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കിട്ടിയ ദിവസം മുത ല്‍ മുപ്പതു ദിവസത്തിനകം ഒരു കമ്പനി കേന്ദ്ര ഗവര്‍ന്മേണ്ടിന് അത്തരം റിപ്പോര്‍ട്ടും അതി ല്‍ ഉള്‍പെടുത്തിയ ഓരോ വിശേഷപ്പെടുത്തലുകള്‍ക്കും, കരുതലോടെയുള്ള പ്രസ്താവനകള്‍ക്കും മുഴുവ ന്‍ വിവരങ്ങളും വിശദീകരണങ്ങളും നല്‍കണം.

[വ. 148 (6)]

ഈ വകുപ്പില്‍ പറഞ്ഞിരിക്കുന്ന കോസ്റ്റ് ആഡിറ്റ് റിപ്പോര്‍ട്ടും കമ്പനി ഉ.വ.(6) പ്രകാരം നല്‍കിയ വിവരങ്ങളും വിശദീകരണങ്ങളും പരിഗണിച്ച ശേഷം മറ്റെന്തെങ്കിലും വിവരങ്ങളും വിശദീകരണങ്ങളും വേണമെന്നാണ് കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ അഭിപ്രായമെങ്കി ല്‍ അത് അത്തരം മറ്റു വിവരങ്ങളും വിശദീകരണങ്ങളും ആവശ്യപ്പെടുകയും കമ്പനി ആ ഗവര്‍ന്മേണ്ട് നിര്‍ദ്ദേശിച്ച സമയത്തിനുള്ളി ല്‍ അത് സമര്‍പ്പിക്കുകയും വേണം.

[വ. 148 (7)]

ഈ വകുപ്പിലെ വ്യവസ്ഥകള്‍ പാലിക്കുന്നതി ല്‍ വീഴ്ച വരുത്തിയാ ല്‍-

(a)   കമ്പനിയും വീഴ്ച വരുത്തിയ ഓരോ ഓഫീസറും വകുപ്പ് 147 (1) വ്യവസ്ഥ ചെയ്തിരിക്കുന്ന വിധത്തി ല്‍ ശിക്ഷിക്കപ്പെടും.

(b)  വീഴ്ച വരുത്തിയ കമ്പനിയുടെ കോസ്റ്റ് ആഡിറ്റ ര്‍ വകുപ്പ് 147 (2) മുതല്‍ (4) വരെ വ്യവസ്ഥ ചെയ്തിരിക്കുന്ന വിധത്തി ല്‍ ശിക്ഷിക്കപ്പെടും.

 [വ. 148 (8)]
 

  അദ്ധ്യായം പത്ത് സമാപ്തം
#CompaniesAct

കമ്പനി നിയമം: ഉല്ലംഘനത്തിന്‌ ശിക്ഷ


ഉല്ലംഘനത്തിന്‌ ശിക്ഷ

വകുപ്പ് 139 മുത ല്‍ 146 വരെ (രണ്ടും ഉള്‍പെടെ) യുള്ള വ്യവസ്ഥകളില്‍ ഏതെങ്കിലും ലംഘിച്ചാല്‍ കമ്പനി ഇരുപത്തയ്യായിരം രൂപായി ല്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാവരെ പിഴ ശിക്ഷിക്കപ്പെടും, വീഴ്ച വരുത്തിയ ഓരോ ഓഫീസറും ഒരു വര്‍ഷം വരെ ജയില്‍വാസത്തിനും പതിനായിരം രൂപായി ല്‍ കുറയാതെ എന്നാ ല്‍ ഒരു ലക്ഷം രൂപാവരെ പിഴയും ചിലപ്പോള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.

[വ. 147 (1)]

ഒരു കമ്പനിയുടെ ഒരു ആഡിറ്റ ര്‍ വകുപ്പുകള്‍, 139, 143, 144, അല്ലെങ്കില്‍ 145, ഇവയിലെ ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിച്ചാ ല്‍ ആഡിറ്റ ര്‍ ഇരുപത്തയ്യായിരം രൂപായില്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാവരെ പിഴ ശിക്ഷിക്കപ്പെടും:

ഒരു ആഡിറ്റര്‍ അത്തരം വ്യവസ്ഥക ള്‍ അറിഞ്ഞുകൊണ്ടോ മനഃപൂര്‍വമോ കമ്പനിയെയോ, അതിന്‍റെ ഓഹരിയുടമകളെയോ, ഉത്തമര്‍ണരെയോ, നികുതി അധികാരികളെയോ വഞ്ചിക്കാനുള്ള ഉദ്ദേശത്തോടെ ലംഘിക്കുന്നെങ്കില്‍ ആഡിറ്റ ര്‍ ഒരു വര്‍ഷം വരെ ജയില്‍വാസത്തിനും ഒരു ലക്ഷം രൂപായില്‍ കുറയാതെ എന്നാ ല്‍  ഇരുപത്തഞ്ചു ലക്ഷം രൂപാവരെ പിഴയും ശിക്ഷിക്കപ്പെടും.

 [വ. 147 (2)]

ഉ.വ.(2) പ്രകാരം ഒരു ആഡിറ്റര്‍ ശിക്ഷിക്കപ്പെട്ടാ ല്‍ അയാള്‍:

(i) അയാള്‍ സ്വീകരിച്ച വേതനം തിരികെ കമ്പനിക്ക്‌ നല്‍കാ ന്‍, കൂടാതെ

(ii) കമ്പനി, സ്റ്റാറ്റ്യൂട്ടറി ബോഡിക ള്‍, അധികാരികള്‍, മറ്റേതെങ്കിലും വ്യക്തികള്‍ എന്നിവര്‍ക്ക് അയാളുടെ ആഡിറ്റ് റിപ്പോര്‍ട്ടി ല്‍ നടത്തിയ തെറ്റായ അഥവാ തെറ്റിദ്ധരിപ്പിക്കുന്ന വിശദവിവര പ്രസ്താവനക ള്‍ മൂലം വന്ന നഷ്ടത്തിനു പരിഹാരം കൊടുക്കാ ന്‍,

ബാദ്ധ്യസ്ഥനാണ്.

[വ. 147 (3)]

കേന്ദ്ര ഗവര്‍ന്മേണ്ട്, കമ്പനിക്ക്‌, അല്ലെങ്കില്‍ ഉ.വ.(3) (ii) പ്രകാരമുള്ള ഏതെങ്കിലും വ്യക്തികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഉറപ്പാക്കാ ന്‍,

നോട്ടിഫിക്കേഷന്‍ വഴി ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി ബോഡി അഥവാ അധികാരി അഥവാ ഒരു ഓഫീസറെ നിയോഗിക്കുകയും അത്തരം  ബോഡി അഥവാ അധികാരി അഥവാ ഓഫീസ ര്‍, കമ്പനിക്കും അല്ലെങ്കില്‍ വ്യക്തികള്‍ക്കും നഷ്ടപരിഹാരം നല്‍കിയ ശേഷം നഷ്ടപരിഹാരം നല്‍കിയതിന് നോട്ടിഫിക്കേഷനി ല്‍ വ്യക്തമാക്കിയ വിധത്തി ല്‍ ഒരു റിപ്പോര്‍ട്ട് കേന്ദ്ര ഗവര്‍ന്മേണ്ടിന് ഫയ ല്‍ ചെയ്യും.

[വ. 147 (4)]

ഒരു കമ്പനിയുടെ ആഡിറ്റ് ഒരു ആഡിറ്റ്ഫേം ചെയ്യുന്നെങ്കില്‍, ആഡിറ്റ്ഫേമിന്‍റെ പങ്കാളിയോ പങ്കാളികളോ വഞ്ചനാപരമായി പ്രവര്‍ത്തിച്ചെന്നോ, കമ്പനിയോ, അതിന്‍റെ ഡയറക്ടര്‍മാരോ, ഓഫീസര്‍മാരോ അവരോടൊപ്പമോ അവര്‍ക്കോ വഞ്ചനയ്ക്ക് സഹായിച്ചെന്നോ കൂട്ടു നിന്നെന്നോ തെളിയിക്കപ്പെട്ടാ ല്‍, ഈ നിയമത്തില്‍ അല്ലെങ്കില്‍ നിലവിലുള്ള ഏതെങ്കിലും നിയമത്തി ല്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന സിവില്‍ അല്ലെങ്കി ല്‍ ക്രിമിന ല്‍ ബാദ്ധ്യത, അത്തരം പ്രവര്‍ത്തിക്ക്, ആഡിറ്റ്ഫേമിന്‍റെ ബന്ധപ്പെട്ട പങ്കാളിക്കും, അഥവാ പങ്കാളികള്‍ക്കും ഫേമിനും ഒരുമിച്ചും വെവ്വേറെയും ആയിരിക്കും.

[വ. 147 (5)]
#CompaniesAct

കമ്പനി നിയമം: പൊതുയോഗത്തി ല്‍ സംബന്ധിക്കണം


ആഡിറ്റ ര്‍ പൊതുയോഗത്തി ല്‍ സംബന്ധിക്കണം

കമ്പനി ആഡിറ്റര്‍ക്ക് ഏതെങ്കിലും പൊതുയോഗവുമായി ബന്ധപ്പെട്ട എല്ലാ നോട്ടീസുകളും മറ്റു സന്ദേശങ്ങളും അയയ്ച്ചുകൊടുക്കുകയും ആഡിറ്റ ര്‍, കമ്പനി അവധി നല്‍കിയാലല്ലാതെ, താന്‍ തന്നെയോ തന്‍റെ അംഗീകൃത പ്രതിനിധി വഴിയോ, അയാളും ഒരു ആഡിറ്ററാകാ ന്‍ യോഗ്യതയുള്ളയാളായിരിക്കണം, പൊതു യോഗത്തില്‍ സംബന്ധിക്കുകയും, അത്തരം യോഗത്തില്‍ ആഡിറ്റ ര്‍ എന്ന നിലയി ല്‍ താത്പര്യപ്പെട്ട ഏതെങ്കിലും വ്യവഹാര ഭാഗത്തി ല്‍ കേള്‍ക്കപ്പെടാ ന്‍ അവകാശമുണ്ടായിരിക്കുകയും ചെയ്യും.

 [വ. 146 ]
#CompaniesAct

കമ്പനി നിയമം: ആഡിറ്റ് റിപ്പോര്‍ട്ടും മറ്റും ഒപ്പ് വെയ്ക്കണം


ആഡിറ്റര്‍ ആഡിറ്റ് റിപ്പോര്‍ട്ടും മറ്റും ഒപ്പ് വെയ്ക്കണം

കമ്പനിയുടെ ഒരു ആഡിറ്ററായി നിയമിക്കപ്പെട്ട വ്യക്തി ആഡിറ്ററുടെ റിപ്പോര്‍ട്ട് ഒപ്പ് വെയ്ക്കണം അല്ലെങ്കി ല്‍ വകുപ്പ് 141 (2) –ലെ വ്യവസ്ഥകള്‍ അനുസരിച്ച് കമ്പനിയുടെ മറ്റേതെങ്കിലും പ്രമാണങ്ങ ള്‍ ഒപ്പ് വെയ്ക്കുകയോ സര്‍ട്ടിഫൈ ചെയ്യുകയോ വേണം. ആഡിറ്റ് റിപ്പോര്‍ട്ടി ല്‍ പറഞ്ഞ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിേശഷപ്പെടുത്തലുകളും  നിരീക്ഷണങ്ങളും, അഥവാ അഭിപ്രായങ്ങളും കമ്പനിയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളും കമ്പനിയുടെ പൊതുയോഗം മുന്‍പാകെ വായിക്കുകയും കമ്പനിയുടെ ഏതെങ്കിലും അംഗത്തിന് പരിശോധനയ്ക്കായി തുറന്നു വെയ്ക്കുകയും വേണം.
[വ. 145 ]
#CompaniesAct

കമ്പനി നിയമം: ആഡിറ്റര്‍ക്ക് വിലക്കപ്പെട്ട ചില സേവനങ്ങ ള്‍


ആഡിറ്റര്‍ക്ക് വിലക്കപ്പെട്ട ചില സേവനങ്ങ ള്‍

ഈ നിയമപ്രകാരം നിയമിക്കപ്പെട്ട ഒരു ആഡിറ്റര്‍, ബോര്‍ഡ്‌ ഓഫ് ഡയറക്ടര്‍മാരോ അല്ലെങ്കി ല്‍ ആഡിറ്റ് കമ്മിറ്റിയോ അംഗീകരിച്ച ഇതര സേവനങ്ങള്‍ മാത്രമേ നല്‍കാ ന്‍ പാടുള്ളൂ. എന്നാല്‍  ഇതില്‍ താഴെപ്പറയുന്ന സേവനങ്ങള്‍ (അത്തരം സേവനങ്ങള്‍ കമ്പനിക്കോ അതിന്‍റെ ഹോള്‍ഡിങ്ങ് കമ്പനിക്കോ സബ്സിഡിയറി കമ്പനിക്കോ പ്രത്യക്ഷമായോ പരോക്ഷമായോ) ഉ ള്‍ പെടാ ന്‍ പാടില്ല:

(a)   അക്കൗണ്ടിങ്ങ് ആന്‍ഡ്‌ ബുക്ക്‌ കീപിംഗ് സര്‍വീസസ്;

(b)  ആഭ്യന്തര ആഡിറ്റ്;

(c)   ഏതെങ്കിലും സാമ്പത്തിക വിവര ക്രമത്തിന്‍റെ രൂപരേഖയും നടപ്പില്‍വരുത്തുന്നതും;

(d)  ആക്ചൂറിയല്‍ സര്‍വീസസ്;

(e)   നിക്ഷേപ ഉപദേശക സേവനങ്ങള്‍;

(f)    നിക്ഷേപ ബാങ്കിംഗ് സേവനങ്ങള്‍;

(g)   പുറത്തെക്കു നല്‍കിയ സാമ്പത്തിക സേവനങ്ങ ള്‍ അനുഷ്ഠിക്കുന്നത്;

(h)  മാനേജ്മെന്റ് സേവനങ്ങ ള്‍;

(i)    നിര്‍ദ്ദേശിച്ച തരത്തിലുള്ള മറ്റു സേവനങ്ങ ള്‍;

ഈ നിയമം തുടങ്ങുമ്പോഴോ അതിനു മുന്‍പോ ആഡിറ്റല്ലാത്ത സേവനങ്ങള്‍ നിര്‍വഹിച്ചിരുന്ന ഒരു ആഡിറ്ററോ ഒരു ആഡിറ്റ്ഫേമോ നിയമം തുടങ്ങുന്ന ദിവസത്തിനുശേഷം ആദ്യത്തെ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് ഈ വകുപ്പിലെ വ്യവസ്ഥക ള്‍ പാലിച്ചിരിക്കണം.

വിശദീകരണം: ഈ ഉപവകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി,
“പ്രത്യക്ഷമായോ പരോക്ഷമായോ” എന്ന സംജ്ഞയി
ല്‍ ആഡിറ്റ ര്‍ ഇങ്ങനെ നിര്‍വഹിക്കുന്ന സേവനങ്ങ ള്‍ ഉള്‍പെടും:

(i)    ഒരു വ്യക്തി ആഡിറ്ററാകുമ്പോള്‍, അയാള്‍ തന്നെയോ, അല്ലെങ്കി ല്‍ അയാളുടെ ബന്ധു വഴിക്കോ, അല്ലെങ്കില്‍ ആ വ്യക്തിയുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ സഹവര്‍ത്തിയായ മറ്റൊരാ ള്‍ മുഖേനയോ, മറ്റേതെങ്കിലും സ്ഥാപനം ആകട്ടെ, അതില്‍ അത്തരം വ്യക്തിക്ക് സ്വാധീന അല്ലെങ്കി ല്‍  നിയന്ത്രണ പ്രാധാന്യമുള്ളതോ അല്ലെങ്കി ല്‍ അതിന്‍റെ പേര്, അഥവാ ട്രേഡ് മാര്‍ക്ക്, അഥവാ ബ്രാന്‍ഡ്‌ ആ വ്യക്തി ഉപയോഗിക്കുമ്പോ ള്‍;

(ii)   ഒരു ഫേം ആഡിറ്ററാകുമ്പോള്‍, അത് തന്നെയോ, അതിന്‍റെ ഏതെങ്കിലും പങ്കാളി വഴിക്കോ, അല്ലെങ്കി ല്‍ അതിന്‍റെ രക്ഷാധികാരി, സബ്സിഡിയറി, അല്ലെങ്കി ല്‍ സഹവര്‍ത്തി സ്ഥാപനമോ, മറ്റേതെങ്കിലും സ്ഥാപനം ആകട്ടെ അതി ല്‍ ഫേമിനോ ഫേമിന്‍റെ ഏതെങ്കിലും പങ്കാളിക്കോ സ്വാധീന അല്ലെങ്കി ല്‍ നിയന്ത്രണ പ്രാധാന്യമുള്ളതോ അല്ലെങ്കി ല്‍ പേരോ, ട്രേഡ് മാര്‍ക്ക്, അഥവാ ബ്രാന്‍ഡ്‌, ഫേമോ അതിന്‍റെ ഏതെങ്കിലും പങ്കാളികളോ ഉപയോഗിക്കുമ്പോള്‍.

    [വ. 144 ]    
#CompaniesAct